രാജ്യത്ത് നിരവധി പ്രമുഖരുടെ ജനനവും മരണവും ആഘോഷിക്കാറുണ്ട്. എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം മാത്രം ശിശുദിനമായിട്ടാണ് ആഘോഷിക്കുന്നത്. ഇത് സത്യത്തിൽ അദ്ദേഹത്തിന് കുട്ടികളോടുള്ള സ്നേഹത്തിൻ്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. എല്ലാ വർഷവും നവംബർ 14നാണ് രാജ്യമെമ്പാടും ശിശുദിനം ആഘോഷിക്കുന്നത്.
കുട്ടികളുടെ ചാച്ചാജിയെന്ന് അറിയപ്പെട്ടിരുന്ന നെഹ്‌റു 1964-ൽ മരണപ്പെട്ട ശേഷമാണ് നവംബർ 14ന് ഇന്ത്യയിൽ ശിശുദിനമായി പ്രഖ്യാപിച്ചത്. കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളെ കുറിച്ചുള്ള അവരുടെ അവബോധം വളർത്തുക എന്നതാണ് ശിശു ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികൾ രാജ്യത്തിൻ്റെ ഭാവിയാണ് എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
എല്ലാ വർഷവും രാജ്യത്തെ സ്കൂളുകളിൽ നവംബർ 14ന് വിവിധ കലാ പരിപാടികൾ നടത്താറുണ്ട്. നെഹ്റുവിന്റെ വാചകങ്ങൾ ഉൾപ്പെടുത്തിയ പ്രസംഗം, ക്വിസ് കോമ്പറ്റീഷൻ, തുടങ്ങി നിരവധി മത്സരങ്ങളാണ് സാധാരണയായി സംഘടിപ്പിക്കാറുള്ളത്. കുട്ടികളോടുള്ള സ്നേഹം പോലെ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട പുഷ്പമായിരുന്നു പനിനീർ പൂവ അഥവാ റോസാപ്പൂ. അതിനാൽ അദ്ദേഹത്തിൻ്റെ വസ്ത്രത്തിൽ എപ്പോഴും ഒരു ചുവന്ന റോസാപ്പൂ ഉണ്ടായിരിക്കും. പൂന്തോട്ടത്തിലെ ഇതളുകള്‍ എന്നായിരുന്നു നെഹ്റു കുട്ടികളെ വിശേഷിപ്പിച്ചത്.

എല്ലാ ശിശു ദിനത്തിലും കുട്ടികൾ നെഹ്റുവിൻ്റെ രൂപത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. അദ്ദേഹത്തെ പോലെ വെളുത്ത വസ്ത്രവും ഒരു തൊപ്പിയും ഒപ്പം ഒരു ചുവന്ന റോസാപ്പൂവും ധരിച്ചാണ് കുട്ടികൾ നവംബർ 14ന് എത്തുന്നത്. ഈ വർഷത്തെ ശിശുദിനത്തിൽ കുരുന്നുകൾക്ക് അയക്കാവുന്ന മികച്ച ആശംസകളും മഹത് വചനങ്ങളും അറിയാം;
ശിശുദിന ആശംസകൾ നേരാം:
- എല്ലാ കൊച്ചു കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ.
- എല്ലാ കുഞ്ഞുങ്ങൾക്കും സ്നേഹത്തിന്റെ ശിശുദിനാശംസകൾ! നിങ്ങൾ ഓരോരുത്തരുമാണ് നമ്മുടെ രാജ്യത്തിന്റെ പ്രതീക്ഷയും ഭാവിയും.
- മധുരം നിറഞ്ഞ ഓർമ്മകളോടെ ഈ കുട്ടിക്കാലം എന്നും സന്തോഷകരമായിരിക്കട്ടെ. എല്ലാ കുട്ടികൾക്കും ശിശുദിന ആശംസകൾ!
- ചിരിയും കളിയുമായി ലോകം കീഴടക്കുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ ശിശുദിനം ആശംസിക്കുന്നു.
- ജവഹർലാൽ നെഹ്‌റുവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. നാളത്തെ വാഗ്ദാനങ്ങളായ എല്ലാ കുട്ടികൾക്കും ശിശുദിനാശംസകൾ!
- സ്നേഹത്തോടെയും സുരക്ഷിതത്വത്തോടെയും ഓരോ കുട്ടിയും വളരട്ടെ. എല്ലാ പ്രിയപ്പെട്ടവർക്കും ശിശുദിനാശംസകൾ!
- ഓരോ വീടിന്റെ വെളിച്ചവും രാജ്യത്തിൻ്റെ പ്രതീക്ഷയുമാണ് കുട്ടികൾ. എല്ലാവർക്കും ശിശുദിന ആശംസകൾ!

- കളിച്ചും ചിരിച്ചുമിരിക്കൂ, ശിശുദിനം ആഘോഷിക്കൂ!
- നിങ്ങളുടെ ലോകം എന്നും വർണ്ണാഭമായിരിക്കട്ടെ! ശിശുദിന ആശംസകൾ!
- കുഞ്ഞു ഹൃദയങ്ങൾക്ക് നിറയെ സ്നേഹം! ശിശുദിനാശംസകൾ.
- നിങ്ങളുടെ ചിരിയാണ് ഈ ലോകത്തിന്റെ വെളിച്ചം. ശിശുദിനാശംസകൾ!
- ചാച്ചാ നെഹ്‌റുവിന്റെ കുട്ടികൾക്ക് സ്നേഹം നിറഞ്ഞ ശിശുദിന ആശംസകൾ.
- ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായമാണ് ബാല്യം, അതിന്റെ ഓരോ ഘട്ടവും ആസ്വദിക്കൂ. ഏവർക്കും ശിശുദിനാശംസകൾ!
- നിങ്ങൾ എപ്പോഴും ധൈര്യശാലിയും, ദയയുള്ളവനും, നിങ്ങളുടെ ചുറ്റുമുള്ള ലോകത്തിൽ അത്ഭുതം നിറക്കുന്നവരുമാവട്ടെ. ശിശുദിനം ആശംസിക്കുന്നു.
- സ്വപ്നം കാണുക, സാഹസികരാകുക, ഈ ദിനം നിങ്ങളുടേതാണ്. ശിശുദിനാശംസകൾ!
- ഓരോ കുട്ടിയും ഒരു അത്ഭുതലോകമാണ്. ആ ലോകം ഞങ്ങൾക്കായി തുറന്നു തന്നതിന് നന്ദി! ശിശുദിനം ആഘോഷിക്കൂ.
- ഭാവിയുടെ മിടുക്കരായ പൗരന്മാർക്ക് ആശംസകൾ! നിങ്ങൾ എന്നും സന്തോഷവാന്മാരായി, അറിവുള്ളവരായി വളരുക.
നെഹ്റുവിന്റെ ചില മഹത് വചനങ്ങൾ
- വസ്തുതകൾ വസ്തുതകളാണ് നിങ്ങളുടെ ഇഷ്ടങ്ങൾ കാരണം അവ അപ്രത്യക്ഷമാകില്ല
- മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്കാരം
- ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത്
- രാജ്യത്തിന്റെ സേവനത്തിൽ പൗരത്വം അടങ്ങിയിരിക്കുന്നു
- മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്കാരം
- ഒരു ജനതയുടെ കഥ അവരുടെ മനസിന്റെ യാഥാർഥ കണ്ണാടിയാണ്
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications