ലോകത്തെ വമ്പന്‍ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ കേന്ദ്ര ബാങ്ക്, പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനായി അടുത്ത വര്‍ഷം മൂന്ന് തവണ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് ഇന്നലത്തെ യോഗത്തിനു ശേഷം പ്രഖ്യാപിച്ചു. ആഗോള വിപണികള്‍ സശ്രദ്ധം വീക്ഷിച്ചിരുന്ന കാര്യപരിപാടിയായിട്ടു കൂടി ഇന്ന് വിപണികളില്‍ പ്രതീക്ഷിച്ചത്രയും ചാഞ്ചാട്ടം ദൃശ്യമായിട്ടില്ല. അനിശ്ചിതത്വം അവസാനിപ്പിച്ച് യുഎസ് ഫെഡറല്‍ റിസര്‍വ് അന്തിമ തീരുമാനം പ്രഖ്യാപിച്ചതിനെ ആഗോള വിപണികളും ഇന്ത്യന്‍ വിപണികളും ഉള്‍ക്കൊണ്ടതായിട്ടാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. ഇതോടെ മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കാനുള്ള അവസരമായി നിലവിലുള്ള സാഹചര്യം പ്രയോജനപ്പെടുത്തണമെന്ന നിര്‍ദേശവുമായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് രംഗത്തെത്തി. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 20 ശതമാനം ആദായം നല്കാവുന്ന ഓഹരി നിര്‍ദ്ദേശിച്ചു.
സിസിഎല്‍ പ്രോഡക്ട്സ്
കോണ്ടിനന്റല് കോഫി ആണ് സിസിഎല്‍ പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് ആയി അറിയപ്പെടുന്നത്. കാപ്പിപ്പൊടിയുടെ ഉത്പാദനവും വിതരണവും ആണ് മുഖ്യ പ്രവര്‍ത്തനം. കാപ്പിപ്പൊടിയുടെ വിവിധ വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കമ്പനി നിര്‍മ്മിക്കുന്നു. ഇന്‍സ്റ്റന്റ് കോഫി, പ്യുവര്‍ സോലുബിള്‍ കോഫി, ഫ്ലേവേര്‍ഡ് കോഫി തുടങ്ങി ചിക്കറി കോഫി മിക്സ് വരെയുള്ള വിവിധ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. 1994-ലാണ് കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ആണ് ആസ്ഥാനം. ഇന്ത്യയിലും വിയറ്റ്നാമിലും സ്വിറ്റ്സര്‍ലന്‍ഡിലുമായി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇന്‍സ്റ്റന്‍ഡ് കോഫിയുടെ ആഗോള വിപണിയില്‍ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 336.83 കോടി രൂപയാണ്. ഇത് ആദ്യ പാദത്തേക്കാള്‍ 3.25 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 4.53 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 49.34 കോടി രൂപയാണ്.
ഓഹരി പങ്കാളിത്തം
നിലവില്‍ 5405 കോടി രൂപയാണ് സിസിഎല്‍ പ്രോഡക്ട്സിന്റെ ( BSE: 519600, NSE: CCL ) വിപണി മൂലധനം. 46.19 ശതമാനം ഓഹരികള്‍ മുഖ്യ പ്രമോട്ടര്‍മാരുടെ കൈവശമുണ്ട്. 9.96 ശതമാനം ഓഹരികള്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പക്കലും 16.97 ശതമനം ഓഹരികള്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.98 ശതമാനമാണ്. പ്രൈസ് ടു ബുക്ക് വാല്യു 81.73-ഉം ആണ്.
ലക്ഷ്യ വില 490
നിലവില്‍ 408 രൂപ നിലവാരത്തിലാണ് സിസിഎല്‍ പ്രോഡക്റ്റ്സ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്ന് 490 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം എന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിലൂടെ മൂന്നു മാസത്തിനിടയില്‍ 20 ശതമാനത്തോളം ആദായം നേടാനാകും. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഉയര്‍ന്ന ഓഹരി വില 494.50 രൂപയും കുറഞ്ഞ ഓഹരിവില 226.35 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications