സാന്റാ ക്ലോസ് റാലി മുതലാക്കാം; ഈ 3 ഓഹരികള്‍ 3 ആഴ്ചയ്ക്കകം 13% ലാഭം തരും

സമീപകാലത്തെ താഴ്ന്ന നിലവാരം ആയ 16,403-ല്‍ നിന്നും നിഫ്റ്റി 4.5 ശതമാനം ഇതിനോടകം തിരിച്ചു പിടിച്ചു കഴിഞ്ഞു. ഇന്നലത്തെ ക്ലോസിങ്, ഡിസംബര്‍ 16-ന് ശേഷമുള്ള ഉയര്‍ന്ന നിലവാരമാണ്. അതിനാല്‍ വിപണികള്‍ തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് അഭിപ്രായപ്പെട്ടത്. ഇതിനിടെ, വരുന്ന മൂന്ന് ആഴ്ച കാലയളവിലേക്കായി മൂന്ന് ഓഹരികളില്‍ നിക്ഷേപം പരിഗണിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതിലൂടെ 13 ശതമാനം വരെ നേട്ടം ലഭിക്കാമെന്നും അവര്‍ പുറ്ത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

വിപണികള്‍ തിരിച്ചു വരവിന്റെ പാതയില്‍ തന്നെയാണെന്ന സൂചനകളാണ് നല്‍കുന്നത്. 17,200-ന് മുകളിലെ നിലവാരത്തില്‍ നിഫ്റ്റിക്ക് നിലനില്‍ക്കാന്‍ സാധിച്ചാല്‍ അതൊരു ഹ്രസ്വകാല ബുള്ളിഷ് ട്രെന്‍ഡിലേക്കുള്ള ചുവടു മാറ്റമാകാം. അതുപോലെ നിഫ്റ്റിക്ക് 17,500 നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യാനായാല്‍ ഒരു ഇടക്കാലയളവിലേക്കുള്ള ബുള്ളിഷ് ട്രെന്‍ഡിലേക്ക് കടക്കാം. ക്രിസ്മസ് അവധിയുടെ ആലസ്യത്തിലായതിനാല്‍ ഓഹരി വിപണിയില്‍ ഇടപാടുകളിലും വമ്പന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. 2020 ഏപ്രില്‍ 3-ന് ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ വ്യാപാര മൂല്യമാണ് എന്‍എസ്ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത്. നിഫ്റ്റി-500 സൂചികയിലെ 56 ശതമാനം ഓഹരികളും 200 ഡിഎംഎയുടെ മുകളിലാണ് ട്രേഡ് ചെയ്യപ്പെടുന്നത്.

ഗ്ലാന്‍ഡ് ഫാര്‍മ

ഗ്ലാന്‍ഡ് ഫാര്‍മ

രാജ്യത്തെ മരുന്ന് നിര്‍മാണ മേഖലയിലെ പ്രമുഖ കമ്പനിയാണ് ഗ്രാന്‍ഡ് ഫാര്‍മ ലിമിറ്റഡ് (BSE: 543245, NSE : GLAND). നിലവില്‍ 3894 രൂപ നിലവാരത്തിലാണ് ഗ്ലാന്‍ഡ് ഫാര്‍മയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 4,390 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിര്‍ദ്ദേശം. ഇതിലൂടെ അടുത്ത മൂന്ന് ആഴ്ചയ്ക്കകം 13 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് അറിയിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ്പ് 3,600 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും അവര്‍ വ്യക്തമാക്കി. ഓഹരികള്‍ 8 ആഴ്ചകളിലെ സ്ഥിരതയാര്‍ജിക്കലിന് ശേഷം ഉയര്‍ന്ന ഓഹരി എണ്ണത്തിന്റെ അകമ്പടിയോടെ ബ്രോക്ക് ഔട്ട് സംഭവിച്ചതായാണ് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചത്.

എന്‍ഐഐടി

എന്‍ഐഐടി

രാജ്യത്തെ പ്രമുഖ നൈപുണ്യ, വിഭവ ശേഷി വികസന പരിശീലന കേന്ദ്രമാണ് എന്‍ഐഐടി ലിമിറ്റഡ് (BSE: 500304, NSE : NIITLTD). ഐടി സാങ്കേതിക വിദ്യയും മാനേജ്‌മെന്റ് നവീന തന്ത്രങ്ങളുമൊക്കെ പിറക്കുന്നതിനും മുന്‍പേ തന്നെ എണ്‍പതുകളില്‍ രൂപീകരിച്ച കമ്പനിയാണിത്. ചൊവ്വാഴ്ച രാവിലെ 427 രൂപ നിലവാരത്തിലാണ് എന്‍ഐഐടിയുടെ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. ഇവിടെ നിന്നും 473 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ നിര്‍ദേശം. ഇതിലൂടെ അടുത്ത മൂന്നാഴ്ചക്കകം 12 ശതമാനത്തോളം നേട്ടം ലഭിക്കാം. ഈ ട്രേഡിനുളള സ്റ്റോപ് ലോസ് 398 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് ആഴ്ചകളിലായുള്ള സ്ഥിരതയാര്‍ജിക്കലിനു ശേഷം ബ്രേക്ക് ഔട്ട് സംഭവിച്ചതായാണ് അവര്‍ വ്യക്തമാക്കുന്നത്.

എല്‍ & ടി ടെക്‌നോളജി സര്‍വീസസ്

എല്‍ & ടി ടെക്‌നോളജി സര്‍വീസസ്

പ്രമുഖ വ്യവസായ ഗ്രൂപ്പായ ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോയുടെ ഉപകമ്പനിയാണ് എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് ലിമിറ്റഡ് (BSE : 540115, NSE : LTTS). എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ മായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നു. 2009 മുതല്‍ ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്നു. 5,500 രൂപ നിലവാരത്തിലാണ് എല്‍ & ടി ടെക്‌നോളജി സര്‍വീസസിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 5,950 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ നിര്‍ദ്ദേശം. ഇതിലൂടെ 9 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ്പ് ലോസ് 5,200 നിലവാരത്തില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X