ഒരുപാട് സ്റ്റോക്കുകള്‍ ഈ വര്‍ഷം മള്‍ട്ടിബാഗര്‍ തൊപ്പിയണിഞ്ഞിട്ടുണ്ട്. മള്‍ട്ടിബാഗര്‍ ഓഹരികള്‍ എന്താണെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ? ഒറ്റ വാക്കില്‍ പറഞ്ഞാല്‍, നിക്ഷേപിച്ച തുകയുടെ പതിന്മടങ്ങ് ലാഭം നിക്ഷേപകന് സമര്‍പ്പിക്കുന്ന സ്റ്റോക്കുകളാണ് മള്ട്ടിബാഗര്മാരായി അറിയപ്പെടുന്നത്. സാധാരണ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകള്‍ കണ്ടെത്തി വരുമ്പോഴേക്കും നിക്ഷേപകര്‍ വൈകാറുണ്ട്. എന്നാല്‍ മള്‍ട്ടിബാഗര്‍ പരിവേഷം അണിഞ്ഞ് നില്ക്കുന്ന എച്ച്ജി ഇന്‍ഫ്രാ എഞ്ചിനീയറിങ് ഓഹരികള്‍ (NSE: HGINFRA) ഇപ്പോഴും വാങ്ങാമെന്നാണ് ആഭ്യന്തര ബ്രോക്കറേജായ എച്ച്ഡിഎഫ്സി സെക്യുരിറ്റീസിന്റെ പക്ഷം.
ഈ വര്‍ഷം തുടക്കത്തില്‍ 220 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 695 രൂപയാണ്. അതായത്, 215 ശതമാനം ഉയര്‍ച്ച. സെപ്തംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക കണക്കുകള്‍ കാഴ്ച്ചവെച്ച പശ്ചാത്തലത്തിലാണ് എച്ച്ജി ഇന്‍ഫ്രായ്ക്ക് ഐസിഐസിഐ സെക്യുരിറ്റീസ് 'ബൈ' റേറ്റിങ് കൊടുക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിയുടെ ഓഹരി വില 30 ശതമാനം വരെ വളരുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. 920 രൂപയാണ് മിഡ് കാപ്പ് സ്റ്റോക്കില്‍ ഇവര്‍ നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വിലയും.
നടപ്പു വര്‍ഷം രണ്ടാം പാദം 750 കോടി രൂപയാണ് കമ്പനി വരുമാനം കണ്ടെത്തിയത്. ഇക്കാലയളവില്‍ ഇബിഐടിഡിഎ 120 കോടി രൂപയും നികുതിക്ക് ശേഷമുള്ള ലാഭം 70 കോടി രൂപയും എച്ച്ജി ഇന്‍ഫ്രാ രേഖപ്പെടുത്തി. കഴിഞ്ഞ ത്രൈമാസപാദം മൂലധന പ്രവര്‍ത്തന ദിനങ്ങളും മെച്ചപ്പെട്ടത് കാണാം. മാര്‍ച്ച് പാദം 71 ആയിരുന്ന മൂലധന പ്രവര്‍ത്തന ദിനങ്ങള്‍ സെപ്തംബര്‍ പാദത്തില്‍ 76 ആയി. കൃത്യസമയം പാലിച്ച് സര്‍ക്കാരില്‍ നിന്ന് അടവുകള്‍ എത്തിയത് എച്ച്ജി ഇന്‍ഫ്രായുടെ പ്രകടനത്തില്‍ നിര്‍ണായകമായി.
മൂന്നു ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ പദ്ധതികള്‍ക്ക് നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍. വരാനിരിക്കുന്ന മാര്‍ച്ച് പാദം പദ്ധതികളുടെ നിര്‍മാണം പൂര്ത്തീകിരച്ച് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ എച്ച്ജി ഇന്‍ഫ്രായ്ക്ക് ഉദ്ദേശമുണ്ട്. ഇപ്പോള്‍ നടക്കുന്ന നിക്ഷേപ ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ പുസ്തകമൂല്യത്തിന്റെ ഒരുമടങ്ങ് വാല്യുവേഷനില്‍ 280 കോടി രൂപ ഇക്വിറ്റി നിക്ഷേപങ്ങളില്‍ നിന്ന് റീസൈക്കിള്‍ ചെയ്യപ്പെടുമെന്ന് ബ്രോക്കറേജ് അറിയിക്കുന്നു.
ശക്തമായ ഓര്‍ഡര്‍ ബുക്ക് അടിസ്ഥാനപ്പെടുത്തി കൂടുതല്‍ മികവാര്‍ന്ന ഇപിഎസ് (പ്രതിയോഹരി വരുമാനം) എസ്റ്റിമേറ്റുകളാണ് എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് മുന്നോട്ടുവെയ്ക്കുന്നത്. കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 9,000 കോടി രൂപയിലാണ് ഇപ്പോഴുള്ളത്. അതായത്, 2021 സാമ്പത്തിക വര്‍ഷം എച്ച്ജി ഇന്‍ഫ്ര കുറിച്ച വരുമാനത്തിന്റെ 3.6 മടങ്ങ്. ശക്തമായ ഓര്‍ഡര്‍ ഒഴുക്കും ദൃഢമായ എക്സിക്യൂഷനും അടിസ്ഥാനപ്പെടുത്തിയാണ് എച്ച്ജി ഇന്‍ഫ്രായുടെ ഇപിഎസ് എസ്റ്റിമേറ്റ് വര്‍ധിപ്പിക്കുന്നതെന്ന് ബ്രോക്കറേജ് പറയുന്നു.
വരും പാദങ്ങളില്‍ കമ്പനിയുടെ കടം കുറയുമെന്നും എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് കണക്കുകൂട്ടുന്നുണ്ട്. കഴിഞ്ഞ പാദം അറ്റ കടം ഉയര്‍ന്നില്ല; 160 കോടി രൂപയായി തുടരുന്നു. ഡെറ്റ് / ഇക്വിറ്റി അനുപാതം 0.13 ആണ്. നിലവില്‍ 4,600 കോടി രൂപയുടെ അടവുകള്‍ കമ്പനിക്ക് ലഭിക്കാനുണ്ട്. 2022 മാര്‍ച്ച് ആകുമ്പോഴേക്കും 4,000 കോടി രൂപയിലേക്ക് ഇതു ചുരുങ്ങുമെന്നും ബ്രോക്കറേജ് സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ച്ച 2.61 ശതമാനം ഇടിവോടെയാണ് എച്ച്ജി ഇന്‍ഫ്രാ ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. 720.35 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 695 രൂപയില്‍ തിരശ്ശീലയിട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 13.07 ശതമാനവും ഒരു മാസത്തിനിടെ 1.05 ശതമാനവും തകര്‍ച്ച സ്റ്റോക്ക് നേരിടുന്നുണ്ട്.
എന്നാല്‍ ആറു മാസം കൊണ്ട് 108.93 ശതമാനം നേട്ടമാണ് എച്ച്ജി ഇന്‍ഫ്രാ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കില്‍ 215.05 ശതമാനം ഉയര്‍ച്ചയും സ്റ്റോക്ക് കയ്യടക്കുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 830 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 185.35 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!



Click it and Unblock the Notifications