കാനഡയിൽ ജോലി ആഗ്രഹിക്കുന്നവർക്കുള്ള മികച്ച വാർത്ത ഈയിടെയാണ് പുറത്ത് വന്നത്. വിവിധ തസ്തികകളിലേക്ക് തൊഴിൽ അപേക്ഷകളിൽ കാനഡയിലുള്ള തൊഴിൽ പരിചയം ആവശ്യമില്ലെന്ന നിയമ നിർമാണത്തിലേക്ക് ഒരു കനേഡിയൻ പ്രവിശ്യ കടക്കുന്നു. തൊഴിൽ പരിചയം എടുത്തു കളയാനുള്ള നിയമ നിർമാണത്തിനാണ് ദക്ഷിണ കാനഡയിലുള്ള ഓന്റാറിയോ സർക്കാർ ഒരുങ്ങുന്നത്. മറ്റു പ്രവിശ്യകളേക്കാളും കൂടുതൽ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന നഗരമാണ് ഒന്റാറിയോ.
2023 ജനുവരി മുതൽ സെപ്റ്റംബർ വരെ ഒന്റാറിയോയിൽ 162,000-ത്തിലധികം കുടിയേറ്റക്കാർ എത്തിയിട്ടുണ്ട്. ഇവിടെ സർക്കാർ മേഖലയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്തർക്കും ഉയർന്ന ശമ്പളം നൽകുന്ന വിവിധ തസ്തികകളിലേക്കാണ് നിയമം. ഐടി സീനിയർ ബിസിനസ് അനലിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് ക്ലർക്ക് എന്നിങ്ങനെ വിവിധ തസ്തികളിൽ ഒഴിവുണ്ട്.

ഐടി സീനിയർ ബിസിനസ് അനലിസ്റ്റ്
ഒന്റാറിയോയിലെ പ്രകൃതിവിഭവ, വനം മന്ത്രാലയത്തിലേക്കാണ് ഐടി സീനിയർ ബിസിനസ് അനലിസ്റ്റിനെ നിയമിക്കുന്നത്. വർഷത്തിൽ 76,382 കനേഡിയൻ ഡോളറിനും 1,12,555 കനേഡിയൻ ഡോളറിനും ഇടയിലാണ് ഈ തസ്തികയ്ക്കുള്ള ശമ്പള ഘടന.
പരമാവധി 68,42,903 രൂപ വരും. എന്റർപ്രൈസ് ബിസിനസ് ആർക്കിടെക്ചറൽ ആശയങ്ങൾ, ബിസിനസ് റിക്വയർമെന്റ് മാനേജ്മെന്റ്, ബിസിനസ് വിശകലന രീതികൾ, സോഫ്റ്റ്‍വെയർ ഡിസൈൻ, ഡെവലപ്‌മെന്റ് ആൻഡ് ഇന്റഗ്രേഷൻ, ഡിസാസ്റ്റർ റിക്കവറി പ്ലാനിംഗ്, ബിസിനസ് തുടർച്ച ആസൂത്രണം എന്നിവയെ പറ്റി അറിവുള്ളവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. അവസാന തീയതി നവംബർ 22.
കോർഡിനേറ്റർ- ബിൽഡിംഗ് സർവീസസ്
മൈഡ്‌സ്റ്റോണിലെ സോളിസിറ്റർ ജനറൽ മന്ത്രാലയത്തിലേക്കാണ് ബിൽഡിംഗ് സർവീസസ് കോർഡിനേറ്ററെ നിയമിക്കുന്നത്. തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ നിയമം, മന്ത്രാലയ നയങ്ങൾ, നടപടിക്രമങ്ങൾ, മാർഗനിർദ്ദേശങ്ങൾ, നിയന്ത്രണങ്ങൾ, ഖര മാലിന്യ സംസ്കരണം എന്നിവയെ പറ്റി അറിവുള്ളവർക്ക് അപേക്ഷിക്കാം.
57,398 മുതൽ 86,017 കനേഡിയൻ ഡോളറാണ് വാർഷിക ശമ്പളം. വിശദാംശങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. അവസാന തീയതി നവംബർ 24.
സീനിയർ പോളിസി അനലിസ്റ്റ്
ചിൽഡ്രൻ, കമ്മ്യൂണിറ്റി ആൻഡ് സോഷ്യൽ സർവീസ് മന്ത്രാലയത്തിന് കീഴിൽ ടൊറന്റോയിലാണ് സീനിയർ പോളിസി അനലിസ്റ്റിനെ നിയമിക്കുന്നത്. ഈ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് പോളിസി, പ്രോഗ്രാം ഡെവലപ്‌മെന്റ് പ്രിൻസിപ്പിൾസ്, എന്നിവയിൽ അറിവുണ്ടായിരിക്കണം.
ഗവേഷണ, പ്രോജക്റ്റ് മാനേജ്മെന്റ് കഴിവുകൾ, കൺസൾട്ടേഷൻ, റിലേഷൻഷിപ്പ് മാനേജ്മെന്റ് കഴിവുകൾ, സമവായം, മധ്യസ്ഥത, ചർച്ച എന്നി കഴിവുകൾ ആവശ്യമാണ്. 76,382 മുതൽ 112,555 വരെ കനേഡിയൻ ഡോളറാണ് വാർഷിക ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 27 ആണ്. വിശദാംശങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് ക്ലർക്ക്
ചിൽഡ്രൻ, കമ്മ്യൂണിറ്റി ആൻഡ് സോഷ്യൽ സർവീസ് മന്ത്രാലയത്തിന് കീഴിൽ തണ്ടർ ബേയിലാണ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് ക്ലർക്കിനെ നിയമിക്കുന്നകത്. ഓൺലൈൻ ഡാറ്റാബേസുകൾ ഉപയോഗിച്ച് പൂർണ്ണമായും ഓട്ടോമേറ്റഡ് രീതിയിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് നടപടിക്രമങ്ങൾക്കുള്ള സഹായം നൽകാൻ സാധിക്കുന്നവർക്ക് അപേക്ഷിക്കാം. ആനുകൂല്യങ്ങൾ കണക്കാക്കാനും പേയ്‌മെന്റുകളും റീഇംബേഴ്‌സ്‌മെന്റുകളും പ്രോസസ്സ് ചെയ്യാനും അറിയണം.
മെക്രോസോഫ്റ്റ് വേഡ്, എക്സൽ, പവർപോയിന്റ് പോലുള്ള സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാനും ഫലപ്രദമായ ഉപഭോക്തൃ സേവനം നൽകാനുള്ള കഴിവും ആവശ്യമാണ്. മണിക്കൂറിൽ 25.02 മുതൽ 29.09 ഡോളറാണ് ശമ്പളം. വിശദാംശങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. അവസാന തീയതി നവംബർ 20.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications