10 നിമിഷംകൊണ്ട് കാര്‍ ലോണ്‍, 'സിപ്‌ഡ്രൈവുമായി' എച്ച്ഡിഎഫ്‌സി ബാങ്ക് — അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഹന വായ്പയ്ക്ക് അപേക്ഷിച്ച് ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥ ഇനിയില്ല. പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉടനടിയുള്ള വായ്പാ സൗകര്യം ഒരുക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. 'സിപ്‌ഡ്രൈവ്' (ZipDrive) ഇന്‍സ്റ്റന്റ് വാഹന വായ്പാ സൗകര്യം എച്ച്ഡിഎഫ്‌സി ബാങ്ക് അവതരിപ്പിച്ചു.

വാഹന വായ്പ

രാജ്യത്തെ ആയിരം നഗരങ്ങളിലാണ് ഈ സേവനം ലഭ്യമാവുന്നത്. കേവലം പത്തു നിമിഷം മതി സിപ്‌ഡ്രൈവ് വഴി വാഹന വായ്പ ലഭിക്കാന്‍. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബാങ്കിങ് രീതികള്‍ മാറുകയാണ്. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കേണ്ടതുണ്ട്. അതുകൊണ്ട് കാര്‍ വായ്പ വേണമെന്നുള്ളവര്‍ക്ക് ബാങ്ക് ശാഖകളില്‍ ചെല്ലാതെത്തന്നെ തുക കൈമാറാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചതായി ഔദ്യോഗിക പത്രക്കുറിപ്പില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.

സിപ്ഡ്രൈവ് — അറിയേണ്ടതെല്ലാം

ടയര്‍ 1, ടയര്‍ 2 നഗരങ്ങളിലെ ഉപഭോക്താക്കളെയാണ് പുതിയ പദ്ധതിയിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. നെറ്റ് ബാങ്കിങ് വഴിയാകും വായ്പാ ഇടപാട്. അതായത് മുന്‍കൂര്‍ അനുവദിച്ച വായ്പാ തുക വാഹന ഡീലര്‍മാരിലേക്കാകും ചെല്ലുക.

Most Read: നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടോ? എങ്കിൽ തീർച്ചയായും അറിയണം ജൂലൈ മുതലുള്ള ഈ അഞ്ച് മാറ്റങ്ങൾMost Read: നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടോ? എങ്കിൽ തീർച്ചയായും അറിയണം ജൂലൈ മുതലുള്ള ഈ അഞ്ച് മാറ്റങ്ങൾ

സിപ്‌ഡ്രൈവ് വായ്പ എങ്ങനെ എടുക്കാം?

സിപ്‌ഡ്രൈവ് വായ്പ വേണമെന്നുള്ളവര്‍ ആദ്യം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നെറ്റ് ബാങ്കിങ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് 'ഓഫേഴ്‌സ്' (Offers) ടാബിലേക്കാണ് ചെല്ലേണ്ടത്. ശേഷം സിപ്‌ഡ്രൈവ് ബാനറില്‍ ക്ലിക്ക് ചെയ്യാം. വായ്പാ തുക ഉടനടിത്തന്നെ കാര്‍ ഡീലറുടെ അക്കൗണ്ടിലേക്ക് ചെല്ലും. പത്തു നിമിഷംകൊണ്ട്് കാര്‍ വായ്പ ലഭിക്കുമെന്നതാണ് സിപ്‌ഡ്രൈവിന്റെ പ്രധാനാകര്‍ഷണം. ഈ ഓണ്‍ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാണ്. നാമമാത്രമായ എഴുത്തുപണി മാത്രമേ സിപ്‌ഡ്രൈവിന് ആവശ്യമായുള്ളൂ.

 
ആര്‍ക്കെല്ലാം അപേക്ഷിക്കാം?

ആര്‍ക്കെല്ലാം അപേക്ഷിക്കാം?

സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കും കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പുതിയ കാര്‍ ലോണിനായി അപേക്ഷിക്കാം. വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ കുറഞ്ഞത് 21 വയസ്സായിരിക്കണം അപേക്ഷകന് പ്രായം. വായ്പാ കാലാവധി അവസാനിക്കുമ്പോള്‍ അപേക്ഷകന് 60 വയസ്സ് കവിയാനും പാടില്ല. ഇതുകൂടാതെ, നിലവിലെ തൊഴിലുടമയ്ക്ക് ഒപ്പം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യണം. മൊത്തം ജോലി കാലാവധി കുറഞ്ഞത് രണ്ടു വര്‍ഷമായിരിക്കണമെന്നും ബാങ്ക് നിബന്ധന വെയ്ക്കുന്നുണ്ട്. വാര്‍ഷിക വരുമാനം കുറഞ്ഞത് മൂന്നു ലക്ഷ രൂപയായിരിക്കണമെന്ന ചട്ടവും കാര്‍ വായ്പയ്ക്കുണ്ട്.

വായ്പയ്ക്ക് എന്തെല്ലാം രേഖകള്‍ വേണം?

വായ്പയ്ക്ക് എന്തെല്ലാം രേഖകള്‍ വേണം?

ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് - ഇവയില്‍ ഏതെങ്കിലുമൊന്ന് തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കാം. മുന്‍മാസത്തെ സാലറി സ്ലിപ്പും വരുമാനം തെളിയിക്കുന്ന ഫോം 16 ഉം വായ്്പ ലഭിക്കാന്‍ ആവശ്യമാണ്. ഇതിന് പുറമെ കഴിഞ്ഞ ആറു മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റും അപേക്ഷകന്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

Read more about: hdfc loan
English summary

HDFC Instant Car Loan: Know More About ZipDrive

HDFC Instant Car Loan: Know More About ZipDrive. Read in Malayalam.
Story first published: Friday, July 3, 2020, 16:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X