കഴിഞ്ഞ ഒരാഴ്ചയായി ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കുന്നതാണ് വിപണിയിലെ ഇടിവിനുള്ള പ്രധാന കാരണമെന്നാണ് ഒരുഭാഗം വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടിസ്ഥാനപരമായി ശക്തമാണെന്നതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ച കൈവരിക്കുമെന്നതിനാലും വിപണികളിൽ ഇത്തരം തിരുത്തലുകള്‍ സംഭവിക്കുമ്പോള്‍ നിക്ഷേപിക്കാനുള്ള അവസരമായി കാണണമെന്നാണ് രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പറയുന്നത്. ഇതിന്റെ ഭാഗമായി നിക്ഷേപത്തിന് പരിഗണിക്കാവുന്ന ചില സ്റ്റോക്കുകൾ അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ ഓഹരികളില്‍ സമീപ ഭാവിയില്‍ 50 ശതമാനത്തിലേറെ നേട്ടം കിട്ടാമെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇഐഎല്‍ (BSE: 532178, NSE: ENGINERSIN)
പെട്രോളിയം മന്ത്രാലയത്തിന് കീഴില്‍ ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ (ഇഐഎല്‍) ഓഹരികളാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് വാങ്ങിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികളില്‍ ആദ്യത്തേത്. പെട്രോളിയം ശുദ്ധീകരണം ആയി ബന്ധപ്പെട്ട എന്‍ജിനീയറിങ് പ്രവര്‍ത്തനങ്ങളും, മറ്റ് സാങ്കേതിക വിദ്യകളുടെ സേവനങ്ങളും നല്‍കുന്നതിനാണ് കമ്പനി ശ്രദ്ധിക്കുന്നത്. പെട്രോളിയം മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തനത്തിനു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍, സാങ്കേതിക പഠനം, പദ്ധതിയെ സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കല്‍, അതിന്റെ ഡിസൈനിങ്, എന്‍ജിനീയറിങ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടന്‍സി സേവനം എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് കമ്പനി കൂടുതലായും പ്രവര്‍ത്തിക്കുന്നത്. സര്ട്ടിഫിക്കേഷന് എന്‍ജിനിയേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഇഐഎല്ലിന്റെ ഉപകമ്പനിയാണ്. കമ്പനിക്ക് വിദേശ രാജ്യങ്ങളിലും ബിസിനസ് സ്രംരംഭങ്ങളുണ്ട്. ലണ്ടനിലും ഇറ്റലിയിലും അബുദാബിയിലും മലേഷ്യയിലുമാണ് ഇത്തരത്തില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.
ലക്ഷ്യവില 109
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനഫലം നിരാശാജനകമായിരുന്നു. കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ വിഭാഗത്തില്‍ കമ്പനിയുടെ വരുമാനം 350 കോടി രൂപയാണ്. ഈ കാലയളവില്‍ ചെന്നൈ പെട്രോളിയം കോര്പ്പറേഷനന്റേത് ഉള്‍പ്പെടെയുള്ള കരാറുകള്‍ക്കായി 1170 കോടി രൂപയാണ് ലഭിച്ചത്. അനുകൂല ഘടകങ്ങള്‍ കമ്പനിയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ ഇത്തിരി മന്ദഗതിയിലാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിയുടെ ഭാവി സാധ്യതകള്‍ ശോഭനമാണ്. അതിനാല്‍ നിലവിലെ മാര്‍ക്കറ്റ് വിലയായ 69.75 രൂപയില്‍ നിന്ന് 109 രൂപ ലക്ഷ്യമിട്ട് ഈ ഓഹരി വാങ്ങിക്കാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പറയുന്നത്. അതായത് ഒരു വര്‍ഷക്കാലയളവില്‍ 56 ശതമാനത്തിന്റെ നേട്ടമാകും ഈ ഓഹരികള്‍ നല്‍കുക.
എബിബി പവര്‍ പ്രൊഡക്ട്സ് ആന്‍ഡ് സിസ്റ്റംസ്
2021 വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് വന്‍ നേട്ടം നല്കിയ കമ്പനിയാണ് എബിബി പവര്‍ പ്രൊഡക്ട്സ് ആന്‍ഡ് സിസ്റ്റംസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കമ്പനിയുടെ ഓഹരി വില 1,300 നിന്നും 2,580 രൂപ നിലവാരത്തിലേക്ക് കുതിച്ചു കയറിയിരുന്നു. കഴിഞ്ഞ 12 മാസക്കലയളവില്‍ 150 ശതമാനത്തിലേറെ എബിബി പവര്‍ പ്രൊഡക്ട്സ് ആന്‍ഡ് സിസ്റ്റംസിന്റെ ഓഹരി വിലകള്‍ വര്‍ധിച്ചിട്ടുണ്ട്. എങ്കിലും ഇനിയും ഈ ഓഹരികളില്‍ നിക്ഷേപത്തിനായി പരിഗണിക്കാം എന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റിസിന്റെ ഏറ്റവും പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലക്ഷ്യവില 2,850
ഇടക്കാലയളവിലേക്ക് ഉള്ള എബിബി പവര്‍ പ്രൊഡക്ട്സ് ആന്‍ഡ് സിസ്റ്റംസിന്റെ ടെക്നിക്കല്‍ സൂചികകള്‍ വളരെ പോസിറ്റീവായിട്ടാണ് കാണപ്പെടുന്നത.് അതിനാല്‍ കമ്പനിയുടെ ഓഹരി വില ഇനിയും ഉയരങ്ങളിലേക്ക് കുതിക്കുമെന്നാണ് കരുതുന്നതെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റിസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കമ്പനിയുടെ ഓഹരി വില 2,262- 2,380 വില പരിധിക്കുള്ളില്‍ വരികയാണെങ്കില്‍ നിക്ഷേപത്തിന് പരിഗണിക്കാം. 2,656 മുതല്‍ 2,850 വരെയുള്ള ലക്ഷ്യവുമാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ 15 ശതമാനം നേട്ടമാണ് എബിബി പവര്‍ പ്രൊഡക്ട്സ് ആന്‍ഡ് സിസ്റ്റംസിന്റെ ഓഹരികളുടെ മേല്‍ പ്രതീക്ഷിക്കുന്നത്. അതുപോലെ, മേല്‍പ്പറഞ്ഞ പരിധിക്കുള്ളില്‍ ഓഹരി വാങ്ങുമ്പോള്‍ 2,270 രൂപ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം എന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റിസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications