നിലവില്‍ യെസ് ബാങ്കിന് ഏര്‍പ്പെടുത്തിയിട്ടുള്ള മൊറട്ടോറിയം മാര്‍ച്ച് 18 -നകം പിന്‍വലിക്കുമെന്നും, സിഇഒയും എംഡിയുമായ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ ബോര്‍ഡ് ഈ മാസം അവസാനത്തോടെ ചുമതലയേറ്റെടുക്കമെന്നും സര്‍ക്കാര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിനുള്ള റിസര്‍വ് ബാങ്കിന്റെ കരട് പുനര്‍നിര്‍മാണ പദ്ധതിയ്ക്ക് വെള്ളിയാഴ്ച വൈകിട്ടോടെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

പദ്ധതി പ്രകാരം, എസ്ബിഐയ്ക്ക് യെസ് ബാങ്കിലെ 26 ശതമാനം ഷെയറുകള്‍ക്ക് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് ലഭിക്കും. സ്വകാര്യ നിക്ഷേപകര്‍ക്കും മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് തന്നെയാവും ഉണ്ടായിരിക്കുക. നിക്ഷേപത്തിന്റെ 75 ശതമാനത്തിനാവും ലോക്ക്-ഇന്‍ കാലയളവ് ലഭ്യമാവുക. പ്രശാന്ത് കുമാറിനെ കൂടാതെ, സുനില്‍ മേഹ്ത (നോണ്‍-എക്സിക്യൂട്ടിവ് ചെയര്മാന്), മഹേഷ് കൃഷ്ണമൂര്‍ത്തി, അതുല്‍ ഭേഡ (ഇരുവരും നോണ്‍-എക്സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍) എന്നിവരും പുതിയ ബോര്‍ഡിലുണ്ടാവും.
യെസ് ബാങ്ക് പുനര്‍നിര്‍മാണ പദ്ധതി 2020 മാര്‍ച്ച് 13 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ഗസറ്റ് വിജ്ഞാപനം വ്യക്തമാക്കുന്നു. പ്രതിസന്ധിയിലായ യെസ് ബാങ്കിന് ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് റിസര്‍വ് ബാങ്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപുറമെ, ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയായും പരിമിതപ്പെടുത്തിയിരുന്നു. ബാങ്ക് ബോര്‍ഡിനെ ആര്‍ബിഐ അസാധുവാക്കുകയും ശേഷം, പ്രശാന്ത് കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തു.

പദ്ധതി പ്രാബല്യത്തില്‍ വരുന്ന തീയതിയുടെ മൂന്നാമത്തെ പ്രവൃത്തി ദിവസത്തില്‍ ബാങ്കിനേര്‍പ്പെടുത്തിയ മൊറട്ടോറിയം പിന്‍വലിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. മൊറട്ടോറിയം പിന്‍വലിച്ചതിന് ഏഴ് കലണ്ടര്‍ ദിവസങ്ങള്‍ക്ക് ശേഷം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് അവസാനിപ്പിക്കുകയും കൂടാതെ, ഡയറക്ടര്‍ ബോര്‍ഡ് പുനക്രമീകരിക്കുകയും ചെയ്യും. യെസ് ബാങ്കില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള എസ്ബിഐ, പുതുതായി രൂപീകരിച്ച ബോര്‍ഡിലേക്ക് രണ്ട് ഡയറക്ടര്‍മാരെ നാമനിര്‍ദേശം ചെയ്യും.
കൂടാതെ, ആര്‍ബിഐയ്ക്ക് ഒന്നോ അതില്‍ കൂടുതലോ അധിക ഡയറക്ടര്‍മാരെയും നിയമിക്കാന്‍ കഴിയും. എസ്ബിഐയെ കൂടാതെ 15 ശതമാനം വോട്ടവകാശമുള്ള മറ്റേത് നിക്ഷേപകര്‍ക്കും യെസ് ബാങ്കിന്റെ ബോര്‍ഡില്‍ ഒരു ഡയറക്ടറെ നാമനിര്‍ദേശം ചെയ്യാന്‍ കഴിയും. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, കോട്ടക്ക് മഹീന്ദ്ര ബാങ്ക്, ബന്ദന് ബാങ്ക് എന്നിവരും എസ്ബിഐ നയിക്കുന്ന കണ്‍സോര്‍ഷ്യത്തില്‍ ചേരുകയും യെസ് ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യും.
100 കോടി ഓഹരികള്‍ വാങ്ങുന്നതിലൂടെ എച്ച്ഡിഎഫ്സി, യെസ് ബാങ്കില്‍ 1,000 കോടിയുടെ നിക്ഷേപകനാവും. 60 കോടി ഓഹരികള്‍ വാങ്ങിക്കൊണ്ട് ആക്സിസ് ബാങ്ക് 600 കോടി രൂപയും, 50 കോടി ഓഹരികള്‍ വാങ്ങിക്കൊണ്ട് കോട്ടക്ക് മഹീന്ദ്ര ബാങ്ക് 500 കോടി രൂപയും നിക്ഷേപിക്കും. 30 കോടി ഓഹരികള്‍ സ്വന്തമാക്കി 300 കോടി രൂപയാവും ബന്ദന് ബാങ്ക് നിക്ഷേപിക്കുക. പുനര്‍നിര്‍മ്മിച്ച യെസ് ബാങ്കിന്റെ അംഗീകൃത മൂലധനം 6,200 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ബാങ്കിലെ എല്ലാ ജീവനക്കാര്‍ക്കും നിലവിലുള്ള പ്രതിഫലവും സേവന വ്യവസ്ഥകളും തുടരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
