കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ്, വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ജനങ്ങളെ സഹായിക്കാനുള്ള വിവിധ നടപടികള്‍ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എന്‍ആര്‍ഇജിഎസ്) വേതനം ഏപ്രില്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ പരിഷ്കരിച്ചു. 20 രൂപയാണ് ശരാശരി ദേശീയ വര്‍ദ്ധനവ്. വ്യക്തിഗത ഗുണഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ള പ്രവര്ത്തനങ്ങളായതിനാലാവാം സര്‍ക്കാര്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് പട്ടികജാതി, പട്ടികവര്‍ഗ, വനിതാ തലത്തിലുള്ള കുടുംബങ്ങള്‍ക്കും ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കും മറ്റു പാവപ്പെട്ട കുടുംബങ്ങള്‍ക്കും നേരിട്ട് പ്രയോജനം ചെയ്യും.
11 ശതമാനം വര്‍ദ്ധനവ്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അവിദഗ്ധ തൊഴിലാളികളുടെ പ്രതിദിന വേതനം 182 രൂപയില്‍ നിന്ന് 202 രൂപവരെ ഉയര്‍ത്തുന്നത് ശരാശരി 11 ശതമാനം വര്‍ദ്ധനയ്ക്ക് കാരണമാകുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 2014 മെയ് മാസത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവ് കൂടിയാണിത്. ഇതിന് മുമ്പ് 2015-16 കാലയളവിലാണ് വേതന വര്‍ദ്ധനവുണ്ടായത്. അന്ന് ഏഴ് ശതമാനമാണ് തൊഴിലാളികളുടെ ശരാശരി വേതന നിരക്ക് ഉയര്‍ത്തിയത്. 2019-20 കാലയളവിലാകട്ടെ, വലിയ രീതിയിലുള്ള വര്‍ദ്ധനവൊന്നും ഉണ്ടായതില്ല.

വെറും 1.6 ശതമാനം വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായത്. ലഭിക്കപ്പെട്ട കണക്കുകളനുസരിച്ച്, അവിദഗ്ധ കാര്‍ഷിക തൊഴിലാളികള്‍ക്ക് തൊഴില്‍ മേഖലയെ ആശ്രയിച്ച് നല്കുന്ന നിരക്ക് പ്രതിദിനം 347 രൂപ മുതല്‍ 383 രൂപവരെയാണ്. എങ്കിലും, ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നില്ലെന്നും മതിയായ സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തൊഴിലാളികള്‍ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സംസ്ഥാനങ്ങള്‍ക്കും ബന്ധപ്പെട്ട ജില്ലാ അധികാരികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേതന, മെറ്റീരിയല്‍ കുടിശ്ശിക ഇല്ലാതാക്കുന്നതിനാണ് ഗ്രാമവികസന മന്ത്രാലയം ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ബാധ്യതകള്‍ ഇല്ലാതാക്കുന്നതിനായി പുറത്തിറക്കിയ പണം;
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബാധ്യതകള്‍ പരിഹരിക്കുന്നതിനായി 4,431 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി സര്‍ക്കാര്‍ നല്‍കിയത്. 2020-21 വര്‍ഷത്തെ ഒന്നാം തവണയോടൊപ്പം ശേഷിക്കുന്ന ബാധ്യതകള്‍ ഏപ്രില്‍ 15 -ന് മുമ്പ് പുറത്തിറക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന് 721 കോടി രൂപയും വിട്ടുനല്‍കിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
