പ്രതികൂല ആഗോള ഘടകങ്ങളും ഐടി, ധനകാര്യ, ബാങ്കിംഗ് വിഭാഗം ഓഹരികളിലെ തിരിച്ചടിയും തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രധാന സൂചികകളെ പിന്നോട്ടടിച്ചു. ഒരു ശതമാനത്തോളം ഇടിവ് നേരിട്ട നിഫ്റ്റി നിര്‍ണായകമായ 17,800 നിലവാരത്തിന് സമീപമാണ് ക്ലോസ് ചെയ്തത്. രണ്ട് ദിവസത്തിനിടെ 250-ഓളം പോയിന്റാണ് നിഫ്റ്റി നഷ്ടപ്പെടുത്തിയത്. ബാങ്കിംഗ് ഓഹരി സൂചിക, തുടര്‍ച്ചയായ രണ്ടാം ദിവസവും 1 ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ന് വിപണിയില്‍ ഇടിവുണ്ടായതിനുള്ള പ്രധാന 4 കാരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.
4 കാരണങ്ങള്‍
- പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ ക്രമാനുസരണം എത്രയും വേഗം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലേയല്‍ ബ്രേനാഡ് പ്രസ്താവിച്ചത്. ഇതോടെ മേയ് മാസം മുതലുള്ള യോഗങ്ങളില്‍ കൂടുതല്‍ പലിശ നിരക്ക് വര്‍ധന ഉറപ്പാണെന്ന സൂചനയാണ് തിരിച്ചടിയായത്.
- നിര്‍ണായകമായ റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗം തുടങ്ങിയതിന്റെ മുന്നോടിയായുള്ള നിക്ഷേപകരുടെ ജാഗ്രതയും ലാഭമെടുപ്പും.
- ഉക്രൈനില്‍ നടത്തിയ കൂട്ടക്കൊലയ്ക്കുള്ള തിരിച്ചടിയായി റഷ്യക്കെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത്.
- ചൈനയില്‍ വര്‍ധിക്കുന്ന കോവിഡ് നിരക്കും ലോക്ക്ഡൗണും വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക.
ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി 150 പോയിന്റ് നഷ്ടത്തില്‍ 17,808-ലും ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്സ് 566 പോയിന്റ് ഇടിഞ്ഞ് 59,610-ലുമാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. ഇന്ന്ത്തെ താഴ്ന്ന നിലവാരത്തിന് സമീപമാണ് മുഖ്യ സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചതെന്നും ശ്രദ്ധേയം. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി, 17,901-ല്‍ ഉയര്‍ന്ന നിലവാരവും 17,779-ല്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതുസൂചികയായ നിഫ്റ്റി-ബാങ്ക് 435 പോയിന്റ് താഴ്ന്ന് 37,633-ലും വ്യാപാരം പൂര്‍ത്തിയാക്കി.
അതേസമയം, എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 3 എണ്ണം ഒഴികെ 12 സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1.63 ശതമാനം ഇടിഞ്ഞ ഐടി സൂചികയാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. നിഫ്റ്റി ബാങ്ക്, ധാനകാര്യ സേവന വിഭാഗം സൂചികകളും ഒരു ശതമാനത്തിലേറെ താഴ്ന്നു.
അതേസമയം മെറ്റല്‍, ഓയില്‍ & ഗ്യാസ്, പൊതു മേഖല ബാങ്ക് സൂചികയില്‍ മുന്നേറ്റം ദൃശ്യമായി. ഇതില്‍ 1.99 ശതമാനം മുന്നേറിയ പൊതു മേഖല ബാങ്ക് സൂചികയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് പൊതു മേഖല ബാങ്ക് സൂചിക കുതിക്കുന്നത്. സമാനമായി മിഡ് കാപ്-100, സ്മോള്‍ കാപ്-100 സൂചികകളും നേട്ടം രേഖപ്പെടുത്തി. ഇത് തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇരു സൂചികകളും മുന്നേറുന്നത്.
ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,125 ഓഹരികളില്‍ 1,264 എണ്ണവും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. 814 ഓഹരികളാണ് നഷ്ടത്തോടെ ക്ലോസ് ചെയ്തത്. 47 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താന്‍ സാധിക്കാതെയും ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 1.55 എന്ന അനുപാതത്തിലാണ്. എഡി റേഷ്യോ 1.50-ന് മുകളില്‍ നില്‍ക്കുന്നത് വിപണിയിലെ കടിഞ്ഞാണ്‍ ബുള്ളുകള്‍ക്ക് നഷ്ടമായിട്ടില്ല എന്നതിന്റെ സൂചനയാണ്.
അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍, 3 ശതമാനത്തോളം ഉയര്‍ന്ന് 19.02-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 20 നിലവാരം മറികടക്കുന്നത് ശുഭസൂചനയാവില്ല.
നേട്ടം
എന്‍എസ്ഇയിലെ 90 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു. 250 ഓഹരികള്‍ അപ്പര്‍ സര്ക്യൂട്ടലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 20 എണ്ണം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 3.14 % കുതിച്ച കോള്‍ ഇന്ത്യയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. എന്‍ടിപിസി 2.62 %, ടാറ്റ സ്റ്റീല്‍ 1.87 %, പവര്‍ ഗ്രിഡ് 1.57 %, ബിപിസിഎല്‍ 1.50 %, യുപിഎല്‍ 1.30 % വീതവും വര്‍ധനവ് രേഖപ്പെടുത്തി.
നഷ്ടം
എന്‍എസ്ഇയിലെ 4 ഓഹരികള്‍ ബുധനാഴ്ചത്തെ വ്യാപാരത്തിനിടെ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം കുറിച്ചു. 33 ഓഹരികള്‍ ഇന്ന് വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം നിര്‍ത്തിയത്. അതേസമയം, നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 30 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക് 3.59 %, എച്ച്ഡിഎഫ്സി 3.30 %, എച്ച്ഡിഎഫ്സി ലൈഫ് 2.40 %, എച്ച്സിഎല്‍ ടെക് 1.97 %, ടെക് മഹീന്ദ്ര 1.96 %, ഇന്‍ഫോസിസ് 1.67 %, ടിസിഎസ് 1.65 %, ശ്രീ സിമന്റ് 1.62 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications