സ്വന്തമായി എന്തെങ്കിലും ചെയ്യുക എന്നൊരു ആഗ്രഹം ഉള്ളിൽ കൊണ്ടു നടക്കുന്ന വലിയൊരു വിഭാഗം ശമ്പളക്കാരായി ജോലി ചെയ്യുന്നുണ്ടാകാം. മികച്ച ബിസിനസ് ആശയങ്ങൾ കയ്യിലുണ്ടെങ്കിലും വലിയ നിക്ഷേപം ആവശ്യമായി വരുന്നതാണ് പല ആശയങ്ങളും സ്വപ്നങ്ങൾ മാത്രമായിരിക്കാനുള്ള കാരണം.
പുതിയ സംരഭകനാകാൻ ആഗ്രഹിക്കുന്നൊരാൾക്ക് കുറഞ്ഞ മുതൽ മുടക്കിൽ ഒരു മാനുഫാക്ചറിംഗ് ബിസിനസ് ആരംഭിക്കാവുന്നതാണ്. ഓരോരുത്തരുടെയും താൽപര്യവും കഴിവും അനുസരിച്ചുള്ള മേഖലകളിൽ വിപണിക്കാവശ്യമായ വസ്തുക്കളുടെ നിർമാണം കേന്ദ്രീകരിച്ചാൽ നല്ല ലാഭം നേടിയെടുക്കാൻ സാധിക്കും.
മാനുഫാക്ചറിംഗ് ബിസിനസ്
അസംസ്‌കൃത വസ്തുക്കളെ സംയോജിപ്പിച്ച ഉത്പ്പന്നമാക്കി മാറ്റുന്ന പ്രക്രിയയാണ് മാനുഫാക്ചറിംഗ് ബിസിനസിൽ നടക്കുന്നത്. ഇവിടെ ഒരു നിർമാണ യൂണിറ്റ് ആവശ്യമാണ്. തിരഞ്ഞെടുക്കുന്ന ഉത്പ്പന്നം അനുസരിച്ച്, വീട്ടിലെ മുറിയോ ടെറസിന്റെ ഭാഗമോ നിർമാണ യൂണിറ്റാക്കി മാറ്റാവുന്നതാണ്. ഉത്പ്പന്നം നിർമിക്കാൻ ആവശ്യമായ വൈദഗ്ദ്യം ഇവിടെ ആവശ്യമാണ്. ചെറിയ മൂലധന നിക്ഷേപം നടത്താൻ തയ്യാറുള്ളവർക്ക് ഗുണകരമാകുന്ന 6 ബിസിനസ് ആശയങ്ങൾ നോക്കാം.

പാക്കിംഗ് ബോക്സുകളും കാർട്ടണുകളും
പ്ലാസ്റ്റിക്ക് നിരോധനം കാരണം പാക്കേജിംഗ് ബോക്സുകളും കാർട്ടണുകൾക്കും ആവശ്യക്കാരേറുകയാണ്. ഇതിനാൽ ദൈനംദിന ജീവിതത്തിൽ വിപുലമായ ഉപയോഗം ഇത്തരം വസ്തുക്കൾക്കുണ്ട്. 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപയ്ക്കുള്ളിൽ നിർമാണ യന്ത്രം ലഭിക്കും. ഇതോടൊപ്പം കുറഞ്ഞ തൊഴിലാളി ചെലവും ആവശ്യമായ ബിസിനസാണിത്.
ടി-ഷർട്ട് പ്രിന്റിംഗ്
പുതിയ കാലത്തിനൊത്ത ബിസിനസുകളുടെ ഗണത്തിൽ ടി-ഷർട്ട് പ്രിന്റിംഗ് ബിസിനസ് വരും. കസ്റ്റമൈസ്ഡ് ടി-ഷർട്ടുകൾ ധരിക്കുന്നവരുടെ എണ്ണം കൂടി വരുന്ന കാലത്ത് കൂടുതൽ വളരാനുള്ള കഴിവ് ഈ മേഖലയ്ക്കുണ്ട്. ടി-ഷർട്ട് പ്രിന്റിംഗ് മെഷീന്റെ സഹായത്തോടെയാണ് ഇവ നിർമിക്കുന്നത്. ട്രെൻഡുകളോടൊപ്പം സഞ്ചരിക്കാനുള്ള കഴിവ്, മികച്ച ഡിസൈനിംഗ് പാടവം എന്നീ കഴിവുകൾ ആവശ്യമായ ബിസിനസാണിത്. പ്രിന്റിംഗ് മെഷിനും കമ്പ്യൂട്ടറും ആവശ്യമാണ്. ചുരുങ്ങിയ സ്ഥലത്ത് ഒറ്റയ്ക്ക് തന്നെ ആരംഭിക്കാൻ സാധിക്കും.
ടിഷ്യൂ പേപ്പർ നിർമാണം
വ്യക്തിഗത ഉപഭോക്താക്കളെ ലക്ഷ്യമിടാതെ റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ചായക്കടകൾ, ഭക്ഷണ കേന്ദ്രങ്ങൾ, വിവാഹ പാർട്ടികൾ എന്നിങ്ങനെയുള്ളയിടങ്ങളിൽ ശ്രദ്ധ കേന്ദീകരിച്ച് ടിഷ്യൂ പേപ്പർ നിർമാണം തുടങ്ങാം. 5 ലക്ഷത്തിന് താഴെയുള്ള വിലയിൽ ടിഷ്യൂ പേപ്പർ നിർമാണ യന്ത്രം സ്വന്തമാക്കാം. വരുന്ന കാലത്തും വളർച്ച കാണുന്നൊരു മേഖല കൂടിയാണിത്. വിവിധ ഗുണനിലവാരത്തിലുള്ള ടിഷ്യുകൾ വിവിധ വിലയിൽ പുറത്തിറക്കാം. വൈവിധ്യവത്കരണം കൂടുതൽ സാധ്യതകൾ തുറക്കും.
ഡിസൈൻ മെഴുകുതിരി നിർമാണം
സാധാരണ മെഴുകുതി ബിസിനസിനേക്കാൾ വളർച്ച സാധ്യത ഡിസൈൻ മെഴുകുതി നിർമാണങ്ങൾക്കുണ്ട്. നേരത്തെ ഉത്സവാഘോഷങ്ങൾക്കും ഒറ്റപ്പെട്ട ആഘോഷങ്ങൾക്കും മാത്രമാണ് ഡിസൈൻ മെഴുകുതിരികൾ ആവശ്യം വന്നിരുന്നത്. ഇന്ന് ജീവിത ശൈലി മാറിയതോടെ മണമുള്ളതും വർണ്ണാഭമായതുമായ മെഴുകുതിരികൾക്ക് എല്ലാ കാലത്തും ആവശ്യക്കാറുണ്ട്.
വിവാഹ, ജന്മദിന പാർട്ടികൾക്കായി വീടുകളിലും റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും അലങ്കാരമായി ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മെഴുകുതിരി നിർമിക്കാനുള്ള യന്ത്രങ്ങളുടെ സഹായത്തോടെ അധിക ചെലവില്ലാതെ ആരംഭിക്കാൻ സാധിക്കുന്ന ബിസിനസാണിത്.
മൊബൈൽ ഫോൺ കെയ്‌സുകളുടെ നിർമാണം
മുൻവർഷങ്ങളിലെ പോലെ ചെറിയ തുകയല്ല മൊബൈൽ ഫോണുകൾക്കായി ഇന്ന് ചെലവാക്കുന്നത്. 20,000 രൂപ മുതൽ 1 ലക്ഷത്തിന് മുകളിൽ മടികൂടാതെ മൊബൈൽ ഫോണുകൾക്കായി ജനം ചെലവാക്കുന്നുണ്ട്. ഇതിനാൽ ഉയർന്ന വിലയുള്ള ഫോണുകൾ സുരക്ഷിതമാക്കാനും നല്ല തുക ചെലവഴിക്കും. ഇവിടെ ഗുണനിലവാരമുള്ള മൊബൈൽ ഫോൺ കെയ്സുകൾക്ക് ആവശ്യക്കാരേറെയാണ്. ലളിതമായ പ്ലാസ്റ്റിക് കെയ്‌സിന്റെ നിർമാണ ചെലവ് 30 രൂപയാണ്. ഇത് 150 രൂപയ്ക്ക് വില്പന നടത്താൻ സാധിക്കും.

ടവൽ നിർമാണം
വിചാരിക്കുന്നതിലും വലിയ വിപണി ടവലുകൾക്കുണ്ട്. വ്യക്തികളും ഹോട്ടലുകളുമടക്കം വലിയൊരു ആവശ്യക്കാർ ടവലുകൾക്കുണ്ട്. ഓരോ ഉപഭോക്താവിനും അനുസരിച്ച് പ്രീമിയം ഉത്പ്പന്നങ്ങൾ തയ്യാറാക്കാം. യന്ത്രസാമഗ്രികളുടെ ചെവല്, അസംസ്കൃത വസ്തുക്കളുടെ ചെലവ് എന്നിവയാണ് പ്രധാന ചെലവായി വരുന്നത്. 5 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെ യന്ത്രസാമഗ്രികൾക്ക് ചെലവാക്കേണ്ടി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
