A Oneindia Venture

പവന്‍റെ വില 83,000 കടന്നു, ആഭരണം വാങ്ങുമ്പോൾ എത്ര രൂപ ജിഎസ്ടി നൽകണം..? അറിഞ്ഞിരിക്കുന്നത് നല്ലതാണ്

ആഭരണപ്രേമികളുടെ ഹൃദയം തകർത്ത് മുന്നേറുകയാണ് സംസ്ഥാനത്തെ സ്വർണവില. 83,840 രൂപയാണ് ഇന്ന് ഒരുപവൻ സ്വർണത്തിന്‍റെ വില. കഴിഞ്ഞ 20 ദിവസത്തിനിടെ ഏകദേശം 6200 രൂപയാണ് ഒരുപവൻ സ്വർണത്തിന് കൂടിയത്. വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമെന്നാണ് വിദഗ്ധർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ പവന്‍റെ വില വൈകാതെ 1 ലക്ഷം രൂപ കടക്കും. അതോടെ വലിയ അളവിൽ സ്വർണം വാങ്ങുന്നവരുടെ കീശ കാലിയാവുകയും ചെയ്യും.

സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്കിംഗ് ചാർജ്ജ് തുടങ്ങിയവ കൂടി നൽകേണ്ടതുണ്ട്. സ്വർണത്തിന്‍റെ ജിഎസ്ടി എത്രയാണെന്ന് അറിയാമോ...? ജിഎസ്ടി നിരക്കുകൾ പരിഷ്കരിച്ചപ്പോൾ സ്വർണത്തിന്‍റെ ജിഎസ്ടി ചാർജ്ജിൽ മാറ്റം വരുത്തിയിട്ടുണ്ടോ...? അതോടൊപ്പം സ്വർണാഭരണത്തിന്‍റെ പണിക്കൂലിക്കും ജിഎസ്ടി നൽകണോ...? നമുക്ക് വിശദമായി നോക്കാം.

പുതിയ ജിഎസ്ടി നിരക്ക് എത്രയാണ്..?

സ്വര്‍ണത്തിന്‍റെ ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്തണം എന്ന് ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ശതമാനമാക്കി കുറയ്ക്കണം എന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ 56-ആം ജിഎസ്ടി കൗണ്‍സില്‍ സ്വര്‍ണത്തിന്റെ നികുതി നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഭൗതിക സ്വർണ്ണ വിപണി വളരെ സെൻസിറ്റീവ് ആണ്. അതിനാൽ, സ്വർണ്ണത്തിന്‍റെ ജിഎസ്ടി 3 ശതമാനമായി നിലനിർത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനിക്കുകയായിരുന്നു.

ആഘോഷ സീസണില്‍ ജിഎസ്ടി നിരക്ക് ഉയര്‍ത്താതിരുന്നത് ജ്വല്ലറി വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായി. അതേസമയം, കുറയ്ക്കണം എന്ന ആവശ്യം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചതുമില്ല.

വെള്ളിയുടെയും ജിഎസ്ടി നിരക്ക് മൂന്ന് ശതമാനമാണ്. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയുടെ അഞ്ച് ശതമാനവും ജിഎസ്ടിയുണ്ട്.

എത്ര രൂപ നൽകണം..?

തുടക്കത്തിൽ പറഞ്ഞത് പോലെ സംസ്ഥാനത്ത് ഇന്ന് ഒരുപവൻ സ്വർണത്തിന് 83,840 രൂപയാണ് വില. അതിന്‍റെ 3 ശതമാനം ആണ് ജിഎസ്ടി ആയി നൽകേണ്ടത്. അതായത് 2,515.20 രൂപയാണ് ഇന്ന് സ്വർണം വാങ്ങുമ്പോൾ ജിഎസ്ടി തുകയായി നൽകേണ്ടി വരിക. നിങ്ങൾ ഇന്ന് 10 ഗ്രാം സ്വർണം വാങ്ങുന്നുണ്ടെങ്കിൽ 3,144 രൂപ ജിഎസ്ടിയായി നൽകേണ്ടി വരും.

GST on Gold 2025: Latest Rate and Making Charges Tax Explained Before Navratri Shopping

പണിക്കൂലിയുടെ ജിഎസ്ടി നിരക്ക്

ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയുടെ അഞ്ച് ശതമാനം ജിഎസ്ടി ആണ് മുൻപ് ഈടാക്കിയിരുന്നത്. അതിലും 56-ആം ജിഎസ്ടി കൗണ്‍സില്‍ മാറ്റം വരുത്തിയിട്ടില്ല. അതായത് പണിക്കൂലിയുടെ 5 ശതമാനം ജിഎസ്ടി ആഭരണം വാങ്ങുമ്പോൾ നൽകണം.

എത്ര രൂപ നൽകണം..?

പവന്‍റെ വില 83,840 രൂപ ആയത് കൊണ്ടുതന്നെ ഇന്ന് 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ 5 ശതമാനം, അതായത് 4,192 രൂപ പണിക്കൂലി നൽകേണ്ടിവരും. ഇതിന്‍റെ അഞ്ച് ശതമാനമാണ് ജിഎസ്ടി ആയി നൽകേണ്ടത്. അതായത് 209.60 രൂപ പണിക്കൂലിയുടെ ജിഎസ്ടി ആയി ഈടാക്കും. അതായത് 1 പവൻ സ്വർണം വാങ്ങുമ്പോൾ ആകെ 2,724 രൂപ ജിഎസ്ടി ആയി നൽകണം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X