ദില്ലി: ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന ധനകാര്യ ബജറ്റിൽ പൊതുമേഖലാ ബാങ്കുകൾക്ക് മൂലധനം നൽകുന്നത് പരിഗണിക്കാൻ സാധ്യത. കൂടാതെ സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്കുകൾക്ക് ഫണ്ട് നൽകുന്നതിനായി 2021- 22 ധനകാര്യ ബജറ്റിൽ ഏകദേശം 25,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം ബാങ്ക് വായ്പക്കാരെ സമ്മർദ്ദത്തിലാക്കുകയും ഉയർന്ന നിഷ്‌ക്രിയ ആസ്തികളുടെ ഭീഷണി ഉയർത്തുകയും ചെയ്യുന്നു.
മൂലധന ആവശ്യകതകൾ, കണക്കാക്കിയ വായ്പകൾ, ഫണ്ട് സ്വരൂപിക്കാനുള്ള പദ്ധതികൾ എന്നിവയെക്കുറിച്ച് സർക്കാർ കടം കൊടുക്കുന്നവരിൽ നിന്ന് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. പിഎസ്‌ബികളിലെ അന്തിമ മൂലധന തുക ഈ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലവിലെ സാഹചര്യത്തിൽ നിർദ്ദിഷ്ട പദ്ധതി പ്രാധാന്യമർഹിക്കുന്നതാണ്. ഫണ്ട് ഇൻഫ്യൂഷൻ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളെ ഉയർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.
ബാങ്കുകളുടെ മൂലധന ആവശ്യകതകളെക്കുറിച്ച് ഒരു വിലയിരുത്തൽ നടന്നുവരികയാണ്. മൂലധന സമാഹരണത്തിനുള്ള ബാങ്കുകളുടെ പദ്ധതി, വായ്പകളുടെ വർദ്ധനവ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കാവുന്ന ചില പ്രവചനങ്ങളാണിവ.