റെക്കോർഡ് ഉയരം താണ്ടി മുന്നേറുകയാണ് ഇന്ത്യൻ ഓഹരി വിപണി. തുടർച്ചയായി 10 സെഷനുകളിലാണ് സൂചികകൾ നേട്ടത്തോടെ അവസാനിച്ചത്. വരും ദിവസങ്ങളിലും സമാന മുന്നേറ്റം തുടരാൻ വിപണിക്ക് സാധിച്ചാൽ അത് നിക്ഷേപകർക്കും വലിയ നേട്ടം നൽകും. കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ് ജിആർഎം ഓവർസീസ്. വെറും 90 ദിവസങ്ങൾ അല്ലെങ്കിൽ മൂന്ന് മാസങ്ങൾക്കുള്ളിൽ ഓഹരി 92 ശതമാനം ഉയർന്നു. വരും ദിവസങ്ങളിൽ ഓഹരിയുടെ മുന്നേറ്റം തുടരുമോ എന്ന് നമുക്ക് പരിശോധിക്കാം.
ജിആർഎം ഓവർസീസ്
ആഭ്യന്തര, വിദേശ വിപണിയില്‍ ബ്രാന്‍ഡഡ്, നോണ്‍- ബ്രാന്‍ഡഡ് ബസുമതി അരിയുടെ മില്ലിംഗ്, പ്രോസസിംഗ്, വിപണനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് ജിആര്‍എം ഓവര്‍സീസ് ലിമിറ്റഡ്. 2024 ജൂൺ പാദത്തിൽ, കമ്പനിയുടെ അറ്റാദായം 18 കോടി രൂപയായി ഉയർന്നു. 2023-ലെ ഇതേപാദത്തിൽ റിപ്പോർട്ട് ചെയ്ത 17.4 കോടി രൂപയിൽ നിന്ന് നേരിയ വർധന. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 15 ശതമാനം വർധിച്ച് 370 കോടി രൂപയായി.
ഓഹരി ഏറ്റെടുക്കൽ
വിരാട് കോഹ്‌ലിയുടെ പിന്തുണയുള്ള ഡിജിറ്റൽ ഫസ്റ്റ് കോഫി ബ്രാൻഡായ റേജ് കോഫിയുടെ മാതൃ കമ്പനിയായ സ്വമാഭാൻ കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ 44 ശതമാനം ഓഹരികൾ ഏറ്റെടുത്തതായി കഴിഞ്ഞ ദിവസം ജിആർഎം ഓവർസീസ് അറിയിച്ചിരുന്നു. വിരാട് കോഹ്ലിക്ക് പുറമെ ഭാരത് സേത്തി, സിക്‌സ്ത് സെൻസ് വെഞ്ചേഴ്‌സ്, നടൻ രൺവിജയ് സിംഹ തുടങ്ങിയവരും റേജ് കോഫിയുടെ സഹഉടമസ്ഥരാണ്.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 272.98 രൂപ എന്ന നിലയിലാണ് ബുധനാഴ്ച ജിആർഎം ഓവർസീസ് ഓഹരി വ്യാപാരം അവസാനിച്ചിച്ചത്. കഴിഞ്ഞ അഞ്ച് ദിവത്തിനിടെ 2.07 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 34.61 ശതമാനമാണ് ഒരു മാസത്തെ മുന്നേറ്റം. ആറ് മാസത്തിനിടെ 44 ശതമനവും 2024-ൽ ഇതുവരെ 43 ശതമാനവും മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
286 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 113 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. 5-ദിവസം, 20-ദിവസം, 50-ദിവസം, 100-ദിവസം, 200-ദിവസത്തെ ചലിക്കുന്ന ശരാശരിയേക്കാൾ ഉയർന്നതാണ് ഓഹരി ട്രേഡ് ചെയ്യുന്നത്.

റേജ് കോഫിക്ക് നേട്ടമാകും
റേജ് കോഫിയിലെ നിക്ഷേപകനായി ജിആർഎം ഓവർസീസിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് സിക്‌സ്ത് സെൻസ് വെഞ്ചേഴ്‌സിൻ്റെ സിഇഒയും സ്ഥാപകനുമായ നിഖിൽ വോറ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി, കോഫി വിഭാഗത്തിലെ പുതിയ കാലത്തെ ഉപഭോക്താക്കൾക്കിടയിൽ റേജ് ഒരു മികച്ച ബ്രാൻഡായി മാറിയിട്ടുണ്ട്. ജിആർഎമിന്‍റെ വിപുലമായ വിൽപന, വിതരണ ശൃംഖല അന്താരാഷ്ട്ര തലത്തിൽ റേജിന് വിപണന സാധ്യതകൾ തുറക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തരമായും അന്തർദേശീയമായും റേജ് കോഫിയുടെ സാന്നിധ്യം വിപുലീകരിക്കാനും അന്താരാഷ്ട്ര വിപണികളിൽ നിലവിലുള്ള ക്ലയൻ്റുകൾക്ക് കോഫി ബീൻസും മറ്റ് അനുബന്ധ സാധനങ്ങളും വിതരണം ചെയ്യാനും റേജ് കോഫി ബ്രാൻഡിന് കീഴിൽ കോഫി ഷോപ്പുകൾ തുറക്കാനും കമ്പനിയുടെ വിശാലമായ വിതരണ ശൃംഖല പ്രയോജനപ്പെടുത്താനും നിക്ഷേപം സഹായിക്കുമെന്നാണ് ജിആർഎം ഓവർസീസിന്‍റെ കണക്ക് കൂട്ടൽ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

5 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications