കോവിഡാണ് ഐശ്വര്യം! തലവര തെളിഞ്ഞ സ്‌മോള്‍ കാപ് ഓഹരിയില്‍ നേടാം 50% ലാഭം; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരിടവേളയ്ക്കു ശേഷം വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതിയിലേക്ക് വഴുതിവീണു. തുടര്‍ച്ചയായ മൂന്ന് ദിവസമാണ് വിപണിയില്‍ നഷ്ടക്കഥ ആവര്‍ത്തിച്ചത്. ഇതിനിടെ ഭൂരിഭാഗം കമ്പനികളുടെയും മൂന്നാം പാദ പ്രവര്‍ത്തന ഫലവും പുറത്തുവന്നു. ഇതോടെ തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ച മുന്നേറ്റത്തിനാണ് ഇനി സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ അടിസ്ഥാനപരമായി മികച്ചതും തങ്ങളുടെ ബിസിനസ് മേഖലയില്‍ ഗണ്യമായ വിപണി വിഹിതവും കരസ്ഥമാക്കിയ ഒരു സ്‌മോള്‍ കാപ് കെമിക്കല്‍ കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് രംഗത്തെത്തി.

 

നോസില്‍

നോസില്‍

രാജ്യത്തെ പ്രശസ്ത സംരംഭകരായ അരവിന്ദ് മഫത്ലാല്‍ ഗ്രൂപ്പിന്റെ ഭാഗമാണ് നോസില്‍ ലിമിറ്റഡ്. 1976-ല്‍ മുംബൈ ആസ്ഥാനമായാണ് തുടക്കം. രാജ്യത്തെ ഏറ്റവും വലിയ റബ്ബര്‍ കെമിക്കല്‍ നിര്‍മാതാക്കളാണിവര്‍. ഈ മേഖലയില്‍ 40 ശതമാനത്തിലേറെ വിപണി വിഹിതമുണ്ട്. 22 തരത്തിലുള്ള റബര്‍ കെമിക്കല്‍ ഉത്പന്നങ്ങളുമായി ആഗോള വിപണിയിലും മുന്‍നിരയിലാണ് കമ്പനി. എംആര്‍എഫ്, അപ്പോളൊ, ജെകെ ടയര്‍, ഫിയറ്റ്, സിയറ്റ്, മിഷലിന്‍, ബ്രിഡ്ജ്സ്റ്റോണ്‍, യോക്കോഹാമ റബര്‍, സുമിറ്റോമോ റബര്‍, കോണ്ടിനെന്റല്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുമായി ദീര്‍ഘകാലമായുള്ള വാണിജ്യബന്ധവും കരാറുകളും കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്.

ശ്രദ്ധേയ ഘടകം

ശ്രദ്ധേയ ഘടകം

കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിതരണ ശൃംഖലയില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ അമിതമായി ചൈനയെ ആശ്രിയിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമത്തിലാണ്. ഉത്പാദന കേന്ദ്രങ്ങള്‍ വൈവിധ്യവത്കിരിക്കുന്നതിന്റെ ഭാഗമായുളള ചൈന പ്ലസ് വണ്‍ നയം കാരണം നോസിലിന് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നുണ്ട്. കൂടാതെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസിന്റെ നിര്‍ദ്ദേശ പ്രകാരം ഇറക്കുമതി തീരുവ കൂട്ടാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതും കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് ഗുണകരമാണ്.

സാമ്പത്തികം

സാമ്പത്തികം

ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നോസിലിന്റെ (BSE: 500730, NSE : NOCIL) സംയോജിത വരുമാനം 389.40 കോടി രൂപയാണ്. ഇത് രണ്ടാം പാദത്തേക്കാള്‍ 3.42 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 40.95 ശതമാനം വര്‍ധനവും വരുമാനത്തില്‍ കൈവരിച്ചു. ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 29.79 കോടി രൂപയുമാണ്. ഇതിനോടൊപ്പം നോസിലിന് കടബാധ്യതകളില്ലാത്തതും മുടങ്ങാതെ ലാഭവിഹിതം നല്‍കാറുണ്ടെന്നതും ശ്രദ്ധേയമാണ്.

Also Read: വിപണി ഇടിയുമ്പോഴും കുലുങ്ങാതെ ടാറ്റയുടെ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക്; 30 രൂപ ഉടന്‍ കൂടും; ലാഭമുറപ്പ്!Also Read: വിപണി ഇടിയുമ്പോഴും കുലുങ്ങാതെ ടാറ്റയുടെ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക്; 30 രൂപ ഉടന്‍ കൂടും; ലാഭമുറപ്പ്!

അനകൂല ഘടകം

അനകൂല ഘടകം

നിലവില്‍ നോസില്‍ മാനേജ്‌മെന്റിന്റെ പ്രഥമ പരിഗണന, നിര്‍മാണ ശാലകളുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുകയും പരമാവധി പ്രയോജനപ്പെടുത്തുകയും എന്നുള്ളതാണ്. ഇതിലൂടെ സമീപഭാവിയിലെ വരുമാന വളര്‍ച്ചയ്ക്കുള്ള സാധ്യതയും കമ്പനി നിലനിര്‍ത്തുന്നു. മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് വരുമാനത്തിന്റെ 25 ശതമാനത്തോളം സംഭാവന ചെയ്യുന്നത്. അതിനാല്‍ ഈ വിഭാഗത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്കും ഗുണകരമാണ്. താരതമ്യേന കുറഞ്ഞ വിലയിലും കൂടിയ അളവിലും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതുകൊണ്ട് എതിരാളികള്‍ക്കും നോസിലിന് വെല്ലുവിളി ഉയര്‍ത്താനാവുന്നില്ല എന്നതും ശ്രദ്ധേയം.

ലക്ഷ്യവില 340

ലക്ഷ്യവില 340

തിങ്കളാഴ്ച 227.80 രൂപ നിലവാരത്തിലാണ് നോസിലിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 340 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 50 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 321.30 രൂപയും കുറഞ്ഞ വില 140.20 രൂപയുമാണ്.

Also Read: കയ്യിലുള്ളത് ഇരട്ടിക്കും! ഈയാഴ്ച ബോണസ് ഓഹരി, സ്റ്റോക്ക് സ്പ്ലിറ്റ് നടത്തുന്ന കമ്പനികളിതാAlso Read: കയ്യിലുള്ളത് ഇരട്ടിക്കും! ഈയാഴ്ച ബോണസ് ഓഹരി, സ്റ്റോക്ക് സ്പ്ലിറ്റ് നടത്തുന്ന കമ്പനികളിതാ

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

HDFC Securities Suggests Good Q3 Results Announced Small Cap Specialty Chemical Stock NOCIL For 50 Percent Up Move

HDFC Securities Suggests Good Q3 Results Announced Small Cap Specialty Chemical Stock NOCIL For 50 Percent Up Move
Story first published: Monday, February 7, 2022, 23:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X