6 മാസം കൊണ്ട് 32% ശതമാനം ലാഭം; ഈ കേന്ദ്ര കമ്പനിയുടെ ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോക്കറേജുകളില്‍ ഒന്നായ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (NSE: PFC) 'ബൈ' റേറ്റിങ് കല്‍പ്പിച്ച് രംഗത്തുവരികയാണ്. 126 രൂപയില്‍ ഇടപാടുകള്‍ നടത്തുന്ന പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ഓഹരികള്‍ അടുത്ത ആറു മാസം കൊണ്ട് 167 രൂപ വരെയെത്തുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. അതായത് 32 ശതമാനം ഉയര്‍ച്ച. ഇന്ത്യയിലെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്.

പവർ ഫൈനാൻസ് കോർപ്പറേഷൻ

കമ്പനിക്ക് 'മഹാരത്‌ന' പദവിയുണ്ട്. തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ 5,000 കോടി രൂപയ്ക്ക് മുകളില്‍ അറ്റാദായമോ 25,000 കോടി രൂപയ്ക്ക് മുകളില്‍ ശരാശരി വാര്‍ഷിക വിറ്റുവരവോ 15,000 കോടി രൂപയ്ക്ക് മുകളില്‍ ശരാശരി വാര്‍ഷിക ആസ്തിയോ കുറിക്കുന്ന കേന്ദ്ര പൊതുമേഖല സംരംഭങ്ങള്‍ക്കാണ് മഹാരത്‌ന പദവി ലഭിക്കുന്നത്. ശൃഖല അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍. ഊര്‍ജ മേഖലയില്‍ 20 ശതമാനത്തോളം മാര്‍ക്കറ്റ് വിഹിതം കമ്പനിക്കുണ്ട്.

സെപ്തംബർ പാദം

സെപ്തംബര്‍ പാദം ദുര്‍ബലമായിരുന്നു പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്റെ വളര്‍ച്ച. എന്നാല്‍ ആസ്തി നിലവാരം ഉയര്‍ന്നിട്ടുണ്ട്. ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ കമ്പനിയുടെ അറ്റ പലിശ വരുമാനം 14.7 ശതമാനം 14.7 ശതമാനം വര്‍ധിച്ച് 3,525 കോടി രൂപയായി (വാര്‍ഷികാടിസ്ഥാനത്തിലും പാദാടിസ്ഥാനത്തിലും). ഉയര്‍ന്ന വായ്പാ നേട്ടം മുന്‍നിര്‍ത്തി അറ്റ പലിശ മാര്‍ജിനിലും കാണാം 3.7 ശതമാനം വര്‍ധനവ് (40 ബേസിസ് പോയിന്റ്).

Also Read: 210 രൂപയുടെ ഈ ഓഹരി 1 മാസം കൊണ്ട് 250 രൂപ തൊടുമെന്ന് വിദഗ്ധര്‍; ജുന്‍ജുന്‍വാലയ്ക്കും നിക്ഷേപംAlso Read: 210 രൂപയുടെ ഈ ഓഹരി 1 മാസം കൊണ്ട് 250 രൂപ തൊടുമെന്ന് വിദഗ്ധര്‍; ജുന്‍ജുന്‍വാലയ്ക്കും നിക്ഷേപം

 
കണക്കുകൾ

പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 29.5 ശതമാനം കൂടി. പക്ഷെ മുന്‍പാദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 10.5 ശതമാനം ഇടിവ് പ്രവര്‍ത്തന ലാഭത്തിലുണ്ട്. മുന്‍പാദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു വരുമാന വിഭാഗത്തിലും 92 ശതമാനം തകര്‍ച്ച ദൃശ്യമാണ്. ഇതോടെ പാദം അടിസ്ഥാനപ്പെടുത്തിയുള്ള അറ്റാദായം 2 ശതമാനം ഇടിഞ്ഞു. സെപ്തംബര്‍ പാദം പിന്നിടുമ്പോള്‍ പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ കൈകാര്യം ചെയ്യുന്ന ആസ്തി (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) വാര്‍ഷികാടിസ്ഥാനത്തില്‍ 7.3 ശതമാനവും പാദാടിസ്ഥാനത്തില്‍ 1.4 ശതമാനവും വീതം ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്.

വായ്പാ വിതരണം

എന്നാല്‍ സെക്ടറില്‍ ഡിമാന്‍ഡ് ദുര്‍ബലമായതുകൊണ്ട് വായ്പാ വിതരണം കാര്യമായി നടന്നില്ല. വാര്‍ഷികാടിസ്ഥാനത്തില്‍ 45 ശതമാനവും പാദാടിസ്ഥാനത്തില്‍ 18 ശതമാനവും ഇടിവ് ഇവിടെ സംഭവിച്ചു. ആത്മനിര്‍ഭര്‍ ഡിസ്‌കോം പദ്ധതി പ്രകാരം ഇതുവരെ 67,699 കോടി രൂപയാണ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ വായ്പ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 38,501 കോടി രൂപ കമ്പനി വിതരണം ചെയ്തുകഴിഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം 10 രൂപയുടെ ഓരോ ഓഹരിക്കും 2.25 രൂപയെന്ന ഇടക്കാല ലാഭവിഹിതം ഓഹരിയുടമകള്‍ക്കായി മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

മൂലധന പര്യാപ്ത അനുപാതം

ആദ്യ പാദത്തിലെ കണക്കുപ്രകാരം പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്റെ മൂലധന പര്യാപ്ത അനുപാതം (കാപ്പിറ്റല്‍ അഡിക്വസി റേഷ്യോ) 21.16 ശതമാനമാണ്. മൂലധനവുമായി ബന്ധപ്പെടുത്തി അപകടസാധ്യതയുള്ള ആസ്തികളും ബാധ്യതകളുമാണിത് കണക്കാക്കുന്നത്. അപ്രതീക്ഷിത നഷ്ടം നേരിടാന്‍ ബാങ്കിന് മതിയായ മൂലധനമുണ്ടെന്ന് ഉയര്‍ന്ന മൂലധന പര്യാപ്ത അനുപാതം പറഞ്ഞുവെയ്ക്കും. അനുപാതം കുറവായിരിക്കുമ്പോള്‍ ബാങ്ക് പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്.

Also Read: പ്രമുഖ മ്യൂച്വല്‍ ഫണ്ടുകള്‍ പുതുതായി വാങ്ങിയ 8 സ്‌മോള്‍ കാപ്പ് ഓഹരികള്‍; നിങ്ങളുടെ പക്കലുണ്ടോ ഇവ?Also Read: പ്രമുഖ മ്യൂച്വല്‍ ഫണ്ടുകള്‍ പുതുതായി വാങ്ങിയ 8 സ്‌മോള്‍ കാപ്പ് ഓഹരികള്‍; നിങ്ങളുടെ പക്കലുണ്ടോ ഇവ?

 
ക്രെഡിറ്റ് റേറ്റിങ്

കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലായതുകൊണ്ടു ഏറ്റവും ഉയര്‍ന്ന 'AAA' ആഭ്യന്തര ക്രെഡിറ്റ് റേറ്റിങ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനുണ്ട്. 'BBB' ആണ് കമ്പനിയുടെ രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ്. ബോണ്ടുകള്‍ വഴിയാണ് കമ്പനി 63 ശതമാനം പണവും സമാഹരിക്കുന്നത്. 20 ശതമാനം വിവിധ സ്ഥാപനങ്ങള്‍ വഴി വായ്പയായും 16 ശതമാനം വിദേശ കറന്‍സി വായ്പകളായും 1 ശതമാനം വാണിജ്യ പേപ്പറുകള്‍ വഴിയും പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ സമാഹരിക്കുന്നു.

സ്വയംഭരണ സാധ്യതകൾ

ബ്രോക്കറേജിന്റെ റിപ്പോര്‍ട്ടു പ്രകാരം ഇ-മൊബിലിറ്റി, യൂട്ടിലിറ്റി എനര്‍ജി സ്റ്റോറേജ് തുടങ്ങിയ പുതിയ സെഗ്മന്റുകളില്‍ ഫണ്ടിങ് സാധ്യതകള്‍ പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ തേടുന്നുണ്ട്. കമ്പനിക്ക് മതിയായ മൂലധന പര്യാപ്തതയും വിഭവ പ്രൊഫൈലുമുണ്ട്. മഹാരത്‌ന പദവി ലഭിച്ചതിനാല്‍ പ്രവര്‍ത്തനപരവും സാമ്പത്തികപരവുമായ സ്വയംഭരണം മുന്നോട്ട് സാധ്യമാണ്.

Also Read: ഈ ഡിഫന്‍സ് സ്റ്റോക്ക് വാങ്ങാം; 1 മാസത്തിനുള്ളില്‍ 15% നേട്ടം ലഭിക്കാമെന്ന് റിപ്പോര്‍ട്ട്‌Also Read: ഈ ഡിഫന്‍സ് സ്റ്റോക്ക് വാങ്ങാം; 1 മാസത്തിനുള്ളില്‍ 15% നേട്ടം ലഭിക്കാമെന്ന് റിപ്പോര്‍ട്ട്‌

ലാഭവിഹിതം

മുടങ്ങാതെ ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ ഒന്നാണ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍. നിലവില്‍ കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 7.3 ശതമാനത്തോളമാണ്. ഈ വ്യവസായ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം സമര്‍പ്പിക്കുന്നതും ഇവര്‍തന്നെ. ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡും കുറഞ്ഞ വാല്യുവേഷനും അടിസ്ഥാനപ്പെടുത്തുമ്പോള്‍ പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനിലുള്ള നിക്ഷേപങ്ങള്‍ക്ക് ഭേദപ്പെട്ട സുരക്ഷയുണ്ടെന്ന് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് അഭിപ്രായപ്പെടുന്നു.

ലോൺ ബുക്ക്

കഴിഞ്ഞ ഏതാനും പാദങ്ങളില്‍ ശക്തമായ വളര്‍ച്ചാ നിരക്കും ഭേദപ്പെട്ട ആസ്തി ഗുണനിലവാരവുമാണ് കമ്പനി കാഴ്ച്ചവെക്കുന്നത്. പവര്‍ സെക്ടറില്‍ രൂപപ്പെടുന്ന പുതിയ ട്രെന്‍ഡ് കൂടി മാനിക്കുമ്പോള്‍ വലിയ ഉയര്‍ച്ച പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനില്‍ ബ്രോക്കറേജ് ഉറ്റുനോക്കുന്നു. ടോപ്പ് ലൈനില്‍ 6 ശതമാനവും ബോട്ടം ലൈനില്‍ 8 ശതമാനവും സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് പ്രവചിക്കുന്നുണ്ട്.

2021-23 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലോണ്‍ ബുക്ക് 7.5 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് കുറിക്കുമെന്നാണ് ഇവരുടെ അനുമാനം. പവര്‍ ഫൈനാന്‍സ് സെഗ്മന്റിലെ ആസ്തി നിലവാരത്തകര്‍ച്ച കഴിഞ്ഞിരിക്കുന്നു. അടുത്ത രണ്ടു വര്‍ഷം ശക്തമായ റിക്കവറി മേഖലയില്‍ പ്രതീക്ഷിക്കാം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

HDFC Securities See 32 Per Cent Upside In Power Finance Corporation; 167 Target Price In 6 Months

HDFC Securities See 32 Per Cent Upside In Power Finance Corporation; 167 Target Price In 6 Months. Read in Malayalam.
Story first published: Wednesday, November 24, 2021, 11:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X