പുതുവര്‍ഷ കൈനീട്ടം; 70 രൂപ വരെ കിട്ടും; ജനുവരിയില്‍ ലാഭവിഹിതം നല്‍കുന്ന 6 കമ്പനികള്‍ ഇതാ

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്‍കുന്ന ഡിവിഡന്റുകള്‍. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് ചുരുക്കം. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം ലഭിക്കും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.

ഇടക്കാല ലാഭവീതം

ഇടക്കാല ലാഭവീതം 

ഒരു കമ്പനി അതിന്റെ വാര്‍ഷിക പൊതു യോഗം കൂടുന്നതിനു മുന്നേയും വാര്‍ഷിക പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതിനു മുന്നേയും നല്‍കുന്ന പ്രതിയോഹരി ലാഭ വീതമാണ് ഇടക്കാല ലാഭവിഹിതം. കൈവശം വെച്ചിരിക്കുന്ന പ്രവര്‍ത്തന ലാഭത്തില്‍ നിന്നായിരിക്കും ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുക. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്നേ ലാഭവിഹിതം നല്‍കുന്നതിന് ഗുണവും ദോഷവും ഉണ്ട്. സമീപ ഭാവിയിലും കമ്പനി ലാഭം കൈവരിക്കുമെന്ന ആത്മവിശ്വാസം വര്‍ദ്ധിക്കുമ്പോള്‍ ഇടക്കാല ലാഭവിഹിതം നല്‍കാറുണ്ട്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ സമയം അവശേഷിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായാല്‍, നേരത്തെ ലാഭവിഹിതം നല്‍കുന്നത് വിനയാകുകയും ചെയ്യാം. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടിയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. ഈ തീരുമാനത്തിന് ഓഹരി ഉടമകളുടെ അനുമതി ആവശ്യമില്ല.

1) റാം ഇന്‍ഫര്‍മാറ്റിക്‌സ്

1) റാം ഇന്‍ഫര്‍മാറ്റിക്‌സ്

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, റീട്ടെയില്‍ ബിസിനസ് സംരംഭങ്ങള്‍ക്കും വേണ്ട സാങ്കേതികവിദ്യ, സോഫ്‌റ്റ്വേയര്‍ സേവനം നല്‍കുന്ന കമ്പനിയാണ് റാം ഇന്‍ഫര്‍മാറ്റിക്‌സ് ലിമിറ്റഡ് (BSE : 530951). 1994-ല്‍ ഹൈദരാബാദ് ആസ്ഥാനമായി തുടക്കം. സ്മാര്‍ട്ട് ബാങ്കര്‍, ഇ-സ്മാര്‍ട്ട് ബാങ്കര്‍, സ്മാര്‍ട്ട് മൈക്രോഫിന്‍, സ്മാര്‍ട്ട് എഎല്‍എം, സ്മാര്‍ട്ട ഇന്‍വന്ററി, സ്മാര്‍ട്ട് ഫോറെക്‌സ്, സ്മാര്‍ട്ട ട്രഷറി തുടങ്ങിയവ ബാങ്കിംഗ് രംഗത്തും അഡ്വാന്‍സ്ഡ് ഇന്‍ഷുറന്‍സ് മാനേജര്‍, ലൈഫ് ഇന്‍ഷുറന്‍സ് ഏജന്‍സി ഡവലമെന്റ് ഇവാല്യൂവേഷന്‍ ആന്‍ഡ് റിവ്യൂ എന്നിവ ഇന്‍ഷുറന്‍സ് രംഗത്തും ട്രേഡ്-2000 എന്നിവ റീട്ടെയില്‍ രംഗത്തും അവതരിപ്പിച്ച ഉത്പന്നങ്ങളാണ്. ഡിസംബര്‍ 24-നാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 0.5 രൂപയാണ് നല്‍കുന്നത്. ജനുവരി 5-നു ശേഷം ലാഭവിഹിതം ലഭിക്കും.

2) ഗെയില്‍

2) ഗെയില്‍

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല പ്രകൃതി വാതക ഉല്‍പ്പാദന- വിതരണ കമ്പനിയാണ് ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ് (BSE : 532155, NSE: GAIL). പ്രകൃതിവാതക പര്യവേക്ഷണം, ഉല്‍പ്പാദനം, വിതരണം, ദ്രവീകൃത പെട്രോളിയം ഗ്യാസ് വിതരണം, പെട്രോകെമിക്കല്‍സ്, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍, വൈദ്യുതോല്‍പ്പാദനം എന്നീ മേഖലകളില്‍ ഗെയില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കിവരുന്നു. 1984-ല്‍ പെട്രോളിയം മന്ത്രാലയത്തിന്റെ കീഴില്‍ ഡല്‍ഹിയിലാണ് തുടക്കം. പൊതുമേഖല സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനിക്ക്, 2013-ല്‍ മഹാരത്‌ന പദവി ലഭിച്ചു. ഡിസംബര്‍ 23-നാണ് ഗെയിലിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന് 4 രൂപ നിരക്കില്‍ ലഭിക്കും. ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുന്നതിനുളള റെക്കോഡ് ഡേറ്റ് ഡിസംബര്‍ 31-നായിരുന്നു.

3) സഹ്യാദ്രി ഇന്‍ഡസ്ട്രീസ്

3) സഹ്യാദ്രി ഇന്‍ഡസ്ട്രീസ്

മേല്‍ക്കൂര നിര്‍മാണത്തിനുളള കോറുഗേറ്റഡ് ഷീറ്റുകള്‍ നിര്‍മിക്കുന്ന പൂനെ ആസ്ഥാനമായ പ്രമുഖ കമ്പനിയാണ് സഹ്യാദ്രി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (BSE : 532841). മേല്‍ക്കൂര നിര്‍മാണത്തിനു വേണ്ട ഷീറ്റുകള്‍, മറ്റ് അനുബന്ധ സാധന സാമഗ്രികള്‍, അശുദ്ധ വായു ബഹിര്‍ഗമനത്തിനുള്ള ഉപകരണം, ലൈറ്റ്, വാട്ടര്‍ ടാങ്ക്, വാതിലുകള്‍, ബോര്‍ഡുകള്‍ എന്നിവയാണ് കമ്പനിയുടെ ഉത്പന്ങ്ങള്‍. അടുത്തിടെ നിര്‍മാണ സാമഗ്രികളുടെ വിഭാഗത്തിലും ഊര്‍ജോത്പാദന രംഗത്തേക്കും സഹ്രാദ്രി ഇന്‍ഡസ്ട്രീസ് കടന്നിട്ടുണ്ട്. പ്രതിയോഹരി 3 രൂപ വീതമാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. റെക്കോഡ് ഡേറ്റ് ഡിസംബര്‍ 31 ആയിരുന്നു. ഇവിടെ നിന്നും 30 ദിവസത്തിനുള്ളില്‍ ലാഭവിഹിതം നിക്ഷേപകര്‍ക്ക് ലഭിക്കുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചിരിക്കുന്നത്.

4) തപരിയ ടൂള്‍സ്

4) തപരിയ ടൂള്‍സ്

കാസ്റ്റിങ്, ഫോര്‍ജിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയായ തപരിയ ടൂള്‍സ് ലിമിറ്റഡ് (BSE : 505685) പ്രതിയോഹരി 70 രൂപയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 31 ആയിരുന്നു റെക്കോഡ് ഡേറ്റ്. ജനുവരി 18-ന് മുമ്പ് ഇവ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം കൈമാറുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമായും മരപ്പണിക്കും പൂന്തോട്ട പരിപാലനത്തിനും വര്‍ക്ക്‌ഷോപ്പുകളിലേക്കും വേണ്ട ഉപകരണങ്ങളാണ് നിര്‍മിക്കുന്നത്. വെള്ളിയാഴ്ച 99.80 രൂപയിലാണ് ക്ലോസ് ചെയ്തത്.

5) മസഗോണ്‍ ഡോക്ക്

5) മസഗോണ്‍ ഡോക്ക്

ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ട യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും എണ്ണ പര്യവേക്ഷണത്തിനു വേണ്ട അനുബന്ധ യാനങ്ങളും ചരക്ക്, യാത്രാ കപ്പലുകളുമൊക്കെ നിര്‍മിക്കുന്ന മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത പൊതു മേഖല കപ്പല്‍ നിര്‍മാണ ശാലയാണ് മസഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് (BSE : 543237, NSE : MAZDOCK). പ്രതിയോഹരി 7.1 രൂപയാണ് ഇടക്കാല ലാഭവിഹിതം നല്‍കുന്നത്. ജനുവരി 7 ആണ് റെക്കോഡ് ഡേറ്റ്.

6) എച്ച്‌സിഎല്‍ ടെക്

6) എച്ച്‌സിഎല്‍ ടെക്

നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര ഐടി സേവനദാതാവാണ് എച്ചസിഎല്‍ ടെക്നോളജീസ് (BSE : 532281, NSE : HCLTECH). 1976-ലാണ് തുടക്കം. സോഫ്റ്റ്വയര്‍ വികസനവും രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും നല്‍കുന്ന കമ്പനിയാണിത്. നിലവില്‍ യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ 50-ഓളം രാജ്യങ്ങളില്‍ ബിസിനസ് സംരംഭങ്ങളുണ്ട്. ജനുവരി 14-ന് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ജനുവരി 22 ആയിരിക്കുമെന്നും അറിയിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X