ദീപാവലി കാലത്ത് വാങ്ങാം ഈ സ്റ്റോക്കുകള്‍; പ്രമുഖ ബ്രോക്കറേജുകളുടെ പട്ടിക ഇങ്ങനെ

കഴിഞ്ഞവര്‍ഷത്തെ ദീപാവലി മുതല്‍ ഓഹരി വിപണി വലിയ കുതിപ്പാണ് കാഴ്ച്ചവെക്കുന്നത്. അന്നു മുതല്‍ ഇതുവരെ 40 ശതമാനത്തിലേറെ ഉയരാന്‍ ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റിക്ക് സാധിച്ചു. മിഡ് കാപ്പ്, സ്‌മോള്‍ കാപ്പ് സൂചികകളും നിഫ്റ്റിക്കൊപ്പം കാര്യമായ ഉണര്‍വ് കുറിക്കുന്നുണ്ട്.

ഇപ്പോള്‍ വീണ്ടുമൊരു ദീപാവലി കാലം കടന്നുവരികയാണ്. കോവിഡ് ഭീതിയില്‍ നിന്നും രാജ്യം പതിയെ വിട്ടകലുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ചടുലതാളം കൈവരിക്കുകയാണ്. ഈ അവസരത്തില്‍ തിരഞ്ഞെടുത്ത സെക്ടറുകളിലെ സ്‌റ്റോക്കുകളില്‍ ശുഭപ്രതീക്ഷ അര്‍പ്പിക്കുകയാണ് പ്രമുഖ ബ്രോക്കറേജുകള്‍.

ആക്സിസ് സെക്യുരിറ്റീസ് പറയുന്നു

മെച്ചപ്പെട്ട ഔട്ട്‌ലുക്കും ഇപ്പോഴത്തെ കുറഞ്ഞ പലിശ നിരക്കും മുന്‍നിര്‍ത്തി ഹൗസിങ്, ബാങ്കിങ് രംഗത്ത് ആക്‌സിസ് സെക്യുരിറ്റീസിന് വലിയ പ്രതീക്ഷയുണ്ട്. അടിസ്ഥാന സൗകര്യ വികസനം വിപുലപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കച്ചക്കെട്ടിയിറങ്ങുന്ന പശ്ചാത്തലത്തില്‍ ഇന്‍ഫ്രാ സെക്ടര്‍ വരുംനാളുകളില്‍ മുന്നേറും. ഡിജിറ്റല്‍, ക്ലൗഡ് മേഖലകളില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലാകും നിക്ഷേപകര്‍ക്ക് നേട്ടം കണ്ടെത്താന്‍ കഴിയുക. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാകുന്ന സാഹചര്യത്തില്‍ യാത്രാ, ടൂറിസം രംഗവും ഉണരുമെന്നും ആക്‌സിസ് സെക്യുരിറ്റീസ് അറിയിക്കുന്നു. ദീപാവലി കാലത്ത് ബ്രോക്കറേജ് നിക്ഷേപകര്‍ക്ക് നിര്‍ദേശിക്കുന്ന സ്റ്റോക്കുകള്‍ ഏതാല്ലാമെന്ന് ചുവടെ കാണാം.

ടാർഗറ്റ് വില
സ്റ്റോക്ക്ടാർഗറ്റ് വിലഇപ്പോഴത്തെ വില
എസ്ബിഐ1,350 രൂപ 504 രൂപ
ഐസിഐസിഐ സെക്യുരിറ്റീസ് 940 രൂപ 740 രൂപ 
ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് 690 രൂപ 624 രൂപ 
കാന്‍ ഫിന്‍ ഹോംസ് 800 രൂപ 626 രൂപ 
കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ 325 രൂപ 279 രൂപ 
എസിസി 2,570 രൂപ 2,336 രൂപ 
സയന്റ് 1,300 രൂപ 1,066 രൂപ 
മൈന്‍ഡ്ട്രീ 5,100 രൂപ 4,515 രൂപ 
എപിഎല്‍ അപ്പോളോ ട്യൂബ്‌സ് 960 രൂപ  802 രൂപ 
സഫാരി ഇന്‍ഡസ്ട്രീസ് 930 രൂപ  828 രൂപ 
എച്ച്ഡിഎഫ്സി സെക്യുരിറ്റീസിന്റെ പട്ടിക

ദീപാവലി കാലത്ത് വാങ്ങാന്‍ പറ്റിയ സ്റ്റോക്കുകളുടെ പട്ടിക മറ്റൊരു ബ്രോക്കറേജായ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസും പുറത്തുവിട്ടിട്ടുണ്ട്. മിഡ് കാപ്പില്‍ നിന്ന് ഒന്‍പതു സ്റ്റോക്കുകളും ലാര്‍ജ് കാപ്പില്‍ നിന്ന് നാലു സ്റ്റോക്കുകളും എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ പട്ടികയില്‍ ഇടംകണ്ടെത്തുന്നു. ഭാരതി എയര്‍ടെല്‍, എച്ച്പിസിഎല്‍, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ലാര്‍ജ് കാപ്പ് ഓഹരികളിലാണ് ബ്രോക്കറേജിന്റെ 'ബെറ്റ്'.

ലാർജ് കാപ്പ്, മിഡ് കാപ്പ് ഓഹരികൾ

അദാനി പോര്‍ട്‌സ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, ബാങ്ക് ഓഫ് ബറോഡ, സിഇഎസ്‌സി, സയന്റ്, ഗതി, ഇന്ത്യന്‍ ബാങ്ക്, മഹീന്ദ്ര ഫൈനാന്‍സ്, നെറ്റ്‌വര്‍ക്ക് 18, എറിസ് ലൈഫ്‌സയന്‍സസ് സ്റ്റോക്കുകളിലും ബ്രോക്കറേജ് ബൈ റേറ്റിങ് നല്‍കുന്നുണ്ട്. മേല്‍പ്പറഞ്ഞ സ്റ്റോക്കുകളുടെ ടാര്‍ഗറ്റ് വില ചുവടെ അറിയാം.

സ്റ്റോക്ക്ടാർഗറ്റ് വിലഇപ്പോഴത്തെ വില
അദാനി പോര്‍ട്‌സ്930 രൂപ  695 രൂപ 
ബാങ്ക് ഓഫ് ബറോഡ 113.50 രൂപ 97.60 രൂപ 
സിഇഎസ്‌സി113 രൂപ 87.25 രൂപ 
സയന്റ്1,371 രൂപ 1,066 രൂപ 
ഗതി187 രൂപ 138.60 രൂപ 
ഇന്ത്യൻ ബാങ്ക് 213 രൂപ 171.40 രൂപ 
മഹീന്ദ്ര ഫൈനാന്‍സ് 227 രൂപ 180.40 രൂപ 
നെറ്റ്‌വര്‍ക്ക് 18 106 രൂപ 77.35 രൂപ 
എറിസ് ലൈഫ്‌സയന്‍സസ് 966 രൂപ  829 രൂപ 
ഭാരതി എയര്‍ടെല്‍ 810 രൂപ 685.80 രൂപ 
എല്‍ ആന്‍ഡ് ടി  2,077 രൂപ  1,776 രൂപ 
എച്ച്പിസിഎല്‍ 385 രൂപ  311.40 രൂപ 
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2,986 രൂപ  2,540 രൂപ 
ഐസിഐസിഐ സെക്യുരിറ്റീസിന്റെ സ്റ്റോക്ക് പിക്കുകൾ

ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ സെക്യുരിറ്റീസും ദീപാവലിക്ക് മുന്നോടിയായി ഏഴു സ്‌റ്റോക്കുകളില്‍ 'ബൈ' റേറ്റിങ് കല്‍പ്പിച്ചിട്ടുണ്ട്. ബാറ്റ ഇന്ത്യ, ടിസിഎന്‍എസ് ക്ലോത്തിങ്, ബാങ്ക് ഓഫ് ബറോഡ, ഗേറ്റ്വേ ഡിസ്ട്രിപാര്‍ക്ക്സ്, മഹീന്ദ്ര ലൈഫ്സ്പേസ്, ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ ഇക്വിപ്പ്മെന്റ്, വിഎസ്എസ്എല്‍ എന്നീ സ്റ്റോക്കുകളാണ് ബ്രോക്കറേജിന്റെ 'ടോപ്പ് പിക്ക്' പട്ടികയിലുള്ളത്. മേല്‍പ്പറഞ്ഞ സ്റ്റോക്കുകളില്‍ ഇവര്‍ നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില ചുവടെ കാണാം.

വളർച്ചാ സാധ്യത ഇവർക്ക്
സ്റ്റോക്ക്ടാർഗറ്റ് വിലഇപ്പോഴത്തെ വില
ബാറ്റ ഇന്ത്യ2,380 രൂപ  1,983.10 രൂപ 
ടിസിഎന്‍എസ് ക്ലോത്തിങ് 860 രൂപ 750.15 രൂപ 
ബാങ്ക് ഓഫ് ബറോഡ120 രൂപ 97.60 രൂപ 
ഗേറ്റ്‌വേ ഡിസ്ട്രിപാര്‍ക്ക്‌സ്350 രൂപ 279.90 രൂപ 
മഹീന്ദ്ര ലൈഫ്‌സ്‌പേസ്325 രൂപ 273.05 രൂപ 
ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ ഇക്വിപ്പ്‌മെന്റ് 300 രൂപ 234.50 രൂപ 
വിഎസ്എസ്എല്‍340 രൂപ 273.85 രൂപ 
 
ജിഇപിഎൽ ക്യാപിറ്റൽ അറിയിക്കുന്നു

മറ്റൊരു ബ്രോക്കറേജായ ജിഇപിഎല്‍ ക്യാപിറ്റലും ദീപാവലി സ്റ്റോക്കുകളുടെ പട്ടിക അറിയിച്ചിട്ടുണ്ട്. ടെക്സ്‌റ്റൈല്‍, പൊതുമേഖലാ ബാങ്ക്, മെറ്റല്‍, പവര്‍ സെക്ടറുകളിലെ സ്റ്റോക്കുകളിലാണ് ഇവര്‍ വളര്‍ച്ചാ സാധ്യത പ്രവചിക്കുന്നത്. കെപിആര്‍ മില്‍, കാനറ ബാങ്ക്, നാഷണല്‍ അലൂമിനിയം കമ്പനി (നാല്‍കോ), എന്‍ടിപിസി സ്റ്റോക്കുകളെ ജിഇപിഎല്‍ ക്യാപിറ്റലിന്റെ പട്ടികയില്‍ കാണാം. ഈ സ്റ്റോക്കുകളില്‍ ബ്രോക്കറേജ് നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില ചുവടെ കാണാം.

സ്റ്റോക്ക്ടാർഗറ്റ് വിലഇപ്പോഴത്തെ വില
കാനറ ബാങ്ക്237 രൂപ  214.10 രൂപ 
കെപിആര്‍ മില്‍ 570 രൂപ 451.95 രൂപ 
നാല്‍കോ165 രൂപ 96.90 രൂപ 
എന്‍ടിപിസി200 രൂപ 133.10 രൂപ 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X