പണപ്പെരുപ്പവും അതിനെ തുടര്‍ന്നുള്ള പലിശ നിരക്ക് വര്‍ധനവിന്റെയും ഭീഷണിയുടെ പിന്നാലെ ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച ആശങ്കകളും വിപണികളെ പിന്നോട്ടടിച്ചിരിക്കുകയാണ്. ഏപ്രില്‍ മാസത്തിന് ശേഷം വിപണിയില്‍ ദൃശ്യമായ ഏറ്റവും വലിയ തകര്‍ച്ചയെയാണ് നിക്ഷേപകര്‍ അഭിമുഖീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ എന്‍എസ്ഇയുടെ സൂചികയായ 17,700-ന് മുകളില്‍ ക്ലോസ് ചെയ്യാതെ വലിയ തോതില്‍ വാങ്ങല്‍ നടത്തുന്നത് ഉചിതമല്ലെന്നാണ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അതിനിടെയില്‍, രണ്ട്- മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 11 ശതമാനം വരെ ലാഭം തരാവുന്ന രണ്ട് ഓഹരികള്‍ വാങ്ങുന്നതിനും ഒരു ഷോര്‍ട്ട് സെല്ലിനുമുള്ള നിര്‍ദേശങ്ങളുമായി പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
വിപണിയില്‍ ഇനിയെന്ത് ?
കഴിഞ്ഞ ദിവസം നിഫ്റ്റി സൂചിക, നാല് മാസത്തെ താഴ്ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇത്, സമീപ കാലത്തേക്ക് വിപണികളിലെ ദുര്‍ബലാവസ്ഥ കാണിക്കുന്നതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ മുതിര്‍ന്ന വിശകലന വിദഗ്ധന്‍ നന്ദീഷ് ഷാ സൂചിപ്പിച്ചത്. ഡേ ചാര്‍ട്ടില്‍ 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' രീതിലുള്ള പാറ്റേണ്‍ കാണിക്കുന്നത് ഇതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, നിഫ്റ്റി, പ്രധാന സപ്പോര്‍ട്ട് മേഖലയായ 20-വീക്ക് എഎംഎ (EMA) തകര്‍ത്ത് താഴെ പോയതും 14-വീക്ക് ആര്‍എസ്‌ഐ (RSI) ഇപ്പോഴും ഓവര്‍ സോള്‍ഡ് (Over Sold) എന്ന മേഖലയിലേക്ക് എത്താത്തതും വീണ്ടും വിപണിയില്‍ ഒരു തിരുത്തല്‍ അവശേഷിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു എന്നും നന്ദീഷ് ഷാ പറഞ്ഞു.
1) ഫിനോലക്‌സ് കേബിള്‍സ്
പിവിസി പെപ്പുകളുടേയും ഫിറ്റിങ്‌സുകളുടേയും രാജ്യത്തെ ഏറ്റവും വലിയ ഉത്പാദകരായ ഫിനോലക്‌സ് കേബിള്‍സിന്റെ (BSE: 500940, NSE : FINPIPE) ഓഹരികള്‍ രണ്ട് മൂന്ന് ആഴ്ചയുടെ കാലയളവ് കണക്കാക്കി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. നിലവില്‍ 526 രൂപ നിരക്കിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 580 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ 10 ശഥമാനം നേട്ടം കരസ്ഥാമാക്കാം. എന്നാല്‍ ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 495 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും അവര്‍ വ്യക്തമാക്കി.
2) ആര്‍എച്ച്‌ഐ മാഗ്നസീറ്റ
വ്യാവസായിക ലോകത്ത് താപ പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രശസ്ത കമ്പനിയായ ആര്‍എച്ച്‌ഐ മാഗ്നസീറ്റ (BSE: 534076, NSE : RHIM). ഓറിയന്റ് റിഫ്രാക്റ്ററീസ് ലിമിറ്റഡ് എന്നും അറിയപ്പെടുന്നു. ഇതിന്റെ ഓഹരികള്‍ രണ്ട് മൂന്ന് ആഴ്ചയുടെ കാലയളവ് കണക്കാക്കി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. നിലവില്‍ 361.45 രൂപ നിരക്കിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 400 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ 11 ശതമാനം നേട്ടം സ്വന്തമാക്കാം. എന്നാല്‍ ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 340 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് വ്യക്തമാക്കി.
>> ഗ്രാസിം (ഷോര്‍ട്ട് സെല്‍)
ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനികളിലൊന്നാണ് ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (BSE: 500300, NSE : GRASIM). സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങള്‍, വിഎസ്എഫ്, കാസ്റ്റിക് സോഡ, രാസവളം തുടങ്ങിയവ നിര്‍മിക്കുന്നു. ഗ്രാസിമിന്റെ ഫ്യൂച്ചേര്‍സ് കോണ്‍ട്രാക്റ്റുകള്‍ രണ്ട് മൂന്ന് ആഴ്ചയുടെ കാലയളവ് കണക്കാക്കി ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. നിലവില്‍ 1,616.45 രൂപ നിരക്കിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,500 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വില്‍ക്കാം. ഇതിലൂടെ 7 ശതമാനം നേട്ടം സ്വന്തമാക്കാം. എന്നാല്‍ ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 1680 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications