ഇടിയുമ്പോള്‍ വിറ്റും കാശ് വാരാം; ഉടനടി 12% ലാഭം നേടാവുന്ന 4 ഷോര്‍ട്ട് സെല്ലുകള്‍ ഇതാ

പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും ഭീഷണിയുടെ പിന്നാലെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച ആശങ്കയും വിപണികളെ പിന്നോട്ടടിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ എന്‍എസ്ഇയുടെ സൂചികയായ 17,700-ന് മുകളില്‍ ക്ലോസ് ചെയ്യാതെ വലിയ തോതില്‍ വാങ്ങല്‍ നടത്തുന്നത് ഉചിതമല്ലെന്നാണ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 17,200- 17,100 നിലവാരം നിഫ്റ്റി കടക്കുക എന്നതാണ് ആദ്യ കടമ്പയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെയില്‍, വിപണി ഇടിയുമ്പോള്‍ ഷോര്‍ട്ട് സെല്‍ നടത്തി ലാഭം നേടാനുള്ള നാല് നിര്‍ദേശങ്ങളുമായി പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് രംഗത്തെത്തി.

ഷോര്‍ട്ട് സെല്‍

ഷോര്‍ട്ട് സെല്‍

ഓഹരി വിപണിയില്‍ ഒരു ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കുന്ന ഇടപാടുകളില്‍, ഓഹരി ആദ്യമേ കൈവശം ഇല്ലെങ്കിലും വില്‍ക്കാന്‍ സാധിക്കും. ഇതിനെയാണ് ഷോര്‍ട്ട് സെല്‍ എന്നു വിളിക്കുക. അതായത്, ആദ്യം ഓഹരി വില്‍ക്കും. പിന്നീട് തിരിച്ചു വാങ്ങുകയും ചെയ്യും. വില ഇടിയുമെന്ന് തോന്നുന്ന ഘട്ടത്തില്‍ ലാഭം കൊയ്യാനുള്ള ഓഹരി ഇടപാടുകാരുടെ സൂത്രവിദ്യയാണിത്. അതേസമയം, ഡെറിവേറ്റീവ് വിഭാഗത്തില്‍ ഓഹരികളുടെ ഫ്യൂച്ചേര്‍സ് കോണ്‍ട്രാക്റ്റുകളില്‍ അതിന്റെ കാലയളവ് വരെ ഷോര്‍ട്ട് സെല്‍ പൊസിഷന്‍ നിലനിര്‍ത്താനാകും.

സിപ്ല

സിപ്ല

ഫാര്‍മ ലാര്‍ജ് കാപ് സ്റ്റോക്ക് ആയ സിപ്ല, നിലവില്‍ 884 രുപ നിലവാരത്തിലാണ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 750 രൂപ ലക്ഷ്യമാക്കി സിപ്ലയുടെ ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റുകള്‍ ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിനുള്ള സ്റ്റോപ് ലോസ് 908 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും വ്യകതമാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് നാല് ആഴ്ചകള്‍ക്കുള്ളില്‍ 15 ശതമാനത്തോളം ആദായം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

സീ എന്റര്‍ടെയിന്മെന്റ്

സീ എന്റര്‍ടെയിന്മെന്റ്

മാധ്യമ വിഭാഗത്തിലെ ലാര്‍ജ് കാപ് സ്റ്റോക്ക് ആയ സീ എന്റര്‍ടെയിന്മെന്റ് എന്റര്‍പ്രൈസസ് നിലവില്‍ 332 രുപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 300 രൂപ ലക്ഷ്യമാക്കി സീ എന്റര്‍ടെയിന്മെന്റിന്റെ ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റുകള്‍ ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിനുള്ള സ്റ്റോപ് ലോസ് 366 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും വ്യകതമാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് നാല് ആഴ്ചകള്‍ക്കുള്ളില്‍ 10 ശതമാനത്തോളം ആദായം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

ഹീറോ മോട്ടോ കോര്‍പ്

ഹീറോ മോട്ടോ കോര്‍പ്

ഓട്ടോ വിഭാഗത്തിലെ ലാര്‍ജ് കാപ് സ്റ്റോക്ക് ആയ ഹീറോ മോട്ടോ കോര്‍പ് ഓഹരികള്‍ നിലവില്‍ 2400 രുപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 2250 രൂപ ലക്ഷ്യമാക്കി ഹീറോ മോട്ടോ കോര്‍പ്പിന്റെ ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റുകള്‍ ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിനുള്ള സ്റ്റോപ് ലോസ് 2500 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും വ്യകതമാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് നാല് ആഴ്ചകള്‍ക്കുള്ളില്‍ 7 ശതമാനത്തോളം ആദായം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

സ്വകാര്യ ബാങ്ക് വിഭാഗത്തിലെ ലാര്‍ജ് കാപ് സ്റ്റോക്ക് ആയ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികള്‍ നിലവില്‍ 860 രുപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 810 രൂപ ലക്ഷ്യമാക്കി ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റുകള്‍ ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിനുള്ള സ്റ്റോപ് ലോസ് 905 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും വ്യകതമാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് നാല് ആഴ്ചകള്‍ക്കുള്ളില്‍ 7 ശതമാനത്തോളം ആദായം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X