90 ദിവസത്തിനുള്ളില്‍ 90 രൂപ ലാഭം കിട്ടും; ഈ 2 ഓഹരികള്‍ പരിഗണിച്ചോളൂ

ലോക സമ്പദ് ശക്തിയായ അമേരിക്കയുടെ കേന്ദ്ര ബാങ്ക്, പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനത്തെ ആദ്യ ദിവസം സമചിത്തതയോടെ ആഗോള വിപണികള്‍ സമീപിച്ചെങ്കിലും വെള്ളിയാഴ്ച തിരിച്ചിടി നേരിട്ടു. എങ്കിലും ഇപ്പോള്‍ വിപണിയില്‍ നേരിടുന്ന തിരുത്തല്‍ താത്കാലികം മാത്രമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതിനുളള അവസരമായി ഇത്തരം സന്ദര്‍ഭങ്ങളെ പ്രയോജനപ്പെടുത്താമെന്നും വിലയിരുത്തുന്നു. ഇതിനിടെ, മൂന്ന് മാസത്തിനകം 23 ശതമാനം വരെ നേട്ടം നല്‍കുന്ന ഓഹരികള്‍ നിര്‍ദേശിച്ച് റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് രംഗത്തെത്തി.

സിസിഎല്‍ പ്രോഡക്ട്‌സ്

സിസിഎല്‍ പ്രോഡക്ട്‌സ്

കോണ്ടിനന്റല്‍ കോഫി ആണ് സിസിഎല്‍ പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡ് ആയി അറിയപ്പെടുന്നത്. കാപ്പിപ്പൊടിയുടെ ഉത്പാദനവും വിതരണവും ആണ് മുഖ്യ പ്രവര്‍ത്തനം. കാപ്പിപ്പൊടിയുടെ വിവിധ വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കമ്പനി നിര്‍മ്മിക്കുന്നു. ഇന്‍സ്റ്റന്റ് കോഫി, പ്യുവര്‍ സോലുബിള്‍ കോഫി, ഫ്‌ലേവേര്‍ഡ് കോഫി തുടങ്ങി ചിക്കറി കോഫി മിക്‌സ് വരെയുള്ള വിവിധ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. 1994-ലാണ് കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ആണ് ആസ്ഥാനം. ഇന്ത്യയിലും വിയറ്റ്‌നാമിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമായി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇന്‍സ്റ്റന്‍ഡ് കോഫിയുടെ ആഗോള വിപണിയില്‍ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്.

ലക്ഷ്യ വില 490

ലക്ഷ്യ വില 490

നിലവില്‍ 40 രൂപ നിലവാരത്തിലാണ് സിസിഎല്‍ പ്രോഡക്റ്റ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ (BSE: 519600, NSE: CCL) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്ന് 490 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം എന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിലൂടെ മൂന്നു മാസത്തിനിടയില്‍ 23 ശതമാനത്തോളം ആദായം നേടാനാകും. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 494.50 രൂപയായും കുറഞ്ഞ ഓഹരി വില 226.35 രൂപയുമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആര്‍എച്ച്‌ഐ മഗ്നീസിറ്റ ഇന്ത്യ ലിമിറ്റഡ്

ആര്‍എച്ച്‌ഐ മഗ്നീസിറ്റ ഇന്ത്യ ലിമിറ്റഡ്

ഇരുമ്പ്, ഉരുക്ക് വ്യവസായത്തിന് ആവശ്യം വേണ്ട സവിശേഷ റിഫ്രാക്റ്ററീസ് നിര്‍മിക്കുന്ന കമ്പനിയാണ് ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍എച്ച്‌ഐ മഗ്നീസിറ്റ ഇന്ത്യ ലിമിറ്റഡ്. കമ്പനിയെ ഓറിയന്റ് റിഫ്രാക്റ്ററീസ് എന്നാണ് വ്യാവസായിക ലോകത്ത് അറിയപ്പെടുന്നത്. ഇ്ന്ത്യക്കകത്തും പുറത്തു നിന്നും കമ്പനിക്ക് നിരവധി ഉപഭോക്താക്കളുണ്ട്. കടുത്ത താപത്തേയും പ്രതിരോധിക്കുന്നവയാണ് റിഫ്രാക്റ്ററീസ് എന്നറിയപ്പെടുന്നത്. കമ്പനിക്ക് സ്വന്തമായി ഗവേഷണ വിഭാഗവുമുണ്ട്. ക്മ്പനിക്ക് രാജസ്ഥാനിലെ ഭീവണ്ഡിയില്‍ നിര്‍മാണ ശാലയുണ്ട്.

ലക്ഷ്യവില 450

ലക്ഷ്യവില 450

നിലവില്‍ 371 രൂപ നിലവാരത്തിലാണ് ആര്‍എച്ച്‌ഐ മഗ്നീസിറ്റ ഇന്ത്യ ലിമിറ്റഡിന്റെ (BSE: 534076, NSE: RHIM) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 450 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ 3 മാസത്തിനകം 21 ശതമാനത്തിലധികം നേട്ടം സ്വന്തമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വവര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 407 രൂപയും കുറഞ്ഞ വില 196.75 രൂപയുമാണ്. നിലവില്‍ കമ്പനിക്ക് 6,000 കോടി രൂപയോളം വിപണി മൂലധനമുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുളളതും പഠനാവശ്യത്തിനും മാത്രമായി പ്രസിദ്ധീകരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X