മാർച്ച് മാസം ഒരു സാമ്പത്തിക വർഷത്തിന്റെ അവസാന മാസമാണ്. ഈ മാസം നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. അവയിൽ ഒന്നാണ് 2018-19 സാമ്പത്തിക വർഷത്തിൽ കാലതാമസം നേരിട്ട ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന അവസരം. ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാത്തവർക്ക് ഇത് വളരെ നിർണായകമാണ്. മാർച്ച് മാസത്തെ നികുതിദായകർ അറിഞ്ഞിരിക്കേണ്ട നികുതിയുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ ആദായനികുതി വകുപ്പ് ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്.
ഐടിആറിന്റെ വൈകിയുള്ള ഫയലിംഗ്
2020 മാർച്ച് 31 ആണ് 2018-19 സാമ്പത്തിക വർഷത്തെ ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി. ഈ തീയതിയിൽ കാലതാമസം വരുത്തിയ റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ പിന്നീട് ഐടിആർ ഫയൽ ചെയ്യാൻ കഴിയില്ല. കൂടാതെ, കാലതാമസം നേരിട്ട ഐടിആർ ഫയൽ ചെയ്യുമ്പോൾ, നികുതിദായകൻ വൈകിയുള്ള ഫയലിംഗ് ഫീസും നൽകേണ്ടതുണ്ട്. 10,000 രൂപ ഫീസാണ് വൈകിയുള്ള ഫയലിംഗിന് ഈടാക്കുക.
പുതുക്കിയ ഐടിആർ
2018-19 സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ നികുതി റിട്ടേൺ സമർപ്പിക്കുന്ന സമയത്ത്, നിങ്ങൾക്ക് എന്തെങ്കിലപം തെറ്റ് സംഭവിക്കുകയോ അല്ലെങ്കിൽ അടുത്തിടെ തെറ്റ് കണ്ടെത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അത് ശരിയാക്കാനുള്ള അവസരമാണ് മാർച്ച് 31 വരെ ലഭിക്കുക. പുതുക്കിയ റിട്ടേൺ ഈ അവസരത്തിൽ ഫയൽ ചെയ്യാം. 2018-19 സാമ്പത്തിക വർഷത്തിൽ പുതുക്കിയ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 മാർച്ച് 31 ആണ്. ഇതിനു ശേഷം നിങ്ങൾക്ക് പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല.
മുൻകൂർ നികുതി അടയ്ക്കൽ
2019-20 സാമ്പത്തിക വർഷത്തേക്കുള്ള നാലാമത്തെയും അവസാനത്തെയുമുള്ള മുൻകൂർ നികുതി ഗഡു അടയ്‌ക്കേണ്ട അവസാന തീയതിയാണ് മാർച്ച് 15, 2020. 44AD, 44ADA എന്നീ വകുപ്പുകൾ പ്രകാരം അനുമാനനികുതി പദ്ധതിയിൽ ഉൾപ്പെടുന്ന വ്യക്തികൾക്കും ഈ തീയതി ബാധകമാണ്. ഈ തീയതിക്ക് ശേഷം അഡ്വാൻസ് ടാക്സ് പേയ്മെന്റ് നടത്തുകയാണെങ്കിൽ, പലിശ ഈടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications