ഭൂമിയിലെ ഏറ്റവും മനോഹരമായ ബന്ധമാണ് സൗഹൃദം. അച്ഛനും, അമ്മയും, സഹോദരങ്ങളുമെല്ലാം രക്ത ബന്ധങ്ങളാണ്. എന്നാൽ അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തലേക്ക് കടന്നു വരുന്നവരാണ് സുഹൃത്തുക്കൾ. നിങ്ങളുടെ ശരികളെയും തെറ്റുകളെയും ഒരുപോലെ വിമർശിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. ബാല്യകാല സൗഹൃദങ്ങൾ മുതൽ ഇപ്പോഴുള്ള സൗഹൃദങ്ങൾ വരെ ഒട്ടനവധി സൂഹൃത്തുക്കൾ നിങ്ങൾക്ക് ഉണ്ടായിരിക്കും. എന്നാൽ അതിൽ പ്രിയപ്പെട്ടവർ വളരെ വിരളമായിരിക്കും. സത്യമല്ലേ?
ജീവിതത്തിൽ പലപ്പോഴും മാതാപിതാക്കളേക്കാൾ ഒരു സുഹൃത്തിന് നിങ്ങളെ മനസിലാക്കാൻ സാധിക്കും. ആണായാലും, പെണ്ണായാലും സൗഹൃദത്തിന് ഒരിക്കലും അതിർവരമ്പുകൾ വെക്കരുത്. ഇപ്പോൾ Gen-C വിഭാഗത്തിലുള്ളവർ ബെസ്റ്റി എന്നൊരു വാക്ക് ഉപയോഗിക്കുന്നുണ്ട്. അതിനെതിരെ പല ട്രോളുകളും ഉയരുന്നുമുണ്ട്. എന്നാൽ നിലവിൽ ബെസ്റ്റി എന്ന വാക്കിന് സമൂഹം നൽകുന്ന അർത്ഥത്തിലാണോ ഒരു യഥാർത്ഥ സുഹൃത്തിനെ വിലയിരുത്തേണ്ടത്? അല്ല. നിങ്ങളുടെ ദുഖത്തിലും സന്തോഷത്തിലും ഒരുപോലെ കൂടെ നിന്ന ആ സുഹൃത്ത് ആരാണ്?
ലോക സൗഹൃദ ദിനം എന്നാണ്?
ലോക സൗഹൃദ ദിനമായി ആഘോഷിക്കുന്നത് ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ്. ഇത്തവണ ആഗസ്റ്റ് 3നാണ് ആഘോഷം. സൗഹൃദങ്ങൾ എന്നും സവിശേഷമാണ്. അതിനാൽ തന്നെ സൗഹൃദ ദിനത്തിനും ഒരുപാട് പ്രാധാന്യനമുണ്ട്. 1935-ൽ യുഎസിലാണ് ഈ ദിവസം സൗഹൃദ ദിനമായി ആഘോഷിക്കാൻ തുടങ്ങിയത്. ഈ ദിവസം ലേകത്തിൻ്റെ പലഭാഗങ്ങളിലും ആളുകൾ ആഘോഷിക്കുന്നു, സന്തോഷിക്കുന്നു, ആരവങ്ങൾ മുഴക്കുന്നു, സമ്മാനങ്ങൾ നൽകുന്നു. ഈ വർഷം നിങ്ങൾ ഏത് സുഹൃത്തിനാണ് സമ്മാനം നൽകുന്നത്?

സൗഹൃദ ദിനവുമായി ബന്ധപ്പെട്ട പ്രധാന വാചകങ്ങൾ
- "നമ്മൾ സ്വയം തിരഞ്ഞെടുക്കുന്ന കുടുംബമാണ് സുഹൃത്തുക്കൾ." - എഡ്ന ബുക്കാനൻ
- "ലോകത്തെ ഒന്നിച്ചു നിർത്തുന്ന ഒരേയൊരു സിമന്റ് സൗഹൃദമാണ്." - വുഡ്രോ വിൽസൺ
- "യഥാർത്ഥ സൗഹൃദത്തേക്കാൾ വിലമതിക്കാൻ ഈ ഭൂമിയിൽ മറ്റൊന്നില്ല." - തോമസ് അക്വിനാസ്
- "യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളുടെ അരികിലുണ്ടെങ്കിൽ ജീവിതം മികച്ചതായിരിക്കും."
- "സൗഹൃദം നിങ്ങളുടെ സന്തോഷം ഇരട്ടിയാക്കുകയും ദുഃഖം പങ്കിടുകയും ചെയ്യുന്നു."
ക്രെഡിറ്റ് കാർഡ് വായ്പ എടുക്കുന്നുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ എട്ടിൻ്റെ പണി പിന്നാലെ വരും
സൗഹൃദ ദിന ആശംസകളും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും
- സ്നേഹവും ചിരിയും ഓർമ്മകളും നിറഞ്ഞ ഒരു സൗഹൃദ ദിനം ആശംസിക്കുന്നു!
- നിങ്ങളുടെ സൗഹൃദം ഞാൻ എല്ലാ ദിവസവും വിലമതിക്കുന്ന ഒരു സമ്മാനമാണ്.
- ജീവിതം നമ്മളെ എവിടേക്ക് കൊണ്ടുപോയാലും, നിങ്ങളുടെ സൗഹൃദത്തിന് ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും.
- കാലം കഴിയുന്തോറും നമ്മുടെ ബന്ധം കൂടുതൽ ശക്തമാകട്ടെ. സൗഹൃദ ദിനാശംസകൾ!
- എന്റെ ജീവിത പുസ്തകത്തിലെ വലിയ ഒരു പേജാണ് നീ, അത് ഞാൻ ഒരിക്കലും മറിക്കാൻ ആഗ്രഹിക്കില്ല. സൗഹൃദ ദിന ആശംസകൾ.
- അകലം കൊണ്ട് ബന്ധങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല, അടുപ്പം കൊണ്ട് സൗഹൃദം സൃഷ്ടിക്കാനും കഴിയില്ല. സൗഹൃദ ദിനാശംസകൾ.
- കാലവും സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കും, പക്ഷേ യഥാർത്ഥ സൗഹൃദം ഒരിക്കലും മാറില്ല. നിങ്ങളെപ്പോലെ ഒരു സുഹൃത്തിനെ ലഭിച്ചത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. സൗഹൃദ ദിനാശംസകൾ.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications