ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. സർക്ക്യൂട്ട് ബ്രേക്കറിന് ശേഷവും വിപണിയിൽ കനത്ത ഇടിവ്. സെൻസെക്സ് 3,400 പോയിൻറ് നഷ്ടം തുടരുന്നു. നിഫ്റ്റി 7,900ന് താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ഓഹരികൾ കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. ലെമൺ ട്രീ ഓഹരികൾ ഏറ്റവും മോശം പ്രകടനം കാഴ്ച്ച വച്ച് 12% ഇടിഞ്ഞു. മഹീന്ദ്ര ഹോളിഡേസ് റിസോർട്ട് ഓഹരികൾ 11% ഇടിവ് രേഖപ്പെടുത്തി. വൊഡാഫോൺ ഐഡിയ ഓഹരികൾ ഏഴ് ശതമാനം നഷ്ടത്തിലാണ്.
മിക്ക സൂചികകളും 8 മുതൽ 13 ശതമാനം ഇടിഞ്ഞപ്പോൾ ബിഎസ്ഇ ഹെൽത്ത് കെയർ ഓഹരികൾ 5 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. സെൻസെക്സ് ലോവർ സർക്യൂട്ട് പരിധിയായ 10 ശതമാനത്തിലെത്തിയപ്പോൾ രാവിലെ ഓഹരി വിപണി 45 മിനിട്ട് വ്യാപാരം നിർത്തി വച്ചിരുന്നു. 30 ഓഹരികളുള്ള സെൻസെക്സ് 10 ശതമാനം ഇടിഞ്ഞ് 2,991.85 പോയിന്റ് നഷ്ട്ടത്തിൽ 26,924 ലെത്തിയപ്പോഴാണ് സർക്യൂട്ട് ബ്രേക്കർ ഏർപ്പെടുത്തിയത്.

ബിഎസ്‌ഇയിൽ ലിസ്റ്റുചെയ്ത കമ്പനികളുടെ വിപണി മൂലധനം 116.09 ലക്ഷം കോടിയിൽ നിന്ന് 105.91 ലക്ഷം കോടി രൂപയായി കുറഞ്ഞു. സെൻസെക്സിനെ 3,000 പോയിൻറ് നഷ്ട്ടത്തിലേയ്ക്ക് എത്തിച്ച പ്രധാന 10 ഓഹരികൾ താഴെ പറയുന്നവയാണ്.
- റിലയൻസ്
- എച്ച്ഡിഎഫ്സി ബാങ്ക്
- ഐസിഐസിഐ ബാങ്ക്
- എച്ച്ഡിഎഫ്സി
- ആക്സിസ് ബാങ്ക്
- ഇൻഫി
- ഐടിസി
- കൊട്ടക് ബാങ്ക്
- ടിസിഎസ്
- ബജാജ് ഫിനാൻസ്
സെൻസെക്സ് ലോവർ സർക്യൂട്ടിൽ എത്തുകയും കൊറോണ വൈറസ് ഭീഷണി തുടരുകയും ചെയ്തതോടെ തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ദലാൽ സ്ട്രീറ്റ് 10 ലക്ഷം കോടി രൂപ നഷ്ടം രേഖപ്പെടുത്തി. 30 ഓഹരികളുള്ള സെൻസെക്സ് 10 ശതമാനം ഇടിഞ്ഞ് 2,991.85 പോയിന്റ് നേടി 26,924 ലെത്തി. ബിഎസ്‌ഇ ലിസ്റ്റുചെയ്ത കമ്പനികൾ 105.91 ലക്ഷം കോടിയിൽ നിന്ന് 116.09 ലക്ഷം കോടി രൂപയായി.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
