ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ആവശ്യമായ സുപ്രധാനമായ രേഖകളിലൊന്നാണ് പാൻ കാർഡ്. ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിനും കെവൈസി വിവരങ്ങൾക്കും ഇത് നിർബന്ധവുമാണ്. ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള പണമിടപാടുകൾ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയുടെ സേവനങ്ങൾ ലഭിക്കാനും പാൻ കാർഡ് അത്യന്താപേക്ഷിതമാണ്. എന്നാൽ പാൻ കാർഡ് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലർക്കും വലിയ ധാരണയില്ല.
നിങ്ങളുടെ പാൻ കാർഡ് എങ്ങനെയെങ്കിലും നഷ്‌ടപ്പെടുകയോ കാണാതാവുകയോ ചെയ്താൽ എന്തുചെയ്യും? ആദായനികുതി വകുപ്പ് ഇ പാൻ സംവിധാനത്തിലൂടെ നിങ്ങളുടെ പാൻകാർഡിന്റെ ഇ പാൻ എടുക്കാൻ സാധിക്കും. ഇത് എല്ലാ പാൻകാർഡ് ആവശ്യമായ എല്ലായിടത്തും ഉപയോഗിക്കാൻ സാധിക്കും. പാൻ കാർഡിന്റെ ഡിജിറ്റൽ പതിപ്പാണ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുക. ആധാർ നമ്പർ പോലെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന രേഖയാണ് പാൻ നമ്പറും.

ഇ- പാൻകാർഡ് ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.
https://www.incometax.gov.in/ എന്ന ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ ക്ലിക്ക് ചെയ്ത് ഇടത് ഭാഗത്തുള്ള 'അവർ സർവീസ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിൽ ഇൻസ്റ്റൻറ് ഇ- പാൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതോടെ https://eportal.incometax.gov.in/iec/foservices/#/pre-login/instant-e-pan എന്ന ലിങ്കിലേക്ക് എത്തും. ഇവിടെ നിന്ന് ഇ- പാൻ ഡൌൺലോഡ് ചെയ്തിട്ടില്ലെങ്കിൽ തുടരുക എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത ശേഷം ഗെറ്റ് ന്യൂ ഇ- പാൻ കാർഡ് ക്ലിക്ക് ചെയ്യുക.
നേരത്തെ ഡൌൺലോഡ് ചെയ്തിട്ടുള്ളവർ ചെക്ക് സ്റ്റാറ്റസ്/ ഡൌൺലോഡ് പാൻ എന്ന വിഭാഗത്തിൽ ക്സിക്ക് ചെയ്യുക. തുടർന്ന് തുടരുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ് ചെയ്യുകയാണ് വേണ്ടത്. ഇതിനായി അനുവദിച്ച കോളത്തിൽ 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്ത് നൽകുക. എഗ്രീ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പായി സത്യവാങ്മൂലം കൃത്യമായി വായിച്ചിരിക്കണം. തുടർന്ന് നിങ്ങൾക്ക് ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. അത് അനുവദിക്കപ്പെട്ട സ്ഥലത്ത് ടൈപ്പ് ചെയ്ത് നൽകുക. നിങ്ങളുടെ ഇ പാൻ ഇമെയിൽ ഐഡിയിൽ ലഭിച്ചിട്ടുണ്ടോ എന്നറിയാൻ ഇമെയിൽ ചെയ്ത് ശേഷം ഇ പാൻ പ്രിന്റ് എടുത്ത് സൂക്ഷിച്ച് വെക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
