ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വായ്പകൾ ജനപ്രിയമാണ്. പെട്ടെന്ന് തന്നെ നിങ്ങളുടെ സാമ്പത്തിക ആവശ്യം പൂർത്തീകരിക്കാൻ ഈ ഇൻസ്റ്റൻ്റ് ലോണുകൾ സഹായിക്കും. നിങ്ങളുടെ ആപ്പിൽ പ്രീ-അപ്രൂവ്‍ഡ് ലോൺ എന്ന് കാണിക്കുന്ന ഇത്തരം വായ്പകൾ ഒറ്റ ക്ലിക്കിൽ അംഗീകരിക്കപ്പെടുന്നതാണ്. അതിനാൽ തന്നെ പലർക്കും എളുപ്പത്തിൽ പണം ലഭിക്കുന്നു. മിനിറ്റുകൾക്കുള്ളിൽ ലഭിക്കുന്ന ഈ ക്രെഡിറ്റ് കാർഡ് വായ്പകൾ സുരക്ഷിതമാണോ?
"ഈ ഓഫറുകളുടെ പിന്നിലെ ഘടനയും ഉദ്ദേശ്യവും മനസ്സിലാക്കണം. ക്രെഡിറ്റ് കാർഡ് വായ്പകൾ പെട്ടെന്ന് ക്രെഡിറ്റ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ മറ്റ് വായ്പകളെ അപേക്ഷിച്ച് പലിശ നിരക്ക് വളരെ കൂടുതലാണ്" മിൻഎമിയിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സിദ്ധാർത്ഥ് പറയുന്നു.
ഇത്തരം ക്രെഡിറ്റ് കാർഡ് വായ്പകൾ സുരക്ഷിതമല്ലാത്തവയാണ്. അതിനാൽ ഇതിന് പ്രത്യേകം ഈട് നൽകേണ്ടതില്ല. കുറഞ്ഞ രേഖകൾ ഉപയോഗിച്ച് പെട്ടെന്ന് തന്നെ പണം നേടാൻ സാധിക്കും. 10 മിനിറ്റിനുള്ളിൽ പണം നിങ്ങളുടെ അക്കൗണ്ടിലെത്തും. വായ്പ എടുക്കുമ്പോൾ ഓരോ ക്രെഡിറ്റ് കാർഡ് ഇഷ്യൂവർക്കും വ്യത്യസ്ത മാനദണ്ഢങ്ങൾ ഉണ്ടായിരിക്കും. അതിന് അനുസരിച്ചാണ് നിങ്ങൾക്ക് വായ്പ അംഗീകരിക്കുന്നത്.
ക്രെഡിറ്റ് കാർഡ് ലോൺ എടുക്കുമ്പോൾ ഈ ചിലവുകൾ അറിഞ്ഞിരിക്കണം
- പലിശ നിരക്ക് സാധാരണയായി പ്രതിവർഷം 18-24 ശതമാനം വരെയായിരിക്കും.
- വായ്പയുടെ 1-2 ശതമാനം വരെ പ്രോസസിംഗ് ഫീസ് ഈടാക്കും.
- മുൻകൂർ പേയ്‌മെന്റുകൾക്ക് ചിലപ്പോൾ 3-5 ശതമാനം വരെ പിഴ ഈടാക്കും
- പ്രധാനമായും 6 മുതൽ 36 മാസം വരെയായിരിക്കും വായ്പയുടെ കാലാവധി

ഇത്തരം വായ്പകൾ ഒഴിവാക്കേണ്ടതാണോ?
നിങ്ങളുടെ ജീവിതശൈലിയിലെ മാറ്റങ്ങൾ അല്ലെങ്കിൽ അനാവശ്യ പർച്ചേസുകൾ ഒഴിവാക്കിയാൽ ഇത്തരം വായ്പകളുടെ ഉപയോഗവും കുറക്കാം. ചെറിയ ആവശ്യങ്ങൾക്കു പോലും വായ്പ എടുക്കുമ്പോൾ, അതിൻ്റെ ഇരട്ടിയിലധികം നിങ്ങൾ പലിശ മാത്രമായി അടക്കുന്നുണ്ടെന്ന് തിരിച്ചറിയുക.
ഈ വായ്പ ക്രെഡിറ്റ് പരിധിയെ ബാധിക്കുമോ?
- സാധാരണ വായ്പകളിൽ നിന്നും വ്യത്യസ്തമായി വായ്പ എടുത്ത ഉടൻ തന്നെ അതിൻ്റെ പലിശയും കണക്കാക്കി തുടങ്ങും. ഒരു മാസം പോലും കാലാവധി ഉണ്ടാവില്ല.
- പ്രതിമാസ നിരക്കുകൾ കുറവാണെന്ന് തോന്നുന്നു, പക്ഷേ യഥാർത്ഥ ചെലവ് (APR) പലപ്പോഴും 20 ശതമാനത്തിലധികമാണ്.
- ക്രെഡിറ്റ് കാർഡ് വഴി വായ്പ എടുത്താൽ അത് നിങ്ങളുടെ ക്രെഡിറ്റ് പരിധി കുറക്കുന്നു.
- നേരത്തെ വായ്പ ക്ലോസ് ചെയ്യാൻ ശ്രമിച്ചാൽ അതിന് പിഴ ഈടാക്കാൻ സാധ്യതയുണ്ട്.
ക്രെഡിറ്റ് കാർഡ് ലോൺ ഒരിക്കലും ഒരു കെണിയല്ല, മറിച്ച് അത് ഒരു സാമ്പത്തിക പ്രതിബദ്ധതയാണ്. ഇത്തരം വായ്പകൾ എടുക്കുന്നതിനു മുന്നേ ഇത് നിങ്ങൾക്ക് ആവശ്യമായ വായ്പയാണോ എന്ന് പരിശോധിക്കുക? ആവശ്യമെങ്കിൽ മാത്രം തിരഞ്ഞെടുക്കാം. ഭാവിയിൽ കടബാധ്യതകൾ സൃഷ്ടിക്കില്ല എന്നുറപ്പുള്ളവർക്കും, കൃത്യമായി പണം അടച്ചു തീർക്കാൻ സാധിക്കുന്നവർക്കും, ഒരു ഈട് നൽകി വായ്പ എടുക്കാൻ സാധിക്കാത്തവർക്കും ഇത്തരം ക്രെഡിറ്റ് കാർഡ് വായ്പകൾ മികച്ചതാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
