ഓഹരി വിപണിയിലെ നിക്ഷേപകരെ സംബന്ധിച്ച് 2021 മികച്ച വര്‍ഷമായിരുന്നു. വലിയൊരു വിഭാഗം ഓഹരികളിലും വന്‍ വര്‍ധനവാണ് ഈ കാലയളവില്‍ ഉണ്ടായത്. അതിലൂടെ ലക്ഷാധിപതികളായി മാറിയവരും ഏറെയുണ്ട്. സമാനമായി നിക്ഷേപകര്‍ക്ക് വന്‍ നേട്ടം നല്കിയ കമ്പനിയാണ് എബിബി പവര്‍ പ്രൊഡക്ട്സ് ആന്‍ഡ് സിസ്റ്റംസ് (BSE: 543187; NSE: POWERINDIA).

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കമ്പനിയുടെ ഓഹരി വില 1,300 നിന്നും 2,580 രൂപ നിലവാരത്തിലേക്ക് കുതിച്ചു കയറിയിരുന്നു. 2021 വര്‍ഷത്തില്‍ മാത്രം 100 ശതമാനത്തോളം നേട്ടമാണ് ഇതിന്റെ ഓഹരി ഉടമകള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ 12 മാസക്കലയളവില്‍ 150 ശതമാനത്തിലേറെ എബിബി പവര്‍ പ്രൊഡക്ട്സ് ആന്‍ഡ് സിസ്റ്റംസിന്റെ ഓഹരി വിലകള്‍ വര്‍ധിച്ചിട്ടുണ്ട്.
എങ്കിലും ഇനിയും ഈ ഓഹരികളില്‍ നിക്ഷേപത്തിനായി പരിഗണിക്കാം എന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റിസിന്റെ ഏറ്റവും പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ 15 ശതമാനംവരെ നേട്ടം ഈ കമ്പനിയുടെ ഓഹരികളില്‍ നിന്ന് ലഭിക്കും എന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
ടെക്നിക്കല്‍ അനാലിസിസ്
എബിബി പവര്‍ പ്രൊഡക്ട്സ് ആന്‍ഡ് സിസ്റ്റംസിന്റെ ടെക്നിക്കല്‍ ചാര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ സ്റ്റോക്ക് ഇപ്പോഴും ബുള്ളിഷ് ട്രെന്‍ഡില്‍ തന്നെയാണെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. 2,260 മുതല്‍ 2,400 രൂപ വരെയുള്ള നിലവാരത്തില്‍ കമ്പനിയുടെ ഓഹരി വില തിരുത്തലുകള്‍ക്കു വിധേയമായി സപ്പോര്‍ട്ട് ആര്‍ജിച്ചതിനു ശേഷം കഴിഞ്ഞയാഴ്ചയോടെ ബ്രോക്ക് ഔട്ട് സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തിടെ നടന്ന ശരാശരി വ്യാപാരത്തേക്കാള്‍ അധികം ഓഹരികളുടെ എണ്ണത്തോടെയാണ് ബ്രേക്ക് ഔട്ട് നടത്തി കുതിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാങ്കേതികമായ സൂചികകള്‍ എല്ലാം തന്നെ എബിബി പവര്‍ പ്രൊഡക്ട്സ് ആന്‍ഡ് സിസ്റ്റംസിനെ കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാടാണ് നല്‍കുന്നത്. കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 20, 50 ദിവസങ്ങളിലെ മൂവിങ് ആവറേജുകളേക്കാള്‍ മുകളിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. വീക്കിലി മൊമന്റം സൂചികള്‍ ആയ 14 വീക്ക് ആര്‍എസ്ഐയും തിരിച്ചു വരവിന്റെ പാതയിലാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് സ്റ്റോക്കില്‍ നിലവിലുള്ള ട്രെന്‍ഡ് ബുള്ളിഷ് തന്നെയാണെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത.്
ലക്ഷ്യവില 2850
ഇടക്കാലയളവിലേക്ക് ഉള്ള എബിബി പവര്‍ പ്രൊഡക്ട്സ് ആന്‍ഡ് സിസ്റ്റംസിന്റെ ടെക്നിക്കല്‍ സൂചികകളും കമ്പനിയുടെ ഓഹരികളില്‍ വളരെ പോസിറ്റീവായിട്ടാണ് കാണപ്പെടുന്നത.് അതിനാല്‍ തന്നെ ഈ കമ്പനിയുടെ ഓഹരി വില ഇനിയും ഉയരങ്ങളിലേക്ക് കുതിക്കുമെന്നാണ് കരുതുന്നതെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റിസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കമ്പനിയുടെ ഓഹരി വില 2,262- 2,380 വില പരിധിക്കുള്ളില്‍ വരികയാണെങ്കില്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്നും 2,656 മുതല്‍ 2,850 വരെയുള്ള ലക്ഷ്യവുമാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. അതായത് മൂന്നു മാസത്തിനുള്ളില്‍ 15 ശതമാനത്തിന് നേട്ടമാണ് എബിബി പവര്‍ പ്രൊഡക്ട്സ് ആന്‍ഡ് സിസ്റ്റംസിന്റെ ഓഹരികളുടെ മേല്‍ പ്രതീക്ഷിക്കുന്നത്. അതുപോലെ, മേല്‍പ്പറഞ്ഞ പരിധിക്കുള്ളില്‍ ഓഹരി വാങ്ങുമ്പോള്‍ 2,270 രൂപ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം എന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റിസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?



Click it and Unblock the Notifications