47 ശതമാനം ലാഭം വേണോ? ഈ എണ്ണ സ്‌റ്റോക്ക് വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്; ടാര്‍ഗറ്റ് വില 320

ഫണ്ടമെന്റല്‍, ടെക്‌നിക്കല്‍ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ബ്രോക്കറേജുകള്‍ കമ്പനികള്‍ക്ക് 'ബൈ', 'സെല്‍', 'ഹോള്‍ഡ്' (Buy, Sell, Hold) റേറ്റിങ് നല്‍കാറ്. ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജായ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് എണ്ണ, പ്രകൃതി വാതക കമ്പനിയായ ഓയില്‍ ഇന്ത്യ ലിമിറ്റഡിലാണ് (NSE: OIL) ഇപ്പോള്‍ ബൈ റേറ്റിങ് കല്‍പ്പിക്കുന്നത്. അതായത്, കമ്പനിയുടെ ഓഹരികള്‍ വാങ്ങാമെന്ന് നിക്ഷേപകര്‍ക്ക് ബ്രോക്കറേജ് നിര്‍ദേശം നല്‍കുന്നു.

ഓയിൽ ഇന്ത്യ ലിമിറ്റഡ്

47 ശതമാനം വരെ ലാഭമാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ ഇവര്‍ ഉറ്റുനോക്കുന്നത്. കമ്പനിയുടെ ഓഹരി വില 320 രൂപ വരെയെത്തുമെന്ന് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് പ്രവചിക്കുന്നു. സ്റ്റോക്കിലെ ടാര്‍ഗറ്റ് വിലയും ഇതുതന്നെ. തിങ്കളാഴ്ച്ച 221.80 രൂപ എന്ന നിലയിലാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

 
പച്ചക്കൊടി

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ കമ്പനിയാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ്. പെട്രോളിയം മന്ത്രാലയത്തിനാണ് കമ്പനിയുടെ നടത്തിപ്പ്. 'നവരത്‌ന' പദവിയും ഓയില്‍ ഇന്ത്യ ലിമിറ്റഡിനുണ്ട്. സര്‍ക്കാരിന്റെ അനുമതി തേടാതെ ഒരൊറ്റ പദ്ധതിയില്‍ 1,000 കോടി രൂപയോ മൊത്തം ആസ്തിയുടെ 15 ശതമാനമോ നിക്ഷേപിക്കാന്‍ കഴിവുള്ള പൊതുമേഖലാ സംരംങ്ങള്‍ക്കാണ് നവരത്‌ന പദവി ലഭിക്കുന്നത്. ഇപ്പോള്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ പച്ചക്കൊടി വീശുകയാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്.

നിരീക്ഷണം

ക്രൂഡ് വില വര്‍ധിക്കുന്നതും ആഭ്യന്തര വിപണിയില്‍ പ്രകൃതി വാതകങ്ങള്‍ക്ക് വില ഉയരുന്നതും (2.9/mmbtu ഡോളര്‍) കമ്പനിയുടെ വിറ്റുവരവിനെ ഗൗരവമായി സ്വാധീനിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്‌റ്റോക്കില്‍ ബ്രോക്കറേജ് ബൈ റേറ്റിങ് നല്‍കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം ബാരലിന് ഏകദേശം 68 ഡോളര്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡ് വില കണ്ടെത്തുന്നുണ്ട്. എന്നാല്‍ 2023 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും 70 ഡോളറിലേക്ക് ബാരല്‍ വില വഴിമാറുമെന്നാണ് ബ്രോക്കറേജിന്റെ നിരീക്ഷണം.

വിൽപ്പന

2021 സാമ്പത്തിക വര്‍ഷം എണ്ണവില ബാരലിന് 44 ഡോളര്‍ വരെയ്ക്കും കൂപ്പുകുത്തിയിരുന്നു. കോവിഡ് ഭീതി വിട്ടൊഴിഞ്ഞ് ലോകരാജ്യങ്ങള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേക്ക് സജീവമാകുന്നതോടെ എണ്ണ ഡിമാന്‍ഡ് ഉയരുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് പങ്കുവെയ്ക്കുന്ന പ്രതീക്ഷ. സെപ്തംബര്‍ പാദം വാര്‍ഷികാടിസ്ഥാനത്തില്‍ 53 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ് രേഖപ്പെടുത്തിയത്. ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ 3,300 കോടി രൂപ കമ്പനി വില്‍പ്പന വരുമാനം കണ്ടെത്തി. ബാരലിന് 5,154 രൂപയായിരുന്നു ഇക്കാലത്തെ വിലയും.

ഇബിഐടിഡിഎ

കഴിഞ്ഞ പാദം കമ്പനിയുടെ ഇബിഐടിഡിഎ 900 കോടി രൂപയാണ്. മുന്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 26 ശതമാനം കുറവുണ്ട് ഇവിടെ. 500 കോടി രൂപയുടെ അധിക പ്രോവിഷനും എണ്ണപര്യവേക്ഷണത്തിനായി ചെലവഴിച്ച 100 കോടി രൂപ എഴുതിത്തള്ളിയതും ഇബിഐടിഡിഎ കുറയാനുള്ള പ്രധാന കാരണങ്ങളാണ്.

 
സെപ്തംബർ പാദം

ബിസിനസ് വഴി കമ്പനിയുടെ വരുമാനം നേടുന്നതിനുള്ള ശേഷി ഇബിഐടിഡിഎ പറഞ്ഞുവെയ്ക്കും. കമ്പനിയുടെ ലാഭക്ഷമതയെ വിലയിരുത്താനുള്ള ഘടകം കൂടിയാണിത്. നല്ല ഇബിഐടിഡിഎ ഉള്ള കമ്പനിയെന്നു പറഞ്ഞാല്‍ നല്ല ബിസിനസ് മാതൃകയെന്നാണ് അര്‍ഥം.

കഴിഞ്ഞ പാദം ബാരലിന് 69.6 ഡോളറാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ് വിറ്റുവരവ് കുറിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ 67 ശതമാനവും പാദാടിസ്ഥാനത്തില്‍ 7 ശതമാനവും നേട്ടം ഇതില്‍ കാണാം. ഇക്കാലയളവില്‍ എണ്ണ വില്‍പ്പന 2 ശതമാനം വര്‍ധിച്ച് 0.74 മില്യണ്‍ മെട്രിക് ടണ്ണായി. വാതക വില്‍പ്പനയുടെ കാര്യത്തില്‍ 70 ശതമാനം വര്‍ധനവ് വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനി കയ്യടക്കി (0.67 ബില്യണ്‍ ക്യൂബിക് മീറ്റര്‍).

മൂലധന ചിലവുകൾ

നടപ്പു സാമ്പത്തിക വര്‍ഷം 4,100 കോടി രൂപയും 2023 സാമ്പത്തിക വര്‍ഷം 4,200 കോടി രൂപയുമാണ് മൂലധന ചിലവുകള്‍ക്കായി ഓയില്‍ ഇന്ത്യ ലിമിറ്റഡ് നീക്കിവെച്ചിരിക്കുന്നത്.

ഇതേസമയം, നുമാലിഗര്‍ സംസ്‌കരണ ശാലയുടെ ശേഷി 9 മില്യണ്‍ മെട്രിക് ടണ്ണായി വിപുലീകരിക്കുന്നതിന് ഏകദേശം 30,000 കോടി രൂപയുടെ ചിലവാണ് കമ്പനിക്ക് വരിക. 2024-26 കാലഘട്ടത്തിലായിരിക്കും കമ്പനി ഈ പദ്ധതി പൂര്‍ത്തീകരിക്കുക.

 
എഴുതിത്തള്ളൽ

2023-24 സാമ്പത്തിക വര്‍ഷം എണ്ണ ഉത്പാദനം 3-3.1 മില്യണ്‍ മെട്രിക് ടണ്ണായും വാതക ഉത്പാദാനം 3.2-3.25 ബില്യണ്‍ ക്യൂബിറ്റ് മീറ്ററായും വര്‍ധിപ്പിക്കാന്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുകയാണെന്ന് ബ്രോക്കറേജ് അറിയിക്കുന്നു. കെജി ബേസിനിലെയും മിസോറാമിലെയും ബ്ലോക്കുകളുടെ വാണിജ്യപരമായ അപര്യാപ്തത കാരണമാണ് രണ്ടാം പാദം പര്യവേക്ഷണ ചിലവുകളുടെ എഴുതിത്തള്ളല്‍ ഉയര്‍ന്നത്. എന്തായാലും സമീപഭാവിയില്‍ മറ്റൊരു വലിയ എഴുതിത്തള്ളലുണ്ടാവില്ലെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ നിഗമനം.

ഓഹരി വില

ചൊവാഴ്ച്ച 223 രൂപയിലാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.64 ശതമാനവും ഒരു മാസത്തിനിടെ 5.65 ശതമാനവും തകര്‍ച്ച സ്റ്റോക്ക് നേരിടുന്നുണ്ട്.

ഇതേസമയം, ആറു മാസം കൊണ്ട് 68.75 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഈ വര്‍ഷം ഇതുവരെ 104.46 ശതമാനം ഉയര്‍ച്ച ഓയില്‍ ഇന്ത്യ ലിമിറ്റഡ് കയ്യടക്കുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 267.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 91 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയായി. 24,080 കോടി രൂപ വിപണി മൂല്യം അവകാശപ്പെടുന്ന കമ്പനിയുടെ പിഇ അനുപാതം 4.53 ആണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X