A Oneindia Venture

55 ദിവസം വരെ സൗജന്യ ക്രെഡിറ്റ് കാലയളവ്; ക്യാഷ്പോയിന്റുകൾ; എച്ച്‍ഡിഎഫ്സി ബാങ്കിന്റെ പുതിയ ക്രെഡിറ്റ് കാർഡിതാ

ക്രെ‍ഡിറ്റ് കാർഡ് വിപണിയിലെ മുൻനിരക്കാരായ എച്ച്ഡിഎഫ്സി ബാങ്ക് എസ്എംഇ വിഭാ​ഗത്തിലേക്ക് കാർഡ് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി പുതിയ നാല് കാർഡുകൾ പുറത്തിറക്കി. ബിസിനസ് കാർഡ് ​ഗ്രേണിയിൽപ്പെട്ട ബിസ്ഫസ്റ്റ്, ബിസ്ഗ്രോ, ബിസ്പവർ, ബിസ്ബ്ലാക്ക് എന്നിങ്ങനെ നാല് ക്രെഡിറ്റ് കാർഡുകളാണ് ബാങ്ക് പുറത്തിറക്കിയത്.

55 ദിവസത്തെ പലിശ രഹിത ക്രെഡിറ്റ് സൈക്കിൾ, യൂട്ടിലിറ്റി ബില്ലുകൾ, ജിഎസ്ടി, ആദായനികുതി, വെണ്ടർ പേയ്‌മെൻ്റുകൾ, ബിസിനസ് ട്രാവൽ, ബിസിനസ് പ്രൊഡക്‌ടിവിറ്റി ടൂളുകൾ എന്നിങ്ങനെയുള്ള ബിസിനസ് ചെലവുകളിൽ ഇളവ് എന്നിവയാണ് കാർഡുകളുടെ നേട്ടം.

നേട്ടങ്ങൾ ഒറ്റ നോട്ടത്തിൽ

55 ദിവസം വരെ സൗജന്യ ക്രെഡിറ്റ് കാലയളവ് ലഭിക്കും. ബിസിനസ്സ് ചെലവുകളിൽ 10X വരെ റിവാർഡ് പോയിൻ്റുകൾ, ബിൽ പേയ്മെന്റ്, നികുതി പേയ്മെൻ്റ്, വെണ്ടർ പേയ്‌മെൻ്റ്, ബിസിനസ്സ് യാത്ര, ബിസിനസ് പ്രൊഡക്ടിവിറ്റി ടൂളുകൾ എന്നി ചെലവാക്കലുകൾക്ക് ഇളവ്, എക്സ്ക്ലൂസീവ് ബിസിനസ് ഫോക്കസ്ഡ് റിഡംപ്ഷൻ കാറ്റലോഗ്, യാത്ര, ഹോട്ടലുകൾ, മൊക്രോസോഫ്റ്റ് ഓഫീസ് 365, ​ഗൂ​ഗിൾ ആഡ് എന്നിവയിൽ ക്യാഷ്ബാക്കുകൾ തുടങ്ങിയവ കാർഡ് ഓഫർ ചെയ്യുന്നു.

55 ദിവസം വരെ സൗജന്യ ക്രെഡിറ്റ് കാലയളവ്; എച്ച്‍ഡിഎഫ്സി ബാങ്കിന്റെ പുതിയ ക്രെഡിറ്റ് കാർഡിതാ

ബിഗ് ബ്ലാക്ക് മെറ്റല്‍ എഡിഷന്‍ ക്രെഡിറ്റ്കാര്‍ഡ്

21 വയസിനും 65 വയസിനും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള കാര്‍ഡ് എച്ച്ഡിഎഫ്സി ബാങ്ക് ബിഗ് ബ്ലാക്ക് മെറ്റല്‍ എഡിഷന്‍ ക്രെഡിറ്റ്കാര്‍ഡ്. വര്‍ഷത്തില്‍ 21 ലക്ഷത്തിന് മുകളില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരാകണം അപേക്ഷകര്‍.10,000 രൂപയാണ് കാര്‍ഡിന്റെ ജോയിനിംഗ് ഫീസ്. 90 ദിവസത്തിനുള്ളിൽ 1.50ലക്ഷം ചെലവാക്കിയാല്‍ ആദ്യ വര്‍ഷത്തെ ജോയിനിംഗ് ഫീസ് ഒഴിവാക്കി നല്‍കും.

ബിസിനസ് ആവശ്യങ്ങള്‍ക്ക് 150 രൂപ ചെലവാക്കിയാല്‍ 5 റിവാര്‍ഡ് പോയിന്റ് ലഭിക്കും. ഒരു റിവാര്‍ഡ് പോയിന്റ് എന്നല്‍ 1 രൂപയ്ക്ക് തുല്യമാണ്. പരിധിയില്ലാതെ ലോഞ്ച് ആക്‌സസ് ലഭിക്കും. പേസ്ആപ്പ്, സ്മാര്‍ട്ട്‌പേ വഴിയുള്ള ബില്‍ അടയ്ക്കല്‍, ആദായ നിരുതി പോര്‍ട്ടല്‍ വഴി ആദായ നികുതി, അഡ്‌വാന്‍സ്ടാക്‌സ് എന്നിവ അടയക്കല്‍, സ്വിസ്റ്റി, സ്മാര്‍ട്ഹബ്ബ് വ്യാപാര്‍ ആപ്പ് എന്നിവ വഴി ജിഎസ്ടി അടയ്ക്കല്‍ തുടങ്ങിയ ചെവാക്കലുകള്‍ക്ക് 5X റിവാര്‍ഡ് പോയിന്റ് ലഭിക്കും. 

ബിസ് പവര്‍ ക്രെഡിറ്റ് കാര്‍ഡ്

21 വയസിനും 65 വയസിനും ഇടയിലുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള കാര്‍ഡാണിത്. 12 ലക്ഷം രൂപ വരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 2500 രൂപയാണ് ജോയിനിംഗ്, വാര്‍ഷിക ഫീസ്. ആദ്യ വര്‍ഷം 4 ലക്ഷംചെലവാക്കിയാല്‍ തൊട്ടടുത്ത വര്‍ഷത്തെ വാര്‍ഷിക ഫീസ് ഒഴിവാക്കും.

പേസ്ആപ്പ്, സ്മാര്‍ട്ട്‌പേ വഴിയുള്ള ബില്‍ അടയ്ക്കല്‍, ആദായ നിരുതി പോര്‍ട്ടല്‍ വഴി ആദായ നികുതി, അഡ്‌വാന്‍സ്ടാക്‌സ് എന്നിവ അടയക്കല്‍, സ്വിസ്റ്റി, സ്മാര്‍ട്ഹബ്ബ് വ്യാപാര്‍ ആപ്പ് എന്നിവ വഴി ജിഎശ്ടി അടയ്ക്കല്‍, റിലയന്‍സ് ഡിജിറ്റല്‍, ഗൂഗിള്‍ ആഡ് എന്നിവയിലെ വെലവാക്കലകള്‍ക്ക് 5X റിവാര്‍ഡ് പോയിന്റ് ലഭിക്കും. ഓരോ 150 രൂപ ചെലലവാക്കലിനും നാല് റിവാര്‍ഡ് പോയിന്റ് ലഭിക്കും ഒരു റിവാര്‍ഡ് പോയിന്റിന്റെ മൂല്യം 50 പൈസയാണ്.

എച്ച്ഡിഎഫ്‌സിബാങ്ക് ബിസ് ഗ്രോ ക്രെഡിറ്റ് കാര്‍ഡ്

6 ലക്ഷം രൂപയ്ക്ക് മുകളില്‍ ആദായ നികുതിറിട്ടേണ്‍സമര്‍പ്പിക്കുന്ന 21 നും 65 നും ഇടയില്‍ പ്രായമുള്ളസ്വയംതൊഴിലുകാര്‍ക്ക് അപേക്ഷിക്കാം.500 രൂപയാണ് ജോയിനിംഗ്, വാര്‍ഷിക ഫീസ്. ആദ്യ വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ ചെലവാക്കിയാല്‍ അടുത്ത വര്‍ഷത്തില്‍ റിന്യൂവല്‍ ഫീസ് ഒഴിവാക്കും. 150 രൂപ ചെലവാക്കുമ്പോള്‍ 2 ക്യാഷ്‌പോയിന്റ് ലഭിക്കും. 1 ശതമാനം ഫ്യുവല്‍ സര്‍ചാര്‍ജ് വെയ്വര്‍ ലഭിക്കും.

ബിസ് ഫസ്റ്റ് ക്രെജിറ്റ് കാര്‍ഡ്

6 ലക്ഷം രൂപയ്ക്ക് മുകളില്‍ ആദായ നികുതിറിട്ടേണ്‍സമര്‍പ്പിക്കുന്ന 21 നും 65 നും ഇടയില്‍ പ്രായമുള്ളസ്വയംതൊഴിലുകാര്‍ക്ക് അപേക്ഷിക്കാം.500 രൂപയാണ് ജോയിനിംഗ്, വാര്‍ഷിക ഫീസ്. ആദ്യ വര്‍ഷത്തില്‍ 50,000 രൂപ ചെലവാക്കിയാല്‍ അടുത്ത വര്‍ഷത്തില്‍ റിന്യൂവല്‍ ഫീസ് ഒഴിവാക്കും.

എല്ലാ ബിസനസ് ആവശ്യങ്ങള്‍ക്കും ക്യാഷ്‌പോയിന്റ് ലഭിക്കും. ഇഎംഐ അടവിന് 3 ശതമാനം ക്യാഷ്‌പോയിന്റ് ലഭിക്കും. മാസത്തില്‍ പരമാവധി 1000 ക്യാഷ് പോയിന്റ് വരെ. സ്മാര്‍ട്ട്‌പേ, പേസാപ്പ്, യൂട്ടിലിറ്റി ബില്‍, ഇലകട്രോണിക്‌സ് ചെലവാക്കലുരള്‍ക്ക് 2 ശതമാനം ക്യാഷ് പോയിന്റ് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X