സാമ്പത്തിക അത്യാവശ്യം എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാം. ചികിത്സ, വാഹന റിപ്പയറിങ്, വീട് പുതുക്കിപ്പണിയിൽ തുടങ്ങിയവ സാമ്പത്തിക ആസൂത്രണങ്ങൾ മുഴുവൻ താറുമാറാക്കും. അതോടെ പലരും വ്യക്തിഗത വായ്പ അഥവാ പേഴ്സണൽ ലോൺ തേടാറാണ് പതിവ്. പ്രതിമാസ ശമ്പളമുള്ള ഒരു വ്യക്തിക്ക് പേഴ്സണൽ ലോൺ ലഭിക്കാൻ എളുപ്പമാണ്. കഴിഞ്ഞ മൂന്ന് മാസത്തെ സാലറി സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ആധാർ കാർഡ് പോലുള്ള ഐഡി പ്രൂഫ് രേഖകൾ എന്നിവയാണ് ലോണിന് ആവശ്യമായി വരുന്ന രേഖകൾ.
ചില സാഹചര്യങ്ങളിൽ, 26AS, AIS ( വാർഷിക വിവര പ്രസ്താവന ) പോലുള്ള ആദായ നികുതി റിട്ടേൺ തെളിവ് രേഖകൾ ചില ബാങ്കുകൾ ആവശ്യപ്പെടാം. ചില ബാങ്കുകൾ അടുത്തിടെ വായ്പാ അടിസ്ഥാന നിരക്കുകൾ അല്ലെങ്കിൽ എംസിഎൽആറിൽ മാറ്റം വരുത്തിയിരുന്നു. അതോടെ വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിലും മാറ്റം സംഭവിച്ചു. അതുകൊണ്ടുതന്നെ രാജ്യത്തെ പ്രധാന ബാങ്കുകളുടെ വ്യക്തിഗത വായ്പ പലിശ നിരക്ക് പരിശോധിക്കാം.

എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്സി. 10.5 മുതൽ 24 ശതമാനം വരെയാണ് വ്യക്തിഗത വായ്പകൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. അതേസമയം പ്രോസസിംഗ് ചാർജ് ആയി 4999 രൂപയും എച്ച്ഡിഎഫ്സി ബാങ്ക് ഈടാക്കുന്നു.
ഐസിഐസിഐ ബാങ്ക്
10.65 മുതൽ 16 ശതമാനം വരെ പലിശ നിരത്തിലാണ് ഐസിഐസിഐ ബാങ്ക് വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ കടം വാങ്ങുന്നയാൾ വായ്പ തുകയുടെ 2.5 ശതമാനം വരെ പ്രോസസ്സിംഗ് ഫീസും ബാധകമായ നികുതികളും അടയ്‌ക്കേണ്ടി വന്നേക്കാം.
കൊട്ടക് മഹീന്ദ്ര ബാങ്ക്
പ്രതിവർഷം 10.99 ശതമാനം പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ കൊട്ടക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ലോൺ പ്രോസസിംഗ് ചാർജുകൾ ലോൺ തുകയുടെ 3 ശതമാനം വരെയാകാം.
ഇൻഡസ്ഇൻഡ് ബാങ്ക്
10.25 ശതമാനം മുതൽ പരമാവധി 26 ശതമാനം വരെ പലിശ നിരക്കിലാണ് ഇൻഡസ്ഇൻഡ് ബാങ്ക് വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്നത്. പ്രോസസ്സിംഗ് ചാർജുകൾ 3 ശതമാനം വരെയാണ്. 12 മുതൽ 72 മാസം വരെയാണ് പേഴ്‌സണൽ ലോണിന്റെ കാലാവധി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
സർക്കാർ ജീവനക്കാർക്ക് 11.30 മുതൽ 13.80 ശതമാനം വരെ പലിശ നിരക്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തിഗത വായ്പകൾ നൽകുന്നുണ്ട്. സ്റ്റേറ്റ് ലെൻഡർ കോർപ്പറേറ്റ് ജീവനക്കാർക്ക് 12.3 ശതമാനത്തിനും 14.3 ശതമാനത്തിനും ഇടയിലുള്ള നിരക്കിൽ വായ്പ വാഗ്ദാനം ചെയ്യുന്നു. പ്രതിരോധ സേനയിലെ ജീവനക്കാർക്ക് 11.15 മുതൽ 12.65 ശതമാനം വരെ പലിശ നിരക്കിൽ വ്യക്തിഗത വായ്പയ്ക് അർഹതയുണ്ട്.
ബാങ്ക് ഓഫ് ബറോഡ
സർക്കാർ ജീവനക്കാർക്ക് 11.90 ശതമാനത്തിലും കോർപ്പറേറ്റ് ജീവനക്കാർക്ക് 12.40 ശതമാനത്തിലും ആരംഭിക്കുന്ന പലിശ നിരക്കിന് ബാങ്ക് ഓഫ് ബറോഡ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്നു. പരമാവധി പലിശ 16.75 ശതമാനം വരെ ഉയരാം.
ക്രെഡിറ്റ് സ്‌കോര്‍ പ്രധാനം
ക്രെഡിറ്റ് സ്‌കോര്‍ പ്രധാനം മറ്റേതൊരു വായ്പയെയും പോലെ വായ്പ ലഭ്യമാകുന്നതിനുള്ള പ്രധാന മാനദണ്ഡം ക്രെഡിറ്റ് സ്‌കോര്‍ തന്നെ. ഉപഭോക്താവിന്റെ വരുമാനം, തിരിച്ചടവ് ശേഷി, നിലവിലുള്ള ബാധ്യതകള്‍ എന്നിവയെല്ലാം ക്രെഡിറ്റ് സ്‌കോറിനൊപ്പം ബാങ്ക് പരിശോധിക്കും. ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാണെങ്കില്‍ മികച്ച പലിശ നിരക്കില്‍ വായ്പ ലഭിക്കുകയും ചെയ്യും. മുമ്പ് നടത്തിയ സാമ്പത്തിക ഇടപാടുകൾ നിങ്ങൾ പുലർത്തിയ കൃത്യനിഷ്ടയും വായ്പകൾ വീഴ്ചയില്ലാതെ അടച്ചുതീർത്തിട്ടുണ്ടോ എന്ന കാര്യങ്ങളുമൊക്കെ നോക്കിയാണ് ക്രെഡിറ്റ് ഏജൻസികൾ ക്രെഡിറ്റ് സ്‌കോർ നൽകുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
