എച്ച് വണ്‍ ബി വിസ ഇന്നുമുതൽ പ്രാബല്യത്തിൽ, ആശങ്ക വേണ്ടെന്ന് അമേരിക്ക, വിശദീകരിച്ച് പ്രസ് സെക്രട്ടറി

എച്ച് വണ്‍ ബി വിസയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ. എച്ച്-1 ബി വിസ പദ്ധതിയുടെ ദുരുപയോഗം ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം. വീസ ദുരുപയോഗം വഴി അമേരിക്കന്‍ തൊഴിലാളികളെ സ്ഥാനഭ്രഷ്ടരാക്കുന്നത് തടയാനും ഏറ്റവും മികച്ച വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കുന്നതിനും വേണ്ടിയാണ് ഉയർന്ന ഫീസ് ഏർപ്പെടുത്തിയതെന്നാണ് ട്രംപിന്‍റെ വാദം.

ആശങ്ക വേണ്ടെന്ന് യുഎസ്

എച്ച് വണ്‍ ബി വിസ അപേക്ഷയ്ക്കുള്ള ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.
ഇത് വാർഷിക ഫീസല്ല. ഇത് ഒറ്റത്തവണ ഫീസാണ്. പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂ. നിലവിലുള്ള വിസ ഉടമകൾക്ക് അല്ല. നിലവിലെ എച്ച് വണ്‍ ബി വിസ പുതുക്കുമ്പോൾ ഈ ഫീസ് നൽകേണ്ടതില്ലെന്ന് കരോലിൻ ലെവിറ്റ് കൂട്ടിച്ചേർത്തു.

1) ഇത് വാർഷിക ഫീസ് അല്ല. ഹർജിക്ക് മാത്രം ബാധകമായ ഒറ്റത്തവണ ഫീസ് ആണ്.

2) ഇതിനകം എച്ച്-1 ബി വിസ കൈവശം വച്ചിരിക്കുന്നവരും നിലവിൽ രാജ്യത്തിന് പുറത്തുള്ളവരുമായവർക്ക് വീണ്ടും പ്രവേശിക്കുന്നതിന് തുക ഈടാക്കില്ല.

3) ഇത് പുതിയ വിസകൾക്ക് മാത്രമേ ബാധകമാകൂ, പുതുക്കലുകൾക്ക് ബാധകമല്ല, നിലവിലുള്ള വിസ ഉടമകൾക്കും ബാധകമല്ല.

4) ഇത് വരാനിരിക്കുന്ന അടുത്ത ലോട്ടറി സൈക്കിളിൽ ബാധകമാകും.

എച്ച് വണ്‍ ബി വിസ ഇന്നുമുതൽ പ്രാബല്യത്തിൽ

ഇന്ത്യയ്ക്ക് തിരിച്ചടി

വിദേശ പ്രൊഫഷണലുകളെ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഒരു തരം വര്‍ക്ക് പെര്‍മിറ്റാണ് എച്ച്-1 ബി വിസ. കമ്പനികള്‍ അവരുടെ വിദേശ തൊഴിലാളികള്‍ക്കായി വാങ്ങുന്ന ഈ എച്ച്1- ബി വിസ വിസയ്ക്ക് മൂന്ന് മുതല്‍ ആറ് വര്‍ഷം വരെയാണ് സാധുത. കഴിഞ്ഞ വർഷം വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരായിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം, അംഗീകൃത വിസകളിൽ 71% ലഭിച്ചത് ഇന്ത്യയിലെ തൊഴിലാളികൾക്കാണ്. 11.7% വിസകളുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്.

അതുകൊണ്ടുതന്നെ ഇന്ത്യക്കാരെ പുതിയ നിയമങ്ങൾ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. യുഎസ് നടപടി, കുടുംബങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കാരണം മാനുഷികപരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇന്നലെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ വ്യവസായ മേഖലയെ ഉള്‍പ്പെടെ ഈ നടപടി എങ്ങനെ ബാധിക്കുമെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇരുകൂട്ടരും ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയത്തിന്‍റെ കുറിപ്പിലുണ്ട്. അതേസമയം, വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ നാളെ യു.എസില്‍ എത്തും. കഴിഞ്ഞ ചൊവ്വാഴ്ച യു.എസ്. വ്യാപാര പ്രതിനിധി ബ്രന്‍ഡന്‍ ലിഞ്ച് ഡല്‍ഹിയില്‍ എത്തി ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് വാണിജ്യ മന്ത്രിയുടെ യു.എസ്. സന്ദര്‍ശനം.

അമേരിക്കയ്ക്കും തിരിച്ചടി..?

പുതിയ ഫീസ് യുഎസിലേക്ക് മികച്ച ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നുമെന്നാണ് ഒരുവിഭാഗം വിദഗ്ധർ പറയുന്നത്. പ്രതിഭകളെ ആകർഷിക്കുന്നതിൽ പരാജയപ്പെടുന്നത് അമേരിക്കയുടെ നവീകരണ ശേഷിയെയും സാമ്പത്തിക വളർച്ചയെയും സാരമായി ബാധിക്കുമെന്ന് മെൻലോ വെഞ്ച്വേഴ്സിലെ ഡീഡി ദാസ് മുന്നറിയിപ്പ് നൽകി. ഉയർന്ന ഫീസ് തുടക്കത്തിൽ സർക്കാർ വരുമാനം വർദ്ധിപ്പിച്ചേക്കാം. എന്നാൽ ആഗോള പ്രതിഭകളിലേക്കുള്ള പ്രവേശനം കുറയുന്നത് മൂലം നവീകരണത്തിലെ കുറവും സാമ്പത്തിക വളർച്ചയും പോലുള്ള ദീർഘകാല പോരായ്മകൾക്കെതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X