വാഷിംഗ്ടണ്‍: 2021 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള 65,000 എച്ച് വണ്‍ ബി വിസകളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയതായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) അറിയിച്ചു. കോര്‍പ്പറേഷനുകളില്‍ നിന്നും ബിസിനസുകളില്‍ നിന്നും നിരവധി തവണ അപേക്ഷ ലഭിച്ചതിനാലാണ് പ്രാഥമിക തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. 2020 ഒക്ടോബര്‍ 1 മുതലാണ് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുക. കൃത്യമായ രീതിയില്‍ രജിസ്ട്രേഷന് സമര്‍പ്പിച്ചവരില്‍ നിന്നും ക്രമരഹിതമായാണ് അപേക്ഷകള്‍ തിരഞ്ഞെടുത്തതെന്ന് യുഎസ്സിഐഎസ് അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ടവര്‍ ആരൊക്കെയാണെന്നും അവര്‍ ഏത് കമ്പനിയിലാണ് ജോലി ചെയ്യേണ്ടതെന്നും മാര്‍ച്ച് 31ന് മുന്‍പ് അറിയിക്കും. രജിസ്ട്രേഷന് വിജയകരമായി പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്ക് എച്ച് വണ്‍ ബി വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ആണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവര്‍ക്കായി യുഎസ്സിഐഎസ് 20,000 എച്ച് വണ്‍ ബി വിസകള്‍ നല്‍കുന്നുണ്ട്. എച്ച് വണ്‍ ബി വിസ അപേക്ഷകര്‍ക്കായി ഈ വര്‍ഷം മുതലാണ് ഇലക്ട്രോണിക് രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ ഒന്നിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സീസണ് ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ കമ്പനികളോടും യുഎസ്സിഐഎസ് രജിസ്ട്രേഷന് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മാര്‍ച്ച് 20 ആയിരുന്നു സമര്‍പ്പിക്കാനുള്ള അവസാന തിയതി. എന്നാല്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 18ന് യുഎസ്സിഐഎസ് പതിവ് വ്യക്തിഗത സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. പൊതു അടച്ചിടല്‍ കൂടുതല്‍ ദിവസത്തേക്ക് നീട്ടുന്നില്ലെങ്കില്‍ ഏപ്രില്‍ 7ന് ഓഫീസുകള്‍ വീണ്ടും തുറക്കാന്‍ യുഎസ്സിഐഎസ് ആലോചിക്കുന്നതായി യുഎസ് ഏജന്‍സി വെബ്സൈറ്റില്‍ പറയുന്നു. പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താത്ത ജോലികള്‍ ജീവനക്കാര്‍ തുടരുകയാണെന്നും പരിമിതമായ സാഹചര്യങ്ങളില്‍ അടിയന്തര സേവനങ്ങള്‍ നല്‍കുന്നത് തുടരുമെന്നും ഏജന്‍സി അറിയിച്ചു.
അതിനിടെ വിസ കാലാവധി പൂര്‍ത്തിയാക്കിയ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് വിസ പുതുക്കാനുള്ള നടപടികളോ കാലാവധി നീട്ടാനുള്ള നടപടികളോ ഇപ്പോള്‍ നടക്കുന്നില്ല. അതിനാല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് അമേരിക്കയില്‍ ഉടനീളമുള്ള തൊഴിലാളികള്‍ രംഗത്തെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications