ചൊവാഴ്ച്ച ധനമന്ത്രി നിര്‍മല സീതാരാമന് 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. പുതിയ സാമ്പത്തിക വര്‍ഷം മൂലധന ചെലവുകള്‍ 35 ശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ബജറ്റില്‍ 7.5 ലക്ഷം കോടി രൂപ മൂലധന ചെലവുകള്‍ക്കായി കേന്ദ്രം വകയിരുത്തിയത് കാണാം. ഫലത്തില്‍ 10.68 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ മൂലധന ചെലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ബജറ്റിലിത് 5.5 ലക്ഷം കോടി രൂപയായിരുന്നു.
എന്തായാലും മൂലധന ചെലവുകള്‍ക്കായി വലിയ തുക നീക്കിവെയ്ക്കുന്നത് നിര്‍മാണ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കുമാണ് ആത്യന്തികമായി ഗുണം ചെയ്യുക. മൂലധന ചെലവുകള്‍ ഉയരുന്നതോടെ ഇരു മേഖലകളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍റ്റി, നിര്‍മാണ സാമഗ്രികള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ സ്റ്റോക്കില്‍ നോട്ടമുറപ്പിക്കുന്നത് നല്ലതാണ്.
കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍, പിഎന്‍സി ഇന്‍ഫ്രാടെക്ക്, പിഎസ്പി പ്രോജക്ട്സ്, ശോഭ ലിമിറ്റഡ്, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ്, ബെര്‍ഗര്‍ പെയിന്റ്സ്, അള്‍ട്രാടെക്ക് സിമന്റ്, എസിസി സിമന്റ്, കജാരിയ സെറാമിക്സ് പോലുള്ള സ്റ്റോക്കുകളിൽ വലിയ വളർച്ചാ സാധ്യതയാണ് വിപണി വിദഗ്ധർ ഉറ്റുനോക്കുന്നത്.
ബജറ്റിന് പിന്നാലെ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കുതിക്കുന്ന ചിത്രമാണ് ഇന്ന് കണ്ടത്. സെന്‍സെക്സ് 1.46 ശതമാനവും നിഫ്റ്റി 1.37 ശതമാനവും വീതം മുന്നേറി. ചൊവാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ 848 പോയിന്റ് കയറി 58,862.57 എന്ന നിലയിലാണ് സെന്‍സെക്സ്. നിഫ്റ്റി സൂചിക 237 പോയിന്റ് കയ്യടക്കി 17,576.85 എന്ന നിലയിലും തിരശ്ശീലയിട്ടു. ടാറ്റ സ്റ്റീലാണ് ഇന്ന് സെന്‍സെക്സില്‍ പ്രധാനിയായത്.
സ്റ്റീല്‍ വ്യവസായത്തിന് അനുകൂലമായ പ്രഖ്യാപനങ്ങള്‍ മുന്‍നിര്‍ത്തി ടാറ്റ സ്റ്റീലിന്റെ ഓഹരി വിലയില്‍ 7.54 ശതമാനം വര്‍ധനവ് സംഭവിച്ചു. 1,167.35 രൂപയാണ് ഇപ്പോള്‍ ടാറ്റ സ്റ്റീലിന്റെ വില. ഇന്നു മാത്രം 81.80 രൂപയുടെ വര്‍ധനവ് സ്റ്റോക്കിലുണ്ടായി.
മറുഭാഗത്ത് ബിപിസിഎല്ലാണ് നഷ്ടം നേരിട്ടവരില്‍ മുന്നിലെത്തിയതും. 4.58 ശതമാനം ഇടിവ് ബിപിസിഎല്‍ ഓഹരികള്‍ കുറിക്കുന്നു.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ലോഹമാണ് ചൊവാഴ്ച്ച മിന്നും പ്രകടനം കാഴ്ച്ചവെച്ചത്. സൂചിക 4.49 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തുന്നു. ജനുവരിയിലെ ദുര്‍ബലമായ വില്‍പ്പന കണക്കുകള്‍ നിഫ്റ്റി ഓട്ടോയ്ക്ക് വിനയായി. 0.75 ശതമാനം നഷ്ടത്തിലാണ് സൂചിക ഇടപാടുകള്‍ അവസാനിപ്പിച്ചത്.
ഏതൊക്കെ മേഖലകള്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായി നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നതിന് മൂലധന ചിലവുകള്‍ വര്‍ധിക്കണം. ഒപ്പം ഇന്‍ഫ്രാ സെക്ടറിലും ഊന്നല്‍ ആവശ്യമാണ്. ഉയര്‍ന്ന ധനക്കമ്മി ചൊല്ലി ആശങ്കകളുണ്ടെങ്കിലും സുപ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളുടെ വികസനത്തിന് വേണ്ടിയാണിത് വിനിയോഗിക്കുക. ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കൊപ്പം ചടുലമാവുന്നതോടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടും.
80 ലക്ഷം ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കാനായി 48,000 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും പുതിയ ഊര്‍ജ്ജം പകരും. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനങ്ങളും നഗര പ്ലാനിങ്ങും സര്‍ക്കാരിന്റെ അജണ്ടയിലുണ്ട്. ഇവയും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമാവും. ബജറ്റ് പദ്ധതികളുടെ നിര്‍വഹണം, കോവിഡ് കേസുകളിലെ കുറവ്, ക്രൂഡ് വില എന്നിവയെ ആശ്രയിച്ചാകും വിപണിയും സമ്പദ്ഘടനയും മുന്നോട്ട് ദിശ കണ്ടെത്തുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications