40 ദിവസത്തെ ലോക്ക്ഡൌണിന്റെ ആഘാതത്തിൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയെ കരകയറ്റുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി ചെറുകിട വ്യവസായങ്ങൾക്ക് 3 ട്രില്യൺ രൂപ (39 ബില്യൺ ഡോളർ) ബാങ്ക് വായ്പ ഉറപ്പ് നൽകാനുള്ള നിർദ്ദേശം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഈ നിർദ്ദേശപ്രകാരം, ചെറുകിട വ്യവസായങ്ങൾക്ക് അവരുടെ കുടിശ്ശിക ക്രെഡിറ്റ് പരിധിയുടെ 20% അധികമായി അർഹതയുണ്ട്. ഇത് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയോടെ ആയിരിക്കും.
വായ്പ പദ്ധതി
ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഷാഡോ വായ്പ നൽകുന്നവർ എന്നിവ വഴിയായിരിക്കും വായ്പ നൽകുന്നതെന്നാണ് വിവരം. വായ്പകളുമായി ബന്ധപ്പെട്ട വീഴ്ചകൾ പരിഹരിക്കുന്നതിന് സർക്കാർ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉൽപ്പാദനം നിർത്തിവയ്ക്കുകയും ഉപഭോഗം കുറയുകയും ചെയ്ത നിലവിലെ സാഹചര്യത്തിൽ കമ്പനികൾ മുതൽ ഫണ്ട് മാനേജർമാർ വരെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടെ വായ്പകൾ ആകർഷകമാക്കുന്നതിനുള്ള ഏക മാർഗ്ഗം പ്രധാനമന്ത്രിയുടെ അംഗീകാരമാണ്.
മ്യൂച്വൽ ഫണ്ടുകൾക്ക് സഹായം
കഴിഞ്ഞ ദിവസം രാജ്യത്തെ സെൻട്രൽ ബാങ്ക് മ്യൂച്വൽ ഫണ്ടുകൾക്ക് 500 ബില്യൺ രൂപയുടെ ക്രെഡിറ്റ് വാഗ്ദാനം ചെയ്തിരുന്നു. ദ്രവ്യതക്കുറവ് ചൂണ്ടിക്കാട്ടി ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ ആറ് ഫണ്ടുകൾ കഴിഞ്ഞയാഴ്ച അവസാനിപ്പിക്കുന്നതായി വെളിപ്പെടുത്തിയതിനെ തുടർന്നാണ് റിസർവ് ബാങ്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്.
സമ്പദ്വ്യവസ്ഥയുടെ അടിത്തറ
2.7 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയായി മാറുന്ന ചെറുകിട ബിസിനസുകളുടെ പ്രവർത്തനം നിർത്തലാക്കിയതോടെ ഈ മേഖല കനത്ത പ്രതിസന്ധിയിലാണ്. മൈനിംഗ്, കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ്, മേഖലകളിലെ 100 ദശലക്ഷം തൊഴിലാളികൾക്കാണ് ഇതോടെ ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള സർക്കാരുകൾ ചെറുകിട ബിസിനസുകളെ സഹായിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
വിവിധ സർക്കാരുകൾ
ചെറുകിട കമ്പനികൾക്ക് വായ്പ നൽകുന്ന പേ ചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാമിന് കീഴിൽ പുതിയ വായ്പകൾ നൽകാൻ 320 ബില്യൺ ഡോളർ നൽകുമെന്ന് യുഎസ് ഈ മാസം ആദ്യം പറഞ്ഞിരുന്നു. അതേസമയം ഫിലിപ്പീൻസ് 35 ബില്യൺ പെസോ (690 ഡോളർ) നൽകാൻ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) കുടിശ്ശിക തീർക്കാനും കൊവിഡ് -19 വ്യാപനം മൂലമുണ്ടായ പ്രതിസന്ധി നേരിടാനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വെള്ളിയാഴ്ച ഒരു ലക്ഷം കോടി രൂപയുടെ സർക്കാർ ഫണ്ട് നിർദ്ദേശിച്ചിരുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications