തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നേട്ടങ്ങള്‍ക്ക് ശേഷം വിപണി കരുതലോടെ നീങ്ങുകയാണ്. വെള്ളിയാഴ്ച, നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും മുന്നോട്ടുള്ള ഗതിയെ സ്വാധീനിക്കാവുന്ന ഏറെ നിര്‍ണായകമായ 17,500 നിലവാരം നിഫ്റ്റിയും 58,800 നിലവാരം സെന്‍സെക്സും അവസാനം വരെയും കാത്തുസൂക്ഷിച്ചത് ശ്രദ്ധേയമായി. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ ഇന്നു പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ ശ്രദ്ധയോടെ നീങ്ങിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതിനിടെ, വളരെച്ചുരുങ്ങിയ കാലയളവില്‍ 14 ശതമാനം വരെ നേട്ടം നല്‍കിയേക്കാവുന്ന പഞ്ചസാര വ്യവസായവുമായി ബന്ധപ്പെട്ട ഓഹരി നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ചഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
പഞ്ചസാര വ്യവസായം
പഞ്ചസാര വ്യവസായം പൊതുവില്‍ ഒരു ചാക്രിക സ്വഭാവം ( Cyclical Industry ) അന്തര്ലീനമായുള്ളതാണ്. ഈ വ്യവസായത്തിന്റെ നിലവില്പ്പ് പ്രധാന അസംസ്കൃത വസ്തുവായ കരിമ്പിന്റെ ഉത്പാദനവും അതിന്റെ വിലയുമായി ബന്ധപ്പെട്ട് കിടക്കുന്നു. വിപണിയിലെ ആവശ്യകത സ്ഥായിയായി നിന്നാലും കരിമ്പിന്റെ വിതരണവും ഉത്പാദനവും തമ്മിലുളള അനുപാതം തെറ്റിയാലും സാഹചര്യം മാറിമറിയും. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരായ ബ്രസീലിലെ ഉത്പാദനവും ഇവിടുത്തെ വിലയെ സ്വാധീനിക്കാവുന്ന ഘടകമാണ്. കൂടാതെ, ഇന്ധനത്തില്‍ എഥനോള്‍ ( Ethanol Blending ) ചേര്‍ക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശവും ഈ സെക്ടറിലെ ഓഹരികള്‍ക്ക് ദീര്‍ഘകാലയളവില്‍ അനുകൂല ഘടകമാണ്.
ഉഗര്‍ ഷുഗര്‍
മഹാരാഷ്ട്രയിലെ സംഗ്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചസാര ഉത്പാദന കമ്പനിയാണ് ഉഗര്‍ ഷുഗര്‍ വര്‍ക്സ് ലിമിറ്റഡ്. ഇവര്‍ പിന്നീട്, മദ്യ നിര്‍മാണ രംഗത്തേക്കും കടന്നതിന്റെ ഭാഗമായി ഡിസ്റ്റിലറികളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഓള്‍ഡ് കാസില്‍ വിസ്കി, ഗോഖക് ഫാള്‍സ് വിസ്കി, യുഎസ് റം, ഡോക്ടേര്‍സ് ബ്രാന്‍ഡി, ഗാര്ഗെയിന് വോഡ്ക തുടങ്ങിയ ബ്രാന്‍ഡ് നാമങ്ങളില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വിപണിയിലെത്തിക്കുന്നു. M-30, S-30, , SS-30 എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായി പഞ്ചസാരയും ഉത്പാദിപ്പിക്കുന്നു. കൂടാതെ ഊര്‍ജം, മിഠായി നിര്‍മാണം, വ്യാവസായിക ആല്‍ക്കഹോള്‍ എന്നിവയും നിര്മിക്കന്നുണ്ട്.
അനുകൂല ഘടകം
ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ കഴിഞ്ഞ കുറെ മാസങ്ങളായി ഉഗര്‍ ഷുഗറിന്റെ ( BSE: 530363, NSE : UGARSUGAR ) ഓഹരി ബുള്ളിഷ് ട്രെന്‍ഡിലാണ്. സീമപകാല ഉയര്‍ന്ന നിലവാരമായ 40-ല്‍ എത്തിയിട്ട് 25-ലേക്ക് ഓഹരി തിരുത്തപ്പെട്ടിരുന്നു. ഈ നിലവാരം 50 ആഴ്ച എസ്എംഎ (SMA) കൂടിയായതില്‍ മികച്ച സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കുന്നു. കൂടാതെ ശരാശരിയിലും ഉയര്‍ന്ന തോതിലുളള ഓഹരികളുടെ വ്യാപാരത്തോടെയാണ് 25- 28 നിലവാരം ഭേദിച്ചതും മുന്നോട്ടുള്ള കുതിപ്പിനെ സൂചിപ്പിക്കുന്നുവെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ലക്ഷ്യവില 37
നിലവില്‍ 32.45 രൂപയിലാണ് ഈയാഴ്ച വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം ഓഹരികളില്‍ 10 ശതമാനം വില വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയില്‍ 40.05 രൂപ ഉയര്‍ന്ന വില നിലാവാരമായും 14.90 രൂപ കുറഞ്ഞ വില നിലവാരമായും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 37 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നായിരുന്നു എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരുന്നത്. 7 ദിവസം മുതല്‍ 3 മാസം വരെ കാലയളവ് കണക്കാക്കി വാങ്ങുമ്പോള്‍ 27 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം അന്തിമ നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications