അവസാന മാസങ്ങളിലെ ചാഞ്ചാട്ടം ഒഴിവാക്കിയാല്‍ 2021 നിക്ഷേപകര്‍ക്ക് അതുല്യ നേട്ടം സമ്മാനിച്ച വര്‍ഷമെന്ന ഖ്യാതിയുമായാണ് കടന്നു പോകുന്നത്. ഈ വര്‍ഷത്തെ അഭൂതപൂര്‍വമായ ബുള്‍ തരംഗത്തില്‍ നിക്ഷേപകര്‍ക്ക് വമ്പന്‍ നേട്ടം സമ്മാനിച്ച മിക്ക ഓഹരികളും ഇപ്പോള്‍ തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലവാരത്തിലേക്ക് വീണ്ടും എത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 2021-ല്‍ മള്ട്ടിബാഗറായിരുന്ന ഒരു ഓഹരി നിര്‍ദേശിച്ച എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി. അടുത്ത മൂന്ന് മാസത്തിനകം 20 ശതമാനം നേട്ടം ഈ ഓഹരികളില്‍ ഉണ്ടാകുമെന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അസ്ത്ര മൈക്രോവേവ്
പ്രതിരോധം, ബഹിരാകാശം, ടെലിഫോണ്‍ ആശയ സംവേദനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സി, മൈക്രോവേവ് തരംഗങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് അസ്ത്ര മൈക്രോവേവ് പ്രോഡക്ട്സ് ലിമിറ്റഡ്. 1991 മുതല്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്നു. ഡിജിറ്റല്‍ ഇലക്ട്രോണിക്സ്, മൈക്രോവേവ്, റേഡിയോ ഫ്രീക്വന്‍സി തുടങ്ങിയ രംഗങ്ങളില്‍ കഴിവു തെളിയിച്ച 3 ശാസ്ത്രജ്ഞന്മാര് കൂടി രൂപീകരിച്ച കമ്പനിയാണിത്. റഡാറുകളും ഗതിനിര്‍ണയ സംവിധാനങ്ങളും പിസിഎസ് നെറ്റ്വര്‍ക്കുകളും ആണ് കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍.
സാമ്പത്തികം
കഴിഞ്ഞ അഞ്ചു വര്‍ഷമായി അസ്ത്ര മൈക്രോവേവ് പ്രോഡക്ട്സ് ലിമിറ്റഡിന്റെ വരുമാനത്തില്‍ സ്ഥായിയായ വളര്‍ച്ച പ്രകടമല്ല. എങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി വരുമാനത്തില്‍ വളര്‍ച്ച കാണിക്കുന്നുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ 182.37 കോടി രൂപയാണ് വരുമാനം. ഇതേ കാലയളവിലെ അറ്റാദായം 3.38 കോടി രൂപയാണ്. നിലവില്‍ കമ്പനിയിലെ 89 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ കയ്യിലാണ്. 9 ശതമാനത്തോളം ഓഹരികള്‍ മാത്രമാണ് പ്രമോട്ടര്‍മാരുടെ കൈവശമുള്ളത്. 1,973 കോടി രൂപയാണ് നിലവിലെ വിപണി മൂലധനം. 0.53 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.
റിപ്പോര്‍ട്ടിലെ ഉള്ളടക്കം
234 രൂപ നിലവാരത്തില്‍ അസ്ത്ര മൈക്രോവേവ് (BSE: 532493, NSE: ASTRAMICRO) നില്‍ക്കുമ്പോഴാണ് ബ്രോക്കറേജ് സ്ഥാപനം ഓഹരികള്‍ വാങ്ങാമെന്ന് നിര്‍ദ്ദേശിച്ചത്. 220 രൂപ നിലവാരത്തിലേക്ക് ഓഹരികള്‍ എത്തുകയാണെങ്കില്‍ ആവറേജ് ചെയ്യണമെന്നും എച്ച്ഡിഎഫ്സി നിര്‍ദ്ദേശിച്ചിരുന്നു. ഈ ട്രേഡിനുള്ള സ്റ്റോപ്പ് ലോസ്, 214 രൂപയില്‍ ക്രമീകരിക്കണം അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇനിയെന്ത് ?
ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം അസ്ത്ര മൈക്രോവേവ് ഓഹരികളില്‍ ലാഭമെടുപ്പ് പ്രകടമായിരുന്നു. കഴിഞ്ഞ ഒരു മാസമായി 12 ശതമാനത്തോളം ഓഹരി വിലയില്‍ ഇടിവ് ഉണ്ടായി. തുടര്‍ന്ന് താഴേക്കിറങ്ങിയ ഓഹരികള്‍ 230 രൂപ നിലവാരത്തില്‍ പിന്തുണ ആര്‍ജ്ജിക്കുന്നതായാണ് ടെക്നിക്കല്‍ സൂചകങ്ങള്‍ നിന്നും മനസ്സിലാകുന്നത്. ഓഹരിയുടെ ആര്‍എസ്ഐ ഓക്സിലേറ്റര്‍ 40-ന് മുകളിലായതും മുന്നോട്ടുള്ള കുതിപ്പിനെ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 91 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
ലക്ഷ്യ വില 270
നിലവില്‍ 228 രൂപ നിലവാരത്തിലാണ് അസ്ത്ര മൈക്രോവേവ് പ്രോഡക്ട്സ് ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 250 മുതല്‍ 270 രൂപ വരെ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം എന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത മൂന്നു മാസത്തിനകം 20 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, 214 രൂപയില്‍ ഈ ട്രേഡിനുള്ള സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 290 രൂപയും കുറഞ്ഞ വില 108.35 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications