മികച്ച ലാഭത്തിന് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് നിര്‍ദേശിക്കുന്ന ഫാര്‍മ, ഐടി സ്റ്റോക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത രണ്ടു ത്രൈമാസപാദങ്ങള്‍ കൊണ്ട് ഉയരാന്‍ സാധ്യതയുള്ള രണ്ടു സ്റ്റോക്കുകള്‍ തിരഞ്ഞെടുത്തിരിക്കുകയാണ് ആഭ്യന്തര ബ്രോക്കറേജായ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്. ഫാര്‍മ, ഐടി മേഖലകളിലുള്ള കമ്പനികളില്‍ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് മുന്നേറ്റം പ്രവചിക്കുന്നു.

ഫാര്‍മ രംഗത്തുനിന്നുള്ള കാഡില ഹെല്‍ത്ത്‌കെയറിനും ഐടി കണ്‍സള്‍ട്ടിങ് കമ്പനിയായ ഓറക്കിള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയര്‍ ലിമിറ്റഡിനുമാണ് (ഓഎഫ്എസ്എസ്) ബ്രോക്കറേജ് ബൈ റേറ്റിങ് നല്‍കുന്നത്. ആറു മാസത്തിനകം ഇരു കമ്പനികളുടെയും ഓഹരികള്‍ നിക്ഷേപകര്‍ക്ക് മികച്ച ലാഭം സമ്മാനിക്കുമെന്ന് ഇവര്‍ പ്രവചിക്കുന്നു.

കാഡില ഹെല്‍ത്ത്‌കെയര്‍

കാഡില ഹെല്‍ത്ത്‌കെയര്‍

നിലവില്‍ കാര്യമായ തിരുത്തലിലൂടെയാണ് കാഡില ഹെല്‍ത്ത്‌കെയര്‍ കടന്നുപോകുന്നത്. റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും 30 ശതമാനത്തോളം തിരുത്തല്‍ സ്‌റ്റോക്കില്‍ സംഭവിച്ചുകഴിഞ്ഞു. കാഡില ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ വാങ്ങാന്‍ അനുയോജ്യമായ സമയമാണ് ഇപ്പോള്‍ ആഗതമായിരിക്കുന്നതെന്ന പക്ഷമാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്. പുതിയ മരുന്നുകള്‍ക്ക് അനുമതി ലഭിക്കാനിരിക്കുന്നതും ഉത്പന്നനിരയിലേക്ക് കൂടുതല്‍ അവതാരങ്ങള്‍ കടന്നുവരുന്നതും കമ്പനിയുടെ ബിസിനസിനെ മുന്നോട്ടുള്ള നാളുകളില്‍ സ്വാധീനിക്കുമെന്ന് ബ്രോക്കറേജ് കണക്കുകൂട്ടുന്നു.

Also Read: 'ബംബര്‍ ലോട്ടറിയായി' ടാറ്റ ഗ്രൂപ്പ് കമ്പനികള്‍; ഈ വര്‍ഷം 2,000% വരെ ലാഭം നല്‍കിയ 5 ടാറ്റ ഓഹരികള്‍!Also Read: 'ബംബര്‍ ലോട്ടറിയായി' ടാറ്റ ഗ്രൂപ്പ് കമ്പനികള്‍; ഈ വര്‍ഷം 2,000% വരെ ലാഭം നല്‍കിയ 5 ടാറ്റ ഓഹരികള്‍!

 
പോസിറ്റീവ് ഘടകങ്ങൾ

ഒരുപിടി എഎന്‍ഡിഎ (ANDA) അപേക്ഷകള്‍ കാഡില ഹെല്‍ത്ത്‌കെയര്‍ വിജയകരമായി ഫയല്‍ ചെയ്തുകഴിഞ്ഞു. ഇഞ്ചക്ടിബിള്‍ സെഗ്മന്റിലും (കുത്തിവെയ്ക്കാവുന്ന മരുന്നുകള്‍) കാര്യമായ ഉണര്‍ച്ച കമ്പനി കാണുന്നുണ്ട്. വാക്‌സിന്‍ ബിസിനസ് ശക്തമായി തുടരുന്നു; ആരോഗ്യകരമായ ഇന്‍-ലൈസന്‍സിങ് കരാറുകളും ആഭ്യന്തര വളര്‍ച്ചയെ പിന്തുണയ്ക്കുമെന്ന് പോസിറ്റീവ് ഘടകങ്ങള്‍ വിലയിരുത്തവെ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് ചൂണ്ടിക്കാട്ടുന്നു.

ഇപ്പോൾ വാങ്ങാം

ഇപ്പോഴത്തെ നിലയില്‍ നിക്ഷേപകര്‍ക്ക് കാഡില ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ വാങ്ങാം. മുന്നോട്ടുള്ള വീഴ്ച്ചകളില്‍ ഓഹരികള്‍ സമാഹരിക്കുന്നതിനെ കുറിച്ചും ചിന്തിക്കാം. അടുത്ത രണ്ടു പാദങ്ങള്‍ കൊണ്ട് കമ്പനിയുടെ ഓഹരി വില 551 രൂപ വരെ ഉയരുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍. ഇതേസമയം, 410 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാനും വിട്ടുപോകരുത്.
വ്യാഴാഴ്ച്ച 473 രൂപയിലാണ് കാഡില ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്.

Also Read: കാലാവസ്ഥാ വ്യതിയാനം അവസരമാക്കാം; ഈ 4 റിന്യൂവബിള്‍ എനര്‍ജി സ്‌റ്റോക്ക് നോക്കിവച്ചോളൂAlso Read: കാലാവസ്ഥാ വ്യതിയാനം അവസരമാക്കാം; ഈ 4 റിന്യൂവബിള്‍ എനര്‍ജി സ്‌റ്റോക്ക് നോക്കിവച്ചോളൂ

 
വില ചരിത്രം

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.58 ശതമാനവും ഒരു മാസത്തിനിടെ 2.15 ശതമാനവും വീതം ഉയര്‍ച്ച സ്‌റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ഇതേസമയം, ആറു മാസത്തെ ചിത്രത്തില്‍ 26.34 ശതമാനം വിലയിടിവാണ് കമ്പനി നേരിടുന്നത്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കിലും കാണാം 0.66 ശതമാനം തകര്‍ച്ച. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 673.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 408.35 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 10.14. ഡിവിഡന്റ് യീല്‍ഡ് 0.74 ശതമാനം.

ഓറക്കിള്‍

ഓറക്കിള്‍

ശക്തമായ ബാലന്‍സ് ഷീറ്റും വിപണി മൂല്യത്തിന്റെ 14 ശതമാനത്തോളം നെറ്റ് കാഷും അവകാശപ്പെടുന്ന ഐടി കണ്‍സള്‍ട്ടിങ് കമ്പനിയാണ് ഓറക്കിള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫ്രീ കാഷ് ഫ്‌ളോയുടെ നല്ലൊരു ശതമാനം ലാഭവിഹിതമായി കമ്പനി ഓഹരിയുടമകള്‍ക്ക് നല്‍കിവരികയാണ്. നിലവില്‍ 5 ശതമാനമുണ്ട് ഓറക്കിളിന്റെ ഡിവിഡന്റ് യീല്‍ഡ്. സ്റ്റോക്കിന്റെ ഇപ്പോഴത്തെ വില പരിശോധിച്ചാല്‍ നിലവിലെ ഡിവിഡന്റ് യീല്‍ഡ് ആകര്‍ഷമാണുതാനും.

ലാഭവിഹിതം

2019 സാമ്പത്തിക വര്‍ഷമൊഴിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷവും മെച്ചപ്പെട്ട ലാഭവിഹിതമാണ് കമ്പനി നിക്ഷേപകര്‍ക്ക് സമര്‍പ്പിച്ചത്. 2019 കാലഘട്ടത്തില്‍ പണം ലാഭിക്കുന്നതിന് വേണ്ടി ഓറക്കിള്‍ ലാഭവിഹിതം നല്‍കിയില്ല.

അടുത്ത രണ്ടു പാദങ്ങള്‍ കൊണ്ട് ഓറക്കിളിന്റെ ഓഹരി വില 4,335 രൂപ മുതല്‍ 4,701 രൂപ വരെ ഉയരുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ പ്രവചനം. 3,942 - 3,982 രൂപ റേഞ്ചില്‍ നിക്ഷേപകര്‍ക്ക് സ്‌റ്റോക്ക് വാങ്ങാം. 3,570 - 3,610 രൂപ റേഞ്ച് വരെയുള്ള വീഴ്ച്ചകളില്‍ ഓഹരികള്‍ സമഹാരിക്കുന്നതിനെ കുറിച്ചും നിക്ഷേപകര്‍ക്ക് ചിന്തിക്കാം.

Also Read: ആര്‍മിക്ക് വേണ്ടി മിസൈല്‍ വാഹനം നിര്‍മിക്കുന്ന ഈ ഓട്ടോ സ്‌റ്റോക്ക് 32% ലാഭം തരും; വാങ്ങുന്നോ?Also Read: ആര്‍മിക്ക് വേണ്ടി മിസൈല്‍ വാഹനം നിര്‍മിക്കുന്ന ഈ ഓട്ടോ സ്‌റ്റോക്ക് 32% ലാഭം തരും; വാങ്ങുന്നോ?

 
വീഴ്ച്ച

വ്യാഴാഴ്ച്ച 3,960 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.25 ശതമാനവും ഒരു മാസത്തിനിടെ 6.50 ശതമാനവും വീതം തകര്‍ച്ച സ്‌റ്റോക്ക് കുറിക്കുന്നുണ്ട്. ആറു മാസത്തെ കണക്കില്‍ 8.45 ശതമാനം ഉയര്‍ച്ച ഓറക്കിളില്‍ കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 5,145 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 2,931.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 18.40. ഡിവിഡന്റ് യീല്‍ഡ് 5.05 ശതമാനം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

HDFC Securities Gives Buy Rating On Oracle And Cadila Healthcare; These Stocks To Surge In 6 Months

HDFC Securities Gives Buy Rating On Oracle And Cadila Healthcare; These Stocks To Surge In 6 Months. Read in Malayalam.
Story first published: Thursday, December 30, 2021, 12:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X