വിപണിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കി പ്രധാന സൂചികകള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. മിക്ക ഓഹരികളും 10 ശതമാനം മുതല്‍ 30 ശതമാനം വരെ തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിച്ചാല്‍ നേട്ടം സ്വന്തമാക്കാനാവുമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റിസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രമുഖ എഫ്എംസിജി കമ്പനിയുടെ ഓഹരിയില്‍ 6 മാസത്തിനുള്ളില്‍ 20 ശതമാനം നേട്ടമാണ് എച്ച്ഡിഎഫ്സിയുടെ റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നത്.
ഐടിസി (NSE: ITC; BOM: 500875)
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ കമ്പനികളിലൊന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിസി ലിമിറ്റഡ്. വിവിധ വിഭാഗങ്ങളില്‍ നിന്നായി കമ്പനിക്ക് മൂന്നര ലക്ഷം കോടിയിലേറെ കോടി രൂപയുടെ വിപണി മൂലധനവും 52,000 കോടിയിലേറെ രൂപയുടെ വാര്‍ഷിക വരുമാനവും ഉണ്ട്. നിരവധി ഏജന്‍സികള്‍ രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 ബ്രാന്‍ഡുകളില്‍ ഒന്നായി കമ്പനിയെ കണക്കാക്കിയിട്ടുണ്ട്. ഏഷ്യയിലെ മികച്ച 50 കമ്പനികളിലൊന്നായും ഐടിസിയെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
100 രാജ്യങ്ങളില്‍ സാന്നിധ്യം
എഫ്എംസിജി ഹോട്ടല്‍സ്, പേപ്പര്‍ ബോര്‍ഡ്, സ്പെഷ്യാലിറ്റി പേപ്പേഴ്സ്, പാക്കേജിങ്, കാര്‍ഷിക, ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യകളില്‍ അടക്കം കമ്പനിക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. സിഗരറ്റ് വിപണിയിലെ അനിഷേധ്യ നേതാവാണ് ഐടിസി. അടുത്തിടെ തുടങ്ങിയതേ ഉള്ളെങ്കിലും പാക്കേജ്ഡ് ഫുഡ്, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, സൗന്ദര്യ വസ്തുക്കളുടെ വിപണിയിലൊക്കെ കമ്പനി അതിവേഗത്തില്‍ വളരുന്നുണ്ട്. 100 രാജ്യങ്ങളിലേക്ക് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ 60 ലക്ഷത്തിലേറെ ചെറുകിട വ്യാപാരികളുടെ വിറ്റഴിക്കപ്പെടുന്നു.
പ്രമോട്ടര്‍മാരില്ലാത്ത കമ്പനി
നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിക്ക് അഞ്ച് വിഭാഗങ്ങളിലായി 13 ബിസിനസ് സംരംഭങ്ങള്‍ ആണുള്ളത്. നിലവില്‍ മുഖ്യ പ്രമോട്ടര്‍മാരില്ലാതെ നയിക്കപ്പെടുന്ന കമ്പനിയാണിത്. ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തം പൊതുജനങ്ങള്‍ക്കാണ്. 45 ശതമാനം. ധനകാര്യ സ്ഥാപനങ്ങളാണ് 43% ഓഹരി കൈവശം വച്ചിരിക്കുന്നത്. പ്രൊഫഷണല്‍ മാനേജേര്‍മാരുടെ നേതൃത്വത്തിലാണ് കമ്പനിയുടെ ഭരണനിര്‍വഹണം നടത്തപ്പെടുന്നത്. ലാഭത്തിന്റെ 60 ശതമാനവും ലാഭവിഹിത ഇനത്തില്‍ കമ്പനി ഓഹരിയുടമകള്‍ക്ക് മുടങ്ങാതെ കൊടുക്കുന്നു.
സാമ്പത്തികം
പ്രധാന ബിസിനസ് മേഖലകളില്‍ നിന്നും മികച്ച പുരോഗതി സ്വായത്തമാക്കിയത് ഉള്‍പ്പെടെ, കമ്പനിയുടെ ആകെ വരുമാനത്തിലുള്ള വളര്‍ച്ചയും പൊതുവില്‍ പ്രതീക്ഷിച്ച നിലവാരത്തില്‍ തന്നെയാണുള്ളത്. വരുമാനത്തില്‍ 12 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. സിഗരറ്റില്‍ നിന്നുള്ള വരുമാനത്തില്‍ 11 ശതമാനത്തിലേറെയും എഫ്എംസിജി വിഭാഗത്തില്‍ നിന്നും മൂന്ന് ശതമാനത്തിന്റെയും ഹോട്ടല്‍ വ്യവസായങ്ങളില്‍ നിന്നും 250 ശതമാനത്തിന്റെയും പേപ്പര്‍ മേഖലയില്‍ 25 ശതമാനം വളര്‍ച്ചയും കൈവരിച്ചു. അതേസമയം, കാര്‍ഷികോല്‍പ്പന്നങ്ങള്‍ നിന്നുള്ള വരുമാനത്തില്‍ ഏഴ് ശതമാനം ഇടിവുണ്ടായി.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം
പ്രധാന സൂചികളുമായി താരതമ്യം ചെയ്യുമ്പോള്‍, ഐടിസിയുടെ ഓഹരി വിലയില്‍ കാര്യമായ വര്‍ദ്ധനവ് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടില്ല. സിഗരറ്റ് വ്യവസായത്തില്‍ കൂടുതല്‍ മൂലധനം വിനിയോഗിക്കുന്നതിനായി നിയമപരമായ നിയന്ത്രണങ്ങളുടെ വെല്ലുവിളി നേരിടുന്നു. ലാഭത്തിന്റെ 60 ശതമാനവും ഡിവിഡന്‍ഡ് ഇനത്തില്‍ കമ്പനി ഓഹരിയുടമകള്‍ക്ക് കൊടുക്കുന്നുണ്ട്. ലാഭത്തില്‍ 15 ശതമാനം മാത്രമാണ് പദ്ധതികളുടെ പുരോഗതിക്കായുള്ള നീക്കിയിരിപ്പ്. എന്നാല്‍ ഇത് മികച്ച വളര്‍ച്ചാ സാധ്യതയുള്ള എഫ്എംസിജി, ഹോട്ടല്‍, പാക്കേജിംഗ് മേഖലകളിലേക്കാണ് എന്നത് അനുകൂല ഘടകമാണ്. കാര്‍ഷിക, പേപ്പര്‍ മേഖലയില്‍ നിന്ന് കമ്പനിയുടെ വരുമാനത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നു. കാര്ഷികോല്പന്നങ്ങളുടെ വികസനത്തിന് അതില്‍ നിന്നും വരുമാനത്തില്‍ നിന്ന് തന്നെ പണം കണ്ടെത്താന്‍ കഴിയുന്നത് അനുകൂല ഘടകമാണ്.
ലക്ഷ്യ വില 272
നിലവില്‍ 231 രൂപ നിലവാരത്തിലാണ് ഐടിസിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും ആറ് മാസക്കാലയളവിനുള്ളില്‍ ലക്ഷ്യവിലയായ 272 ഭേദിക്കുമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റിസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. അതായത് 20 ശതമാനം നേട്ടം. ഐടിസിയുടെ ഓഹരികള്‍ 227 രൂപ നിലവാരത്തില്‍ നില്‍ക്കുമ്പോഴാണ് ബ്രോക്കറേജ് സ്ഥാപനം ഓഹരി വാങ്ങാന്‍ നിര്‍ദേശിച്ചിരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications