പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിനം ഗംഭീരമാക്കി പ്രധാന സൂചികകളുടെ മിന്നല്‍ക്കുതിപ്പ്. പ്രധാന സൂചികകള്‍ ഒരു ശതമാനത്തിലേറെ മുന്നേറി. സെന്‍സെക്സ് 59,000 നിലവാരം മറികടന്നു. നിഫ്റ്റി 17,700-ന് സമീപത്തേക്കും ഉയര്‍ന്നു. വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയിലേക്ക് തിരികെയെത്തിയതും ക്രൂഡ് ഓയില്‍ വിലയിലെ തിരുത്തലും വിപണിയിലെ കുതിപ്പിന് കരുത്തേകി. കഴിഞ്ഞ 10 ദിവസത്തിനിടെ 9 തവണ ഇന്ധനങ്ങള്‍ക്ക് വില കൂട്ടിയെങ്കിലും മാര്‍ച്ച് മാസത്തില്‍ റെക്കോഡ് ജിഎസ്ടി പിരിവ് അനുകൂല ഘടകമായി. മാര്‍ച്ച് മാസത്തില്‍ ജിഎസ്ടി 1.42 ലക്ഷം കോടിയാണ് പിരിച്ചെടുത്തത്. സര്‍വകാല റെക്കോഡ് നിലവാരത്തിലേക്ക് നികുതി പിരിവ് ഉയര്‍ന്നത് സമ്പദ്ഘടനയുടെ ഉണര്‍വിനെ സൂചിപ്പിക്കുന്നതായും വിലയിരുത്തപ്പെടുന്നു.
ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി 205 പോയിന്റ് നേട്ടത്തില്‍ 17,670-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 708 പോയിന്റ് കുതിച്ചുയര്‍ന്ന് 59,277-ലുമാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപത്താണ് പ്രധാന സൂചികകള്‍ വ്യാപാരം പൂര്‍ത്തിയാക്കിയതെന്നും ശ്രദ്ധേയം. വ്യാപാരത്തിനിടെ 17,703-ല്‍ ഉയര്‍ന്ന നിലവാരവും 17,422-ല്‍ താഴ്ന്ന നിലവാരവും കുറിച്ചു. അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 775 പോയിന്റ് മുന്നേറി 37,148-ലും വ്യാപാരം അവസാനിപ്പിച്ചു.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 13 എണ്ണവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്കിംഗ് ഓഹരികളാണ് ഏറ്റവും മികച്ച മുന്നേറ്റം നടത്തിയത്. പൊതുമേഖല ബാങ്ക് സൂചിക 3.99 ശതമാനവും സ്വകാര്യ ബാങ്ക് സൂചിക 2.23 ശതമാനവും മുന്നേറി നേട്ടക്കണക്കില്‍ മുന്നിലെത്തി. റിയാല്‍റ്റി വിഭാഗവും ഓയില്‍ & ഗ്യാസ് സൂചികയും 2 ശതമാനത്തിലേറെ ഉയര്‍ന്നു. മീഡിയ, എഫ്എംസിജി, ഓട്ടോ വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലേറേയും വര്‍ധന രേഖപ്പെടുത്തി.
അതേസമയം, ഹെല്‍ത്ത്കെയര്‍, ഫാര്‍മ സൂചികകള്‍ മാത്രമാണ് നേരിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ, മിഡ് കാപ്-100 സൂചിക 1.49 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 1.68 ശതമാനവും നേട്ടം രേഖപ്പെടുത്തി.
എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,114 ഓഹരികളില്‍ 1,750 എണ്ണവും വെള്ളിയാഴ്ച നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ആകെ 335 ഓഹരികള്‍ മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. 29 ഓഹരികള്ക്കം മാറ്റമൊന്നും ഇല്ലാതെയും ക്ലോസ് ചെയ്തു. ഇതോടെ, ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 5.22-ലേക്ക് കുതിച്ചുയര്‍ന്നു. ഒരാഴ്ചയുടെ ഇടവേളയ്ക്കു ശേഷമാണ് എഡി റേഷ്യോ ഒന്നിന് മുകളിലെത്തിയത്. ഇത് വിപണിയിലും പൊതു സാഹചര്യം മെച്ചപ്പെടുന്നതിന്റെ സൂചനയാണ്.
അതുപോലെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍, 10 ശതമാനത്തിലേറെ ഇടിഞ്ഞ് 18.44-ലേക്കെത്തിയത് ആശ്വാസത്തിന് വകനല്കുന്നു. വിക്സ് നിരക്കുകള്‍ 20 നിലവാരത്തിന് താഴേക്കെത്തിയത് വരും ദിവസങ്ങളില്‍ ബുള്ളുകള്‍ക്ക് മേല്‍ക്കെ ലഭിക്കാന്‍ സഹായമേകും.
നേട്ടം
എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 54 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു. 275 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 40 എണ്ണവും നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 6 ശതമാനത്തോളം മുന്നേറിയ എന്‍ടിപിസി ഓഹരിയാണ് നേട്ടക്കണക്കില്‍ മുന്‍പന്തിയില്‍. ബിപിസില്‍ 4.26%, പവര്‍ഗ്രിഡ് 3.99%, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 3.49%, എച്ച്ഡിഎഫ്സി 3.01%, എസ്ബിഐ 2.93%, എച്ച്ഡിഎഫ്സി ബാങ്ക് 2.53% വീതവും വര്‍ധന രേഖപ്പെടുത്തി.
നഷ്ടം
എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 8 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരം കുറിച്ചു. 19 ഓഹരികള്‍ ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 10 എണ്ണം നഷ്ടത്തിലും വ്യാപാരം പൂര്‍ത്തിയാക്കി. 2.70 ശതമാനം വീണ ഹീറോ മോട്ടോ കോര്‍പ്പാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. ടെക് മഹീന്ദ്ര 0.70%, ഡിവീസ് ലാബ് 0.61%, എസ്ബിഐ ലൈഫ് 0.42%, ഡോ. റെഡ്ഡീസ് ലാബ് 0.41%, ടൈറ്റന് 0.40% വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
