6 മാസത്തിനുള്ളില്‍ 600 രൂപയോളം ലാഭം; ഈ സ്‌റ്റോക്ക് വാങ്ങിക്കാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണികളിൽ കടുത്ത ചാഞ്ചാട്ടം തുടരുകയാണ്. മിക്ക മേഖലകളിലേയും ഓഹരികളിൽ വിൽപ്പന സമ്മർദ്ദം കാണുന്നുണ്ട്. പ്രമുഖ കമ്പനികളുടെ ഓഹരികളിൽ പോലും 10 ശതമാനം മുതൽ 30 ശതമാനം വരെയുള്ള തിരുത്തലുകൾ സംഭവിച്ചു കഴിഞ്ഞു. ഈയൊരു പശ്ചാത്തലത്തിൽ നല്ല ഓഹരികളിൽ നിക്ഷേപിത്തിന് പരിഗണിക്കാമെന്ന് സൂചിപ്പിച്ചു കൊണ്ട് മുൻനിര ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി. ഇതിൻറെ ഭാഗമായി അവരുടെ പുതിയ റിസർച്ച് റിപ്പോർട്ടിൽ ഒരു എഫ്എംസിജി കമ്പനിയെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഈ ഓഹരികളിൽ നിന്നും 51 ശതമാനം നേട്ടം അടുത്ത ആറു മാസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഗ്ലോബസ് സ്പിരിറ്റ് ലിമിറ്റഡ്

ഗ്ലോബസ് സ്പിരിറ്റ് ലിമിറ്റഡ് (BSE: 533104, NSE: GLOBUSSPR)

വിവിധതരം ആൽക്കഹോളുകളുടെ നിർമ്മാണവും വിതരണവും നടത്തുന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഗ്ലോബസ് പ്രൈവറ്റ് ലിമിറ്റഡ്. വ്യാവസായിക സ്പിരിറ്റിന് പുറമേ ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങളും കമ്പനി ഉൽപാദിപ്പിക്കുന്നുണ്ട്. രാജ്യത്തെ മദ്യ വിപണിയിൽ കമ്പനിക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ട്. കൂടാതെ ആരോഗ്യ മേഖലയിലേക്ക് വേണ്ട സ്പിരിറ്റുകളും വിപണിയിലെത്തിക്കുന്നുണ്ട്. 50 ശതമാനം ഓഹരി പങ്കാളിത്തം മുഖ്യ പ്രമോട്ടർ കാത്തുസൂക്ഷിക്കുന്ന കമ്പനിയാണിത്.

Also Read: ഈ 5 പൊതുമേഖല ബാങ്കുകളിൽ ഏതെങ്കിലും മേടിച്ചോ; 50% വരെ നേട്ടം: മോത്തിലാൽ ഒസ്വാൾAlso Read: ഈ 5 പൊതുമേഖല ബാങ്കുകളിൽ ഏതെങ്കിലും മേടിച്ചോ; 50% വരെ നേട്ടം: മോത്തിലാൽ ഒസ്വാൾ

സാമ്പത്തികം

സാമ്പത്തികം

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഗ്ലോബസ് സ്പിരിറ്റ്സ് മികച്ച പ്രവർത്തന ഫലമാണ് കാഴ്ചവച്ചത്. വരുമാനത്തിൽ 61 ശതമാനം വർദ്ധന കൈവരിച്ച് 371 കോടി രൂപയായി. ഉപഭോക്തൃ വിപണിയിലെ വർധിച്ച ആവശ്യകതയാണ് വലിയൊരു വരുമാന വർധന കരസ്ഥമാക്കാൻ കമ്പനിയെ സഹായിച്ചത്. നികുതിയും പലിശയും കിഴിക്കുന്നതിനു മുമ്പുള്ള പ്രവർത്തന ലാഭത്തിലും വമ്പിച്ച വർധനയാണ് കമ്പനി രേഖപ്പെടുത്തിയത്. തുടർച്ചയായി ആറാം പാദത്തിലും കമ്പനിയുടെ പ്രവർത്തന ലാഭത്തിൽ വർധന കൈവരിച്ചത് ശ്രദ്ധേയമാണ്.

അനുകൂല ഘടകങ്ങൾ

അനുകൂല ഘടകങ്ങൾ

>> കഴിഞ്ഞ അഞ്ചു വർഷമായി കമ്പനിയുടെ പ്രവർത്തന ലാഭത്തിലും വരുമാനത്തിലും സ്ഥിരതയുള്ള വളർച്ച കാണിക്കുന്നത്.
>>2024 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ കമ്പനിയുടെ വരുമാനവും പ്രവർത്തന ലാഭവുംവും 21 മുതൽ 28 ശതമാനം വരെ നിരക്കിൽ വളരുമെന്ന അനുമാനം.
>> വാഹന ഇന്ധനങ്ങളിൽ 20 ശതമാനത്തോളം എഥനോൾ ചേർക്കുമെന്ന് കേന്ദ്രസർക്കാരിനെ പ്രഖ്യാപനം.
>> പശ്ചിമബംഗാളിലും ജാർഖണ്ഡിലുമായി പൂർത്തിയായിക്കൊണ്ടിരിക്കുന്നു പുതിയ നിർമാണ ശാലകൾ.
>> ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്ന കമ്പനിയുടെ മാനേജ്മെൻറ്.

ലക്ഷ്യ വില 1,761

ലക്ഷ്യ വില 1,761

ഓഹരികളുടെ വില 1,164 രൂപ നിരക്കിൽ നിൽക്കുമ്പോഴാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റിസ് ഇത് വാങ്ങാൻ നിർദ്ദേശിച്ചത്. നിലവിൽ കമ്പനിയുടെ ഓഹരികൾ 1,157 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. അടുത്ത ആറു മാസത്തിനുള്ളിൽ കമ്പനിയുടെ ഓഹരി വില 51 ശതമാനത്തോളം ഉയർന്ന് 1,761 ൽ എത്തുമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റിസിൻ്റെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്.

Also Read: വിപണിയിലെ ഇടിവൊന്നും വിഷയമല്ല; ഈ ഫാർമ സ്റ്റോക്കിൽ 45% ലാഭമെന്ന് മോത്തിലാൽ ഒസ്വാൾAlso Read: വിപണിയിലെ ഇടിവൊന്നും വിഷയമല്ല; ഈ ഫാർമ സ്റ്റോക്കിൽ 45% ലാഭമെന്ന് മോത്തിലാൽ ഒസ്വാൾ

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

HDFC Securities Recommends To Buy FMCG Stock Globus Spirits For 50 Percent Gain

HDFC Securities Recommends To Buy FMCG Stock Globus Spirits For 50 Percent Gain
Story first published: Tuesday, November 23, 2021, 12:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X