വലിയ വളര്‍ച്ചാ സാധ്യതയുള്ള സെക്ടറുകളില്‍ ഒന്നാണ് ഊര്‍ജ്ജം അഥവാ എനര്‍ജി. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഊര്‍ജ്ജ രംഗത്തുനിന്ന് നിരവധി ഓഹരികള്‍ നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടങ്ങള്‍ സമ്മാനിച്ചത് കാണാം. ഇക്കൂട്ടത്തില്‍ ഒന്നാണ് ഹിറ്റാച്ചി എനര്‍ജി ഇന്ത്യ. ഒരു വര്‍ഷത്തിനിടെ 106 ശതമാനവും ആറു മാസത്തിനിടെ 38 ശതമാനവും ഉയര്‍ച്ച അറിയിക്കുന്നുണ്ട് ഈ സ്റ്റോക്ക്.
ഹിറ്റാച്ചി എനര്‍ജി ഇന്ത്യയുടെ മുന്നേറ്റം അവസാനിച്ചിട്ടില്ലെന്നാണ് ആഭ്യന്തര ബ്രോക്കറേജായ എച്ച്ഡിഎഫ്സി സെക്യുരിറ്റീസിന്റെ കാഴ്ച്ചപ്പാട്. അടുത്ത മൂന്നു മാസം കൊണ്ട് ഹിറ്റാച്ചി എനര്‍ജി ഓഹരികള്‍ പുതിയ ഉയരങ്ങള്‍ വെട്ടിപ്പിടിക്കുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു.
സമീപകാലത്താണ് പ്രതിദിന ചാര്‍ട്ടിലെ അവരോഹണ പാതയില്‍ നിന്നും സ്റ്റോക്ക് ബ്രേക്കൗട്ട് കണ്ടെത്തിയത്. ഉയര്‍ന്ന വോളിയം ഇടപാടുകള്‍ സ്റ്റോക്കിലെ പോസിറ്റീവ് ഘടകമാണ്.
നിലവില്‍ എല്ലാ പ്രധാന മൂവിങ് ആവറേജുകള്‍ക്കും മുകളിലാണ് ഹിറ്റാച്ചി എനര്‍ജി ഇന്ത്യയുടെ വ്യാപാരം. അതുകൊണ്ട് സ്റ്റോക്കിലെ പ്രഥമ ട്രെന്‍ഡ് പോസിറ്റീവുതന്നെ. ഹിറ്റാച്ചി എനര്‍ജി ഇന്ത്യയ്ക്ക് 'ബൈ' റേറ്റിങ്ങാണ് എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് കല്‍പ്പിക്കുന്നത്. മെച്ചപ്പെട്ട ആദായത്തിനായി ബ്രോക്കറേജ് ശുപാര്‍ശ ചെയ്യുന്ന ഇ-മാര്‍ജിന്‍ പോസിഷണല്‍ സ്റ്റോക്കും ഇതുതന്നെ.
ഹിറ്റാച്ചി എനര്‍ജിയില്‍ 2,850 രൂപയും 3,100 രൂപയുമാണ് എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് ടാര്‍ഗറ്റ് വില അറിയിക്കുന്നത്. മൂന്നു മാസത്തിനകം ഈ വില നിലവാരത്തിലേക്ക് ചുവടുവെയ്ക്കാന്‍ കമ്പനിക്ക് കഴിയുമെന്ന് ഇവര്‍ പറയുന്നു. ഇതേസമയം 2,370 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാന്‍ നിക്ഷേപകര്‍ വിട്ടുപോകരുത്.
'സ്റ്റോക്കിലെ മൊമന്റം അറിയിക്കുന്ന ആര്‍എസ്ഐയും (റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡക്സ്) എംഎഫ്ഐയും (മണി ഫ്ളോ ഇന്‍ഡക്സ്) 60 മാര്‍ക്കിന് മുകളിലാണ് തുടരുന്നത്. ഇരു സൂചകങ്ങളുടെയും പ്രയാണം മുകളിലോട്ടുതന്നെ. ഇപ്പോഴുള്ള അപ്ട്രെന്‍ഡില്‍ കരുത്തുണ്ടെന്ന് ഇത് പറഞ്ഞുവെയ്ക്കുന്നു. നെഗറ്റീവ് ഡയറക്ഷണല്‍ ഇന്ഡിക്കേറ്റിന് മുകളിലാണ് പോസിറ്റീവ് ഡയറക്ഷണല്‍ ഇന്‍ഡിക്കേറ്റര്‍ ട്രേഡ് ചെയ്യുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡിന്റെ കരുത്തു സൂചിപ്പിക്കുന്ന എഡിഎക്സ് ലൈന്‍ (ആവറേജ് ഡയറക്ഷണല്‍ ഇന്‍ഡക്സ്) ആരോഹണ പാതയിലാണ്. അതായത്, അപ്ട്രെന്‍ഡ് ശക്തമാണെന്ന് അര്‍ത്ഥം', ബ്രോക്കറേജിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ഈ ടെക്നിക്കല്‍ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഹിറ്റാച്ചി എനര്‍ജി വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് നിര്‍ദേശം നല്‍കുന്നത്.
മുന്‍പ് എബിബി പവര്‍ പ്രോഡക്ട്സ് ആന്‍ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ഹിറ്റാച്ചി എനര്‍ജി ഇന്ത്യ, ആഗോള ഭീമന്മാരായ ഹിറ്റാച്ചി എനര്‍ജിയുടെ ഭാഗമാണ്. വ്യവസായങ്ങള്‍, ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം എന്നീ സെക്ടറുകളില്‍ നിന്നാണ് ഹിറ്റാച്ചി എനര്‍ജി ഇന്ത്യയുടെ ഭൂരിപക്ഷം ഉപഭോക്താക്കളും. ഈ രംഗങ്ങളില്‍ പവര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആവിഷ്കരിച്ചും നിര്‍മിച്ചും നോക്കിനടത്തിയുമാണ് കമ്പനി ബിസിനസ് നടത്തുന്നത്.
നടപ്പു വാരം 7.60 ശതമാനം നേട്ടത്തിലാണ് ഹിറ്റാച്ചി എനര്‍ജി ഇന്ത്യ വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച്ച 2,459.20 രൂപയില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ട കമ്പനി വെള്ളിയാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ 2,646 രൂപയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 2.96 ശതമാനം ഉയര്‍ച്ച സ്റ്റോക്ക് അറിയിക്കുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,855 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,200 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഹിറ്റാച്ചി എനര്‍ജി ഇന്ത്യ ഓഹരികള്‍ സാക്ഷിയാണ്. പിഇ അനുപാതം 77.22.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications