ലിസ്റ്റ് ചെയ്തത് പ്രീമിയത്തിൽ, പിന്നാലെ ആരും കൊതിച്ചു പോകുന്ന കുതിപ്പ്. അഞ്ചു ദിവസത്തിനിടെ മൾട്ടിബാഗർ റിട്ടേൺ എന്ന സ്വപ്‌ന തുല്യമായ കുതിപ്പിന് ശേഷം ഗ്രോ ഓഹരികൾ ഇടിവിലാണ്. ബുധനാഴ്ച ഓഹരി 10 ശതമാനം ഇടിഞ്ഞ് ഗ്രോ ഓഹരികൾ ലോവർ സർക്യൂട്ടിലെത്തി. 114 രൂപയായിരുന്നു ഓഹരിയുടെ ഐപിഒ വില. 14 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്ത ഓഹരി അഞ്ച് ദിവസത്തിനിടെ 94 ശതമാനം നേട്ടമുണ്ടാക്കി. 193.91 രൂപയിലെത്തിയ ഓഹരിയാണ് 10 ശതമനം ഇടിഞ്ഞ് 169.94 രൂപയുലെത്തിയത്.

എന്താണ് ഓഹരിയുടെ ഇടിവിന് കാരണം?
അഞ്ച് ദിവസത്തെ സ്വപ്ന കുതിപ്പിന് പിന്നാലെ നിക്ഷേപകർ ലാഭമെടുത്തതാണ് ഓഹരിയിൽ ഇടിവിന് കാരണം. നിലവിൽ ഓഹരിയുടെ വാല്യുവേഷൻ മറ്റു ബ്രോക്കറേജ് സ്ഥാപനങ്ങളേക്കാൾ കൂടുതാലണെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്.
ഐപിഒ സമയത്ത് ഗ്രോ ഓഹരിയുടെ പിഇ അനുപാതം 33-37 മടങ്ങിലായിരുന്നു. മോത്തിലാൽ ഓസ്വാൾ, എയ്ഞ്ചൽ വൺ തുടങ്ങിയ ബ്രോക്കറേജ് കമ്പനികളുടെ പിഇ അനുപാതവുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്നതാണെന്ന് ബൊനാൻസയിലെ സീനിയർ റിസർച്ച് അനലിസ്റ്റ് നിതിൻ ജെയിൻ പറഞ്ഞു. നിലവിൽ ഗ്രോയുടെ പിഇ അനുപാതം 61 മടങ്ങാണ്. അതേസമയം മോത്തിലാൽ ഓസ്വാൾ 29 മടങ്ങും, എയ്ഞ്ചൽ വൺ 33 മടങ്ങും നുവമാ വെൽത്ത് 26 മടങ്ങുമാണ്.
ഓഹരിയിൽ ഇനി എന്ത്?
സെക്യൂരിറ്റീസ് മാർക്കറ്റിൽ സെബി കൊണ്ടുവരുന്ന നിയന്ത്രണങ്ങളും മാറ്റങ്ങളും ബ്രോക്കറേജ് മേഖലയ്ക്ക് ഹ്രസ്വകാല തിരിച്ചടി ഉണ്ടാകുമെന്നും മാസ്റ്റർ ക്യാപിറ്റൽ സർവീസ് വിലയിരുത്തുന്നു. അതേസമയം തന്നെ ഇന്ത്യൻ വിപണിയിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം ഉയരുന്നത് ഓഹരിക്ക് അനുകൂലമാണ്. ഐപിഒ സമയത്ത് ഓഹരി ലഭിച്ച നിക്ഷേപകർക്ക് ഓഹരിയിൽ നിന്നും ലാഭമെടുക്കാമെന്നും തുടർന്ന് 80 രൂപ സ്റ്റോപ്പ് ലോസ് ക്രമീകരിച്ച് നിക്ഷേപം തുടരാമെന്നും സ്വാസ്തിക ഇൻവെസ്റ്റ്മെന്റ് വെൽത്ത് ഹെഡ് ശിവാനി ന്യാതി പറഞ്ഞു.
ഓഹരിയുടെ തുടക്കത്തിലെ കുതിപ്പ് നഷ്ടമായ നിക്ഷേപകർക്ക് ഇടിവിൽ ഓഹരി വാങ്ങാം എന്നാണ് മെഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് ടാപ്സെ പറയുന്നത്. ഐപിഒയിൽ ഓഹരി ലഭിക്കാത്ത നിക്ഷേപകർ അനുകൂലമായ ഇടിവിൽ ഓഹരികൾ വാങ്ങാം. ഹ്രസ്വകാലത്തേക്ക് വിപണിയിൽ റിസ്കുണ്ടെങ്കിലും കമ്പനിയുടെ വളർച്ച സാധ്യത കണക്കിലെടുത്ത് ഐപിഒയിൽ ഓഹരി അലോട്ട് ലഭിച്ച നിക്ഷേപകർക്ക് ദീർഘകാലത്തേക്ക് ഓഹരി കൈവശം വെയ്ക്കാം എന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
