പുതിയ വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തിലും പ്രധാന സൂചികകളില്‍ കനത്ത ഇടിവ് നേരിട്ടു. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണിയില്‍ വലിയ തോതിലുള്ള നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നു മാത്രം നിക്ഷേപകരുടെ മൂല്യത്തില്‍ 4.2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മിക്ക പ്രധാന ഓഹരികളിലും 15 ശതമാനമോ അതിലധികമോ തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. ദീര്‍ഘകാലയളവ് കണക്കാക്കി അടിസ്ഥാനപരമായി മികച്ച ഓഹരികളില്‍ ഘട്ടം ഘട്ടമായുള്ള നിക്ഷേപം പരിഗണിക്കാമെന്ന് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായി ആറ് മാസത്തിനുള്ളില്‍ 17 ശതമാനം വരെ നേട്ടം നല്‍കിയേക്കാവുന്ന ലാര്‍ജ് കാപ്പ് ഐടി സ്റ്റോക്ക് നിര്‍ദേശിച്ചു.
എച്ച്സിഎല്‍ ടെക്നോളജീസ്
ഉത്തര്‍പ്രദേശിലെ നോയഡ ആസ്ഥാനമായി രാജ്യാന്തര തലത്തിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി സേവനദാതാവാണ് എച്ചസിഎല്‍ ടെക്നോളജീസ്. 1976-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. സോഫ്റ്റ്വയര് വികസനവും രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും നല്കുന്ന കമ്പനിയാണിത്. നിലവില്‍ യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ 50-ഓളം രാജ്യങ്ങളില്‍ ബിസിനസ് സംരംഭങ്ങളുണ്ട്. വ്യോമയാനം, പ്രതിരോധം, വാഹനം, ബാങ്കിംഗ്, കാപ്പിറ്റല്‍ മാര്‍ക്കറ്റ്, കെമിക്കല്‍ തുടങ്ങി ഖനനം വരെയുള്ള വ്യവസാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇവര്‍ ഐടി അധിഷ്ഠിത സേവനം നല്കുന്നു.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ താരതമ്യേന ഭേദപ്പെട്ട പ്രവര്‍ത്തന ഫലമാണ് എച്ച്സിഎല്‍ ടെക് (BSE: 532281, NSE: HCLTECH) കാഴ്ചവച്ചത്. ഈ സാമ്പത്തിക വര്‍ഷം മുഴുവനും രണ്ടക്ക വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് അനുമാനം. പ്രവര്‍ത്തന ലാഭവും ഇക്കാലയളവില്‍ 19 മുതല്‍ 21 ശതമാനം ഉയരാം. സംയോജിത വരുമാനം 2.9 ശതമാനം പാദാനുപാദ വളര്‍ച്ച രേഖപ്പെടുത്തി 20,655 കോടി രൂപയിലെത്തി. അറ്റാദായം ആദ്യ പാദത്തേക്കാള്‍ 1.5 ശതമാനവും മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 3.9 ശതമാനവും വര്‍ധിച്ച് 3,264 കോടി രൂപയിലെത്തി. ഈ സാമ്പത്തിക പാദത്തില്‍ മാത്രം നികുതിയിനത്തില്‍ കമ്പനി ചെലവിട്ടത് 846 കോടി രൂപയാണ്.
അനുകൂല ഘടകം
അടുത്തിടെ, 225 കോടി യുഎസ് ഡോളറിന്റെ കരാറുകള്‍ സ്വന്തമാക്കാന്‍ സാധിച്ചു. ഈ കരാര്‍ തുക മുന്‍ പാദത്തില്‍ നേടിയ കരാര്‍ തുകകളേക്കാള്‍ 35 ശതമാനം കൂടുതലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാകെ 730 കോടി യുഎസ് ഡോളറിന്റെ കരാറാണ് എച്ച്സിഎല്‍ ടെക് നേടിയിരുന്നത്. വര്‍ധിച്ചു വരുന്ന ആവശ്യകത ഭാവിയിലെ വളര്‍ച്ചെയ ത്വരിതപ്പെടുത്തും. അതുകൊണ്ട് വിവിധതല ചര്‍ച്ച ഘട്ടത്തിലിരിക്കുന്ന പദ്ധതികളുടെ കരാര്‍ തുക പരിശോധിച്ചാല്‍ ഇതുവരെ കമ്പനിക്ക് ലഭിച്ചിട്ടുളളതിനേക്കാളും കൂടുതലാണെന്ന് മനസിലാകും.
ലക്ഷ്യവില 1,339
നിലവില്‍ 1,137 രൂപ നിലവാരത്തിലാണ് എച്ച്സിഎല്‍ ടെക്നോളജീസിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,339 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ആറ് മാസത്തിനകം 18 ശതമാനത്തോളം നേട്ടം സ്വന്തമാക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 1,377.75 രൂപയും താഴന്ന വില കഴിഞ്ഞ ഡിസംബറില്‍ രേഖപ്പെടുത്തിയ 843.30 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications