അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് സംബന്ധിച്ചുള്ള തീരുമാനം ഇന്നലെ പ്രഖ്യാപിച്ചു. പണപ്പെരുപ്പ ഭീഷണി ശക്തമായി നിലനില്‍ക്കുന്നതിനാല്‍ അടുത്ത വര്‍ഷം മൂന്നു തവണയെങ്കിലും പലിശ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ വളരെക്കാലം നീണ്ടുനിന്ന അനിശ്ചിതത്വത്തിനും അവസാനമായി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം ആഗോള വിപണികള്‍ ഉള്‍ക്കൊണ്ടതായിട്ടാണ് ആദ്യ സൂചനകള്‍ നിന്നും മനസ്സിലാകുന്നത്. ഇതോടെ മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കാനുള്ള അവസരമായി ഈ സാഹചര്യത്തെ കാണാമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത രണ്ടാഴ്ചക്കുള്ളില്‍ 7 ശതമാനം ആദായം നല്കാവുന്ന കെമിക്കല്‍ വിഭാഗത്തിലുള്ള ഓഹരി നിര്‍ദ്ദേശിച്ച് എച്ച്ഡിഎഫ്സി സെക്യുരിറ്റീസ് രംഗത്തെത്തി.
സുദര്ശന് കെമിക്കല്‍ ഇന്‍ഡസ്ട്രീസ്
സുദര്ശന് കെമിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 1951-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധ വിഭാഗത്തിലുള്ള രാസപദാര്‍ത്ഥങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വര്‍ണ്ണക്കൂട്ടുകളും കീടനാശിനികളും മറ്റ് കൃത്രിമ ഉല്പന്നങ്ങള്ക്ക് വേണ്ടിയുള്ള അടിസ്ഥാന രാസപദാര്‍ത്ഥങ്ങളും നിര്‍മ്മിക്കുന്ന കമ്പനിയാണിത്. സൗന്ദര്യ സംരക്ഷണത്തിനും വസ്ത്രാലങ്കാരത്തിലും വേണ്ടിയുള്ള നിറക്കൂട്ടുകള്‍ മുതല്‍ വ്യാവസായികമായ ആവശ്യങ്ങള്‍ക്കുള്ളതും യന്ത്രങ്ങളുടെ സംരക്ഷണാര്‍ഥം പൂശുന്ന പെയിന്റുകള്‍ക്ക് വേണ്ടിയിട്ടുള്ള അടിസ്ഥാന രാസപദാര്‍ത്ഥങ്ങളും നിര്‍മ്മിക്കുന്ന കമ്പനിയാണിത്. കാര്‍ഷിക രംഗത്ത് ഉപയോഗിക്കുന്ന കീടനാശിനികളും രാസ വളങ്ങളും കമ്പനി ഉല്പാദിപ്പിക്കുന്നു.
സാമ്പത്തികം
2017 മുതലുള്ള വര്‍ഷങ്ങളില്‍ ക്രമാനുഗതമായി വരുമാനത്തില്‍ വളര്‍ച്ച കാണിക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 498 കോടി രൂപയാണ് വരുമാനം നേടിയത്. ഇതു മുന്‍ പാദത്തേക്കാള്‍ 5.15% വര്‍ധനവാണ്. അതസമയം, രണ്ടാം പാദത്തില്‍ 22 കോടി രൂപയാണ് കമ്പനി അറ്റാദായം നേടിയത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തേക്കാള്‍ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടെങ്കിലും പ്രവര്‍ത്തന ലാഭത്തില്‍ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്.
ഓഹരി പങ്കാളിത്തം
നിലവില്‍ കമ്പനിയുടെ പ്രമുഖ പ്രമോട്ടര്‍മാര്‍ക്ക് 35.17 ശതമാനം ഓഹരി പങ്കാളിത്തം മാത്രമാണുള്ളത്. 10 ശതമാനത്തോളം വീതം ആഭ്യന്തര, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കൈവശം ഓഹരിയുണ്ട്. 42 ശതമാനം ഓഹരികളും പൊതുജനങ്ങളുടെ പക്കലാണുള്ളത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ കമ്പനിയിലെ ഓഹരിപങ്കാളിത്തം ഇരട്ടിയാക്കി. അതേസമയം മുഖ്യ പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം ഇതേകാലയളവില്‍ 6 ശതമാനം കുറഞ്ഞുവെന്നതും ശ്രദ്ധേയം.
ലക്ഷ്യ വില 611
സുദര്ശന് കെമിക്കല്‍സിന്റെ ലക്ഷ്യ വിലയായി എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത് 611 രൂപയാണ്. നിലവില്‍ 571 രൂപ നിലവാരത്തിലാണ് ഇതിന് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇതിലൂടെ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏഴ് ശതമാനം വരെ നേട്ടം ലഭിക്കാനാകുമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 794 രൂപയും കുറഞ്ഞ ഓഹരി വില 440 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications