കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 80 ശതമാനത്തിലേറെ ആദായം കൊടുത്ത കുഞ്ഞന്‍ കെമിക്കല്‍ സ്റ്റോക്കാണ് സുവാരി ഗ്ലോബല്‍ ലിമിറ്റഡ്. 2021 ഫെബ്രുവരി കാലഘട്ടത്തില്‍ 88 രൂപയായിരുന്നു ഈ കമ്പനിയുടെ ഓഹരി വില. എന്നാല്‍ നടപ്പുവര്‍ഷം സുവാരി ഗ്ലോബലിന്റെ ഓഹരി വില 160 രൂപയും കടന്നു ഉയരുകയാണ്. വെള്ളിയാഴ്ച്ച 9.56 ശതമാനം നേട്ടം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. 155 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 163.85 രൂപയിലാണ് തിരശ്ശീലയിട്ടത്. അതായത്, വാരാന്ത്യം 14.30 രൂപയുടെ വര്‍ധനവ് ഓഹരി വിലയില്‍ സംഭവിച്ചു.
ഇതേസമയം, റഷ്യ യുദ്ധകാഹളം മുഴക്കിയതിനെ തുടര്‍ന്ന് ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം സുവാരി ഗ്ലോബലും നേരിട്ടിരുന്നു. 1.15 ശതമാനം വിലയിടുമായാണ് കമ്പനി ഈ ആഴ്ച്ച പിന്നിടുന്നത്. എന്തായാലും സുവാരി ഗ്ലോബലില്‍ നിക്ഷേപകര്‍ക്ക് ധൈര്യമായി നോട്ടമുറപ്പിക്കാമെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. കാരണം പഞ്ചസാര, എഥനോള്‍ ബിസിനസ് മേഖലകള്‍ ദീര്‍ഘകാലയളവില്‍ വന്‍ലാഭം ഉറ്റുനോക്കുന്നുണ്ട്. ഈ സെഗ്മന്റുകളിലെ വളര്‍ച്ചാ അവസരങ്ങള്‍ അനുകൂലമാക്കി മാറ്റാനുള്ള പുറപ്പാടിലാണ് സുവാരി ഗ്ലോബല്‍ ലിമിറ്റഡും.
അടുത്ത ഒരു വര്‍ഷം കൊണ്ട് സുവാരി ഗ്ലോബലിന്റെ ഓഹരി വിലയില്‍ 75 ശതമാനം വര്‍ധനവ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. 163 രൂപയില്‍ നിന്നും 276 രൂപയിലേക്ക് കമ്പനി കാലെടുത്തുവെയ്ക്കും. പ്രമുഖ ആഭ്യന്തര ബ്രോക്കറേജായ എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് ഈ കെമിക്കല്‍ സ്റ്റോക്കില്‍ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.
'സുവാരി ഗ്ലോബലിന്റെ പഞ്ചസാര, എഥനോള്‍ ബിസിനസ് സെഗ്മന്റുകളില്‍ ഞങ്ങള്‍ക്ക് പോസിറ്റീവ് കാഴ്ച്ചപ്പാടാണുള്ളത്. ഈ മേഖലകളില്‍ നീണ്ടകാലമായി പുലര്‍ത്തുന്ന പ്രവര്‍ത്തനമികവും മാനേജ്മെന്റിന്റെ അനുഭവപാടവവും സുവാരി ഗ്ലോബലിന്റെ കരുത്തായി ചൂണ്ടിക്കാട്ടാം. കോ-ജനറേഷന് (ഒരേസമയം വൈദ്യുതിയുടെയും താപത്തിന്റെയും വിനിയോഗം) മാതൃകയുമായി ബന്ധപ്പെടുത്തിയാണ് കമ്പനിയുടെ പഞ്ചസാര ഉത്പാദനവും സംസ്കരണവും. കാര്യക്ഷമമായ പ്രവര്‍ത്തനം, ഓരോ പാദവും മെച്ചപ്പെടുന്ന ലാഭമാര്‍ജിനുകള്‍ എന്നിവ സ്റ്റോക്കിലെ ശുഭസൂചകങ്ങളാണ്', ബ്രോക്കറേജ് പറയുന്നു.
പഞ്ചസാരയുടെ വില്‍പ്പനവിലയിലെ വര്‍ധനവും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കയറ്റുമതി നികുതിയിളവും വ്യവസായത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരനയങ്ങളും സുവാരി ഗ്ലോബലിന്റെ ഭാവി സാധ്യതകള്‍ക്ക് ഗുണം ചെയ്യും. അടുത്തിടെയാണ് പ്രതിദിനം 1 ലക്ഷം ലീറ്റര്‍ സംസ്കരണശേഷിയുള്ള പുതിയ ഡിസ്റ്റിലറി കമ്പനി സ്ഥാപിച്ചത്.
'നിലവില്‍ ഗ്രൂപ്പ് കമ്പനികള്‍ക്ക് കീഴിലുള്ള ഭൂമി മോണിറ്റൈസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് സുവാരി ഗ്ലോബല്‍ ലിമിറ്റഡ്. ഇതിലൂടെ ഓഹരിയുടമകള്‍ക്ക് കൂടുതല്‍ മൂല്യം സമ്മാനിക്കുന്നതിനൊപ്പം മറ്റു ബിസിനസുകള്‍ വളര്‍ത്തിയെടുക്കാനും കമ്പനിക്ക് കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന് മന്ത്രി അവാസ് യോജനയുടെ ഭാഗമായി ചെലവുകുറഞ്ഞ ഭവനങ്ങളുടെ നിര്‍മാണത്തില്‍ സുവാരി ഗ്ലോബല്‍ ഏര്‍പ്പെടുന്നുണ്ട്. സുവാരി റെയിന്‍ ഫോറസ്റ്റ് ഗോവ, സുവാരി ഗാര്ഡന് സിറ്റി മൈസൂര്‍ എന്നീ നിലവിലെ പ്രോഡക്ട് കാറ്റഗറി വിപുലീകരിച്ച് ഭവനവില്‍പ്പനയില്‍ പിടിമുറുക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്', എച്ച്ഡിഎഫ്സി സെക്യുരിറ്റീസിന്റെ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
'ചാര്‍ട്ട് പാറ്റേണില്‍ സുവാരി ഗ്ലോബല്‍ ഓഹരികള്‍ ശക്തമായ പോസിറ്റീവ് ട്രെന്‍ഡാണ് അറിയിക്കുന്നത്. ഈ കെമിക്കല്‍ സ്റ്റോക്കിനെ 130-135 രൂപ റേഞ്ചില്‍ വാങ്ങാം. സ്റ്റോപ്പ് ലോസ് 120 രൂപ. ഹ്രസ്വകാലം ലക്ഷ്യമിടുന്ന പോസിഷണല്‍ നിക്ഷേപകര്‍ 175-180 രൂപ റേഞ്ചില്‍ത്തന്നെ ലാഭമെടുക്കണം', ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത പറയുന്നു.
ഇതേസമയം, 235 രൂപ ബേസ് കേസ് ഫെയര്‍ വാല്യുവായും 276 രൂപ ബുള്‍ കേസ് ഫെയര്‍ വാല്യുവായും എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് ദീര്‍ഘകാല നിക്ഷേപകരോട് നിര്‍ദേശിക്കുന്നുണ്ട്. അടുത്ത മൂന്നു മുതല്‍ നാലു ക്വാര്‍ട്ടറുകളുടെ സമയപരിധിയാണ് ടാര്‍ഗറ്റ് വിലയിലേക്ക് എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് പ്രവചിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
