സ്വകാര്യ ധനകാര്യ മേഖലയിലെ വമ്പന്മാരായ എച്ച്ഡിഎഫ്സി ഗ്രൂപ്പ് ഓഹരികളുടെ അപ്രതീക്ഷിത ലയന പ്രഖ്യാപനത്തില്‍ ഓഹരി വിപണിയില്‍ വമ്പന്‍ കുതിപ്പ്. എച്ച്ഡിഎഫ്സി ലിമിറ്റഡ് എച്ച്ഡിഎഫ്സി ബാങ്കുമായി ലയിക്കുകയാണെന്ന പ്രഖ്യാപനമാണ് പ്രധാന സൂചികകളെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്തിയത്. നിഫ്റ്റി നിര്‍ണായകമായ 18,000 നിലവാരവും സെന്‍സെക്സ് 60,000 നിലവാരവും ഭേദിച്ച് മുന്നേറി. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തിലും 30 ലക്ഷം കോടിയിലേറെ വര്‍ധന കൈവരിച്ചു. ക്രൂഡ് ഓയില്‍ വില 105 ഡോളറിന് താഴേക്കെത്തിയതും റഷ്യയും ഉക്രൈന് സമാധാന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന റിപ്പോര്‍ട്ടുകളും വിപണിയുടെ അന്തരീക്ഷത്തിന് കുളിര്‍മയേകി.
ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 383 പോയിന്റ് കുതിച്ചുയര്‍ന്ന് 18,053-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 1,335 പോയിന്റ് മുന്നേറി 60,612-ലുമാണ് ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപത്താണ് പ്രധാന സൂചികകള്‍ വ്യാപാരം പൂര്‍ത്തിയാക്കിയതെന്നും ശ്രദ്ധേയം. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി സൂചിക 18,114-ല്‍ ഉയര്‍ന്ന നിലവാരവും 17,791-ല്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതു സൂചികയായ നിഫ്റ്റി-ബാങ്ക് 1,487 പോയിന്റ് ഉയര്‍ന്ന് 38,635-ലും വ്യാപാരം പൂര്‍ത്തിയാക്കി.
മെഗാ ലയനം
2024 സാമ്പത്തിക വര്‍ഷത്തോടെ സ്വകാര്യ മേഖലയിലെ മുന്‍നിര ബാങ്കിംഗ് സ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്കും ഭവന വായ്പ ദാതാവായ എച്ച്ഡിഎഫ്സി ലിമിറ്റഡും തമ്മിലുള്ള ലയനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എച്ച്ഡിഎഫ്സിയുടെ 25 ഓഹരികള്‍ കൈവശമുളളവര്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും. ഇതോടെ എച്ച്ഡിഎഫ്സിയുടെ ഓഹരിയുടമകള്‍ക്ക്, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വിഹിതത്തില്‍ ആകെ 41 ശതമാനം പങ്കാളിത്തം ലഭിക്കും. നിലവിലെ വിപണി വില അടിസ്ഥാനമാക്കിയാല്‍ ലയത്തിന് ശേഷം എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 13.5 ലക്ഷം കോടി രൂപ കവിയും.
അതേസമയം, എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ്, ധനകാര്യ വിഭാഗം സൂചികകളാണ് ഏറ്റവും മുന്നേറ്റം നടത്തിയത്. ധനകാര്യ സേവന ഓഹരികളുടെ സൂചിക 4.64 ശതമാനവും ബാങ്കിംഗ് ഓഹരികളുടെ സൂചിക 4 ശതമാനവും നേട്ടം കരസ്ഥമാക്കി. മെറ്റല്‍, ഫാര്‍മ, മീഡിയ, എഫ്എംസിജി, ഓട്ടോ വിഭാഗം സൂചികകളും ഒരു ശതമാനത്തിലേറെ വര്‍ധന രേഖപ്പെടുത്തി. ഇതിനിടെ, മിഡ് കാപ്-100 സൂചിക 1.63 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 1.62 ശതമാനവും വീതം നേട്ടം രേഖപ്പെടുത്തി.
തിങ്കളാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,156 ഓഹരികളില്‍ 1,662 എണ്ണവും നേട്ടത്തോടെ ക്ലോസ് ചെയ്തു. ആകെ 442 ഓഹരികള്‍ മാത്രമാണ് നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. 52 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താന്‍ സാധിക്കാതെയും വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 3.76 എന്ന നിരക്കിലായിരുന്നു. എഡി റേഷ്യോ ഇത്രയധികം ഉയര്‍ന്നു നില്‍ക്കുന്നത് വിപണിയില്‍ നിക്ഷേപ താത്പര്യം തിരികെയെത്തി എന്നതിന്റെ സൂചനയാണ്.
അതുപോലെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍, 3 ശതമാനത്തോളം ഇടിഞ്ഞ് 17.91-ലേക്ക് ഇറങ്ങിയത് ആശ്വാസമേകുന്ന ഘടകമാണ്. വിക്സ് നിരക്കുകള്‍ 20 നിലവാരത്തിന് താഴെ തുടരുന്നത് വരും ദിവസങ്ങളിലും ബുള്ളുകള്‍ക്ക് മേധാവിത്തമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്.
നേട്ടം
എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 81 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. 308 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 46 എണ്ണവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 9 ശതമാനത്തിലേറെ മുന്നേറിയ എച്ച്ഡിഎഫ്സി ബാങ്കും എച്ച്ഡിഎഫ്സിയുമാണ് നേ്ട്ടക്കണക്കില് മുന്നിലെത്തിയത്. 4 ശതമാനത്തിലേറെ അദാനി പോര്‍ട്ട്സ് ഓഹരികളും കുതിച്ചുയര്‍ന്നു. എച്ച്ഡിഎഫ്സി ലൈഫ്, കൊട്ടക് ബാങ്ക്, ഹീറോ മോട്ടോ കോര്‍പ് തുടങ്ങിയ ഓഹരികളുടെ വില 3 ശതമാനത്തിലേറെയും ഉയര്‍ന്നു.
നഷ്ടം
എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 11 ഓഹരികള്‍ ഇന്നത്തെ വ്യാപാരത്തിനിടെ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണു. 33 ഓഹരികള്‍ തിങ്കളാഴ്ച വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 4 എണ്ണം മാത്രമാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. 1 ശതമാനത്തിലേറെ ഇടിഞ്ഞ ഇന്‍ഫോസിസ് ഓഹരികളാണ് നഷ്ടം കൂടുതല്‍ നേരിട്ടത്. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ടൈറ്റന് ക്മ്പനി, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ എന്നീ ഓഹരികളും നഷ്ടത്തിലാണ് ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications