വിപണിയിലെ തകര്‍ച്ചയ്ക്കിടെയിലും 15% നേട്ടം ഈ സിമന്റ് കമ്പനി തരുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്‌

വിപണികളില്‍ പുതിയ വ്യാപാര ആഴ്ചയിലെ ആദ്യദിവസത്തിലും സൂചികകളില്‍ നേട്ടമില്ലാതെയാണ് തുടങ്ങിയിരിക്കുന്നത്. നിഫ്റ്റി ഏറെ നിര്‍ണായകമായ 17,600 നിലവാരത്തിന് താഴെയെത്തി. മിക്കവാറും സെക്ടറുകളിലും നേരിടുന്ന വില്‍പ്പന സമ്മര്‍ദമാണ് സൂചികകളെ തളര്‍ത്തുന്നത്. നിരവധി തടസ്സങ്ങളുണ്ടെങ്കിലും ഘടനാപരമായി വിപണി ബുള്ളിഷ് ആണെന്നാണ് വിപണിയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. അതിനിടെ, രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റിസ് ഇടക്കാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന സ്റ്റോക്കിനെ കുറിച്ചുള്ള നിര്‍ദേശവുമായി രംഗത്തെത്തി. അടുത്തിടെ പുറത്തിറക്കിയ അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് രാജ്യത്തെ പ്രമുഖ സിമന്റ് ഉത്പാദക കമ്പനിയുടെ ഓഹരികള്‍ 15 ശതമാനം നേട്ടം ലക്ഷ്യമാക്കി വാങ്ങാമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ജെകെ സിമന്റ്‌സ്

ജെകെ സിമന്റ്‌സ് ( BSE:532644, NSE: JKCEMENT)

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ സിമന്റ് ഉത്പാദക കമ്പനിയാണ് ജെകെ സിമന്റ്‌സ് ലിമിറ്റഡ്. വിവിധ തരത്തലുളള സിമിന്റുകള്‍ ഇവര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഗ്രേ സിമന്റ്, വൈറ്റ് സിമന്റ്, വാട്ടര്‍ പ്രൂഫ് സിമന്റ് എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ള സിമന്റാണ് കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍. ജെകെ സിമന്റ്, സര്‍വ്വശക്തിമാന്‍ എന്നീ ബ്രാന്‍ഡ് നാമങ്ങളിലാണ് േ്രഗ സിമന്റ് വിപണിയിലെത്തിക്കുന്നത്. ജെകെ സൂപ്പര്‍ എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഗ്രേഡ് കൂടിയ സിമന്റ് വിറ്റഴിക്കുന്നത്. ജെകെ വൈറ്റ്, ക്യാമല്‍ എന്ന പേരിലാണ് വൈറ്റ് സിമന്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. വാള്‍പുട്ടി നിര്‍മാണത്തില്‍ ലോകത്ത് ഒന്നാമതാണ്. വൈറ്റ് സിമന്റ് നിര്‍മാതാക്കളില്‍ ആഗോളവ്യാപകമായി മൂന്നാം സ്ഥാനത്തുമുണ്ട്. ജെകെ സിമന്റ്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ 43 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.

രണ്ടാം പാദഫലം

രണ്ടാം പാദഫലം

സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ നികുതിയും പലിശയും കിഴിക്കുന്നതിനു മുന്നേയുള്ള പ്രവര്‍ത്തനലാഭം 350 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതുമായി തട്ടിച്ചുനോക്കുമ്പോള്‍ 14% താഴെയാണ്. എന്നാല്‍ കമ്പനിയുടെ ലാഭത്തില്‍ 18 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം, േ്രഗ സിമന്റ്‌സിന്റെ വില്‍പ്പനയില്‍ 20 ശതമാനം വളര്‍ച്ചയും വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനി കൈവരിച്ചു.

ശ്രദ്ധിക്കേണ്ട ഘടകം

ശ്രദ്ധിക്കേണ്ട ഘടകം

മധ്യപ്രദേശിലെ പന്നയിലുള്ള പ്ലാന്റ് വിപുലീകരണവും മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 3000 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന പ്ലാന്റ് 2023ല്‍ കമ്മീഷന്‍ ചെയ്യും. പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കമ്പനിയുടെ 2024 സാമ്പത്തിക വര്‍ഷം മുതല്‍ വരുമാനത്തില്‍ 15 ശതമാനത്തിന് ഉയര്‍ച്ച ഉണ്ടാകും എന്നാണ് അനുമാനം. അടുത്തിടെയായി ജെകെ സിമന്റ് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 20 മുതല്‍ 25 വരെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതും തുടര്‍ന്നുള്ള പാദങ്ങളില്‍ കമ്പനിക്ക് ഗുണകരമാകുമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റിസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കു്ന്നു.

ലക്ഷ്യവില 4,070

ലക്ഷ്യവില 4,070

നിലവില്‍ 3510- 3515 രൂപ നിലവാരത്തിലാണ് ജെകെ സിമന്റിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 15 ശതമാനം നേട്ടം അടുത്ത 12 മാസത്തിനുള്ളില്‍ പ്രതീക്ഷിക്കാം എന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അവര്‍ ഇതിന്റെ ഓഹരികള്‍ക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 4,070 രൂപയാണ്. നേരത്തെ 3,700 രൂപയായിരുന്നു എച്ച്ഡിഎഫ്‌സി ലക്ഷ്യമായി നല്‍കിയിരുന്നത്. എന്നാല്‍ കമ്പനിയുടെ രമ്ടാം പദാഫലങ്ങളുടേയും മാനേജ്‌മെന്റിന്റെ പ്രസ്താവനകളും വിലയിരുത്തിയാണ് ലക്ഷ്യവില പുനര്‍ നിശ്ചയിച്ച് 4,070 രൂപയായി ഉയര്‍ത്തിയത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X