നാലു ദിവസത്തെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കു ശേഷം പ്രധാന സൂചികകള്‍ നേട്ടത്തിലേക്ക് മടങ്ങിയെത്തി. എന്‍സ്ഇയുടെ സൂചികയായ നിഫ്റ്റി 27 പോയിന്റ് നേട്ടത്തില്‍ 17,248-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 113 പോയിന്റ് ഉയര്‍ന്ന് 57,901-ലും വ്യാപാരം അവസാനിപ്പിച്ചു. ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലായിരുന്നിട്ടും ഇന്‍ഡക്സ് ഹെവി വെയിറ്റ് സ്റ്റോക്കുകളായ റിലയന്‍സും ഇന്‍ഫോസിസും ടിസിഎസും ബജാജ് ഫിനാന്‍സും ഭേദപ്പെട്ട നേട്ടം കരസ്ഥമാക്കിയതാണ് പ്രധാന സൂചികകളെയും ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ സഹായിച്ചത്. ജീവനക്കാരുടെ ദ്വിദിന സമരം നടക്കുന്നത് കാരണം ബാങ്കിംഗ് ഓഹരികള്‍ പിന്നോട്ടടിച്ചില്ലായിരുന്നെങ്കില് സൂചികകള്‍ക്ക് വീണ്ടും നിര്‍ണായക നിലവാരങ്ങള്‍ക്കു മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിക്കുമായിരുന്നു.
നിര്‍ണായകം
ലോകത്തെ വമ്പന്‍ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ കേന്ദ്ര ബാങ്ക്, പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനായി 2022-ല്‍ 3 തവണ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ആഗോള വിപണികള്‍ സശ്രദ്ധം വീക്ഷിച്ചിരുന്ന പ്രഖ്യാപനമായിരുന്നിട്ടു കൂടി ഇന്ന് വിപണികളില്‍ പ്രതീക്ഷിച്ചത്രയും ചാഞ്ചാട്ടം ദൃശ്യമായില്ല. ഏറെ നാളത്തെ അനിശ്ചിതത്വം അവസാനിപ്പിച്ച് യുഎസ് ഫെഡറല്‍ റിസര്‍വ് അന്തിമ തീരുമാനം പ്രഖ്യാപിച്ചതിനെ ആഗോള വിപണികളും ഇന്ത്യന്‍ വിപണികളും ഉള്‍ക്കൊണ്ടതായിട്ടാണ് മനസ്സിലാകുന്നത്. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് കണക്കാക്കുന്ന വോളറ്റാലിറ്റി ഇന്‍ഡക്സ് (VIX) ഇന്നത്തെ വ്യാപാരത്തിനിടെ 7.68 ശതമാനം താഴ്ന്ന് 15.89-ലേക്ക് വന്നതും ഇത് ശരി വയ്ക്കുന്നു.
മാര്‍ക്കറ്റ് മൂവ്മെന്റ്
വ്യാഴാഴ്ച രാവിലെ നിഫ്റ്റിയിലും സെന്‍സെക്സിലും ഉയര്‍ന്ന നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 152 പോയിന്റ് നേട്ടത്തില്‍ 17,373-ല്‍ നിഫ്റ്റിയും സെന്‍സെക്സ് 455 പോയിന്റ് നേട്ടത്തോടെ 58,243-ലും ആണ് തുടക്കമിട്ടത്. എന്നാല്‍ നിഫ്റ്റിയിലേയും സെന്സെക്സിലേയും ഇന്നത്തെ ഉയര്‍ന്ന നിലവാരം യഥാക്രമം 17,379-ലും 58,337-ലും കുറിച്ച ശേഷം സൂചികകള്‍ താഴേക്ക് വീണു. വ്യാപാരത്തിന്റെ ഏറിയ പങ്കും വലിയ നേട്ടമില്ലാതെ പോസിറ്റീവ് മേഖലയിലാണ് സൂചികകള്‍ തുടര്‍ന്നതെങ്കിലും നിര്‍ണായക നിലവാരം ഭേദിച്ച് മുന്നേറാന്‍ സൂചികകള്‍ക്ക് സാധിച്ചില്ല. ബാങ്കിംഗ് ഓഹരികള്‍ പിന്നോട്ടടിച്ചതും പ്രധാന സൂചികകളുടെ മുന്നേറ്റത്തിന് തടയിട്ടു. 17,221-ല്‍ നിഫ്റ്റിയും 57,683-ല്‍ സെന്‍സെക്സും ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി.
ബാങ്ക്- നിഫ്റ്റി
ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക്- നിഫ്റ്റി ഇന്നത്തെ വ്യാപാരം 400-ഓളം പോയിന്റ് നേട്ടത്തോടെയാണ് ആരംഭിച്ചത്. എന്നാല്‍, ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 37,159-ല്‍ എ്ത്തിയശേഷം ക്രമാനുഗതമായി താഴേക്ക് ഇറങ്ങി. പിന്നാലെ 11 മണിയോടെ സൂചിക നേട്ടമെല്ലാം നഷ്ടപ്പെടുത്തി നെഗറ്റീവ് മേഖലയിലേക്ക് മാറി. തുടര്‍ന്ന് വ്യാപാരം അവസാനിക്കുന്നത് വരെയും ബാങ്ക്- നിഫ്റ്റിക്ക് തിരികെ നേട്ടത്തിലേക്ക് എത്താന്‍ സാധിച്ചില്ല. വ്യാപാരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇന്നത്തെ താഴ്ന്ന നിലവാരമായ 36,385 രേഖപ്പെടുത്തി. ഒടുവില്‍ 240 പോയിന്റ് നഷ്ടത്തോടെ 36,548-ല്‍ സൂചിക ക്ലോസ് ചെയ്തു.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം നടന്ന 2,053 ഓഹരികളില്‍ 704 ഓഹരികളില്‍ വില വര്‍ധനയും 1,290 ഓഹരികളില്‍ വിലയിടിവും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.55 ആയിരുന്നു. വിപണിയില്‍ പൊതുവായും സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും വില്‍പ്പന സമ്മര്‍ദം നേരിട്ടുവെന്നാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഇത്രയധികം താഴ്ന്നതിലൂടെ മനസിലാക്കാനാകുന്നത്. അതേസമയം, നിഫ്റ്റി-50-യിലെ ഓഹരികളില്‍ 24 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 26 ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി-500-ലെ ഓഹരികളില്‍ 157 എണ്ണം നേട്ടത്തിലും 337 എണ്ണം നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
പ്രമുഖ ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് എന്നിവയുടെ ഓഹരികള്‍ രണ്ടു ശതമാത്തിലധികവും ബിപിസിഎല്‍, വിപ്രോ, റിലയന്‍സ്, ടൈറ്റന് കമ്പനി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ ഒരു ശതമാനത്തിലേറെ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
>> നഷ്ടം നേരിട്ടവ: ഹിന്‍ഡാല്‍കോ, സിപ്ല, മാരുതി സുസൂക്കി, ഐസിഐസിഐ ബാങ്ക്, സണ്‍ പാര്‍മ, ഹീറോ മോട്ടോ കോര്‍പ്, ബജാജ് ഓട്ടോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനത്തിലേറെ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications