ഒന്നാം കോവിഡ് തരംഗത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിരവധി ഓഹരികളാണ് മള്‍ട്ടിബാഗര്‍ തൊപ്പിയണിഞ്ഞത്. മള്‍ട്ടിബാഗര്‍ ഓഹരികള്‍ എന്തെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓഹരി വിലയുടെ പതിന്മടങ്ങ് ലാഭം നിക്ഷേപകന് സമ്മാനിക്കുന്ന സ്റ്റോക്കുകളാണ് മള്‍ട്ടിബാഗര്‍മാര്‍.
നടപ്പു വര്‍ഷം സ്മോള്‍ കാപ്പ്, മിഡ് കാപ്പ് ഓഹരികളാണ് പ്രധാനമായും മള്‍ട്ടിബാഗര്‍ പട്ടികയിലേക്ക് കടന്നുവരുന്നത്. ഇക്കൂട്ടത്തില്‍ ഒന്നാണ് സൊനാറ്റ സോഫ്റ്റ്വെയര്. ഈ വര്‍ഷം മാത്രം നിക്ഷേപം നടത്തിയവര്‍ക്ക് 100 ശതമാനത്തിലേറെ നേട്ടം തിരിച്ചുനല്‍കാന്‍ സൊനാറ്റ സോഫ്റ്റ്വെയര് കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
2020 ഏപ്രിലിന് ശേഷമുള്ള കമ്പനിയുടെ വില ചരിത്രം പരിശോധിച്ചാല്‍, കോവിഡിന് ശേഷം 400 ശതമാനത്തിലേറെ ഉയരാന്‍ സൊനാറ്റ സോഫ്റ്റ്വെയര് ഓഹരികള്‍ക്ക് കഴിഞ്ഞത് കാണാം. പൊതുവേ മള്‍ട്ടിബാഗര്‍ ഓഹരികള്‍ തിരിച്ചറിയുമ്പോഴേക്കും നിക്ഷേപകര്‍ വൈകാറുണ്ട്. എന്നാല്‍ മള്‍ട്ടിബാഗര്‍ പട്ടികയില്‍ ഇടംപിടിക്കുന്ന സൊനാറ്റ സോഫ്റ്റ്വെയര് ഓഹരികള്‍ ഇനിയും വാങ്ങാമെന്നാണ് ആഭ്യന്തര ബ്രോക്കറേജായ എച്ച്ഡിഎഫ്സി സെക്യുരിറ്റീസിന്റെ പക്ഷം. ഈ ഐടി സ്റ്റോക്കില്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരുമെന്ന് ഇവര്‍ പ്രവചിക്കുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ രണ്ടു പാദങ്ങളിലും അടിയുറച്ച സാമ്പത്തിക കണക്കുകളാണ് സൊനാറ്റ സോഫ്റ്റ്വെയര് രേഖപ്പെടുത്തുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നവര്‍ 1,050 രൂപയുടെ ടാര്‍ഗറ്റ് വില സ്റ്റോക്കില്‍ നിശ്ചയിക്കാമെന്ന് എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് അറിയിക്കുന്നു. ഒരു വര്‍ഷമാണ് ടാര്‍ഗറ്റ് വിലയിലേക്ക് സൊനാറ്റ സോഫ്റ്റ്വെയര് എത്താന്‍ ബ്രോക്കറേജ് കല്‍പ്പിക്കുന്ന സമയം. ഇപ്പോഴത്തെ ഓഹരി വിലയില്‍ നിന്നും 30 ശതമാനം വളര്‍ച്ചയാണിത്.
വ്യാഴാഴ്ച്ച 828.30 രൂപയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ കമ്പനി (ഒക്ടോബര്‍ 21), വെള്ളിയാഴ്ച്ച 3.35 ശതമാനം ഇടിവ് നേരിടുന്നുണ്ട് (ഒക്ടോബര്‍ 22).
കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 15 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 13 ശതമാനവും തകര്‍ച്ചയും സ്റ്റോക്കില്‍ കാണാം. ഇതേസമയം, ആറു മാസത്തെ കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 40 ശതമാനം നേട്ടമാണ് സൊനാറ്റ സോഫ്റ്റ്വെയര് തിരിച്ചുനല്‍കിയത്. ഏപ്രില്‍ 23 -ന് 572.85 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില
ഈ വര്‍ഷം ഇതുവരെ 102.76 ശതമാനം ഉയര്‍ച്ച സ്റ്റോക്ക് കുറിക്കുന്നുണ്ട്. ജനുവരി 1 -ന് 393.30 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. അതായത്, ഈ വര്‍ഷമാദ്യം കമ്പനിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ ഓഹരികള്‍ ഇപ്പോഴും ഹോള്‍ഡ് ചെയ്യുകയാണെങ്കില്‍ ആസ്തി 2.03 ലക്ഷം രൂപയായി വര്‍ധിച്ചിട്ടുണ്ടാകണം. 50,000 രൂപ നിക്ഷേപം 1.01 ലക്ഷം രൂപയായും 10,000 രൂപ നിക്ഷേപം 20,348 രൂപയായും വര്‍ധിപ്പിക്കാന്‍ ഇക്കാലയളവില്‍ സ്റ്റോക്കിന് കഴിഞ്ഞിട്ടുണ്ട്.
ഐടി സേവന മേഖലയില്‍ രേഖപ്പെടുത്തുന്ന 11 ശതമാന പാദവളര്‍ച്ചയും മികവാര്‍ന്ന മാര്‍ജിന്‍ പ്രകടനവും അടിസ്ഥാനപ്പെടുത്തിയാണ് സൊനാറ്റയ്ക്ക് എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് ബൈ റേറ്റിങ് നല്‍കുന്നത്. മൈക്രോസോഫ്റ്റ് അനുബന്ധ സേവനങ്ങളില്‍ നിന്ന് കമ്പനി 50 ശതമാനത്തിലേറെ വരുമാനം കണ്ടെത്തുന്നു. കഴിഞ്ഞ പാദത്തില്‍ ഈ മേഖലയില്‍ മാത്രം 10 ശതമാനത്തിലേറെ വളര്‍ച്ച കുറിക്കാന്‍ സൊനാറ്റ സോഫ്റ്റ്വെയറിന് സാധിച്ചു. വരും നാളുകളിലും വളര്‍ച്ച തുടരുമെന്നാണ് പ്രതീക്ഷ. മള്‍ട്ടി ഇയര്‍ പദ്ധതിയായ മൈക്രോസോഫ്റ്റ് ഡൈനാമിക്സ് മോഡേണൈസേഷന് പ്രോഗ്രാമില്‍ സൊനാറ്റ കാര്യമായ നിക്ഷേപം നടത്തിവരികയാണെന്ന് ബ്രോക്കറേജ് അറിയിക്കുന്നുണ്ട്.
'ഓഫ് ഷോറിങ് (69 ശതമാനം), ഉയര്‍ന്ന യൂട്ടിലൈസേഷന്‍ (89 ശതമാനം), കുറഞ്ഞ സബ് കോണ്‍ട്രാക്ട് ചിലവുകള്‍ എന്നിവ കാരണം സപ്ലൈ സൈഡില്‍ ആശങ്കകള്‍ കമ്പനി നേരിടുന്നുണ്ട്. എന്നാല്‍ പാദം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളില്‍ ഐടി സേവന മേഖലയിലെ ഇബിഐഡിടിഎ മാര്‍ജിന്‍ 365 ബേസിസ് പോയിന്റ് ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഫ്രഷേഴ്സിനെ നിയമിക്കുന്ന തിരക്കിലാണ് സൊനാറ്റ സോഫ്റ്റ്വെയര്. അടിയുറച്ച ഡിപിഎസ് ബിസിനസ്, മൈക്രോസോഫ്റ്റ് പരിതസ്ഥിതി എന്നിവ മുന്‍നിര്‍ത്തി കമ്പനിയുടെ വളര്‍ച്ചാ പ്രൊഫൈല്‍ ദൃഢമാണ്', എച്ച്ഡിഎഫ്സി സെക്യുരിറ്റീസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
സെപ്തംബറില്‍ പൂര്‍ത്തിയായ പാദത്തില്‍ 976.70 കോടി രൂപയാണ് കമ്പനി മൊത്ത വരുമാനം കുറിച്ചത്. മുന്‍പാദത്തില്‍ 1,296.69 കോടി രൂപ വരുമാനം കണ്ടെത്താന്‍ സൊനാറ്റ സോഫ്റ്റ്വെയറിന് കഴിഞ്ഞിരുന്നു. ഇത്തവണ ഇടിവ് 24.68 ശതമാനം. ഇതേസമയം, മുന്‍വര്‍ഷത്തെ ചിത്രം താരതമ്യം ചെയ്താല്‍ വരുമാന വളര്‍ച്ച 21.51 ശതമാനത്തിലാണ് എത്തിനില്‍ക്കുന്നത്. ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ 91.17 കോടി രൂപ നികുതിക്ക് ശേഷം ലാഭം രേഖപ്പെടുത്താനും കമ്പനിക്ക് സാധിച്ചു.
സെപ്തംബറിലെ കണക്കുപ്രകാരം 28.17 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍മാരുടെ പക്കലുള്ളത്. വിദേശ സ്ഥാപന നിക്ഷേപകര്‍ 16.56 ശതമാനവും ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ 12.98 ശതമാനവും വീതം ഓഹരി പങ്കാളിത്തം കുറിക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications