ആന്ധ്രാപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രബാബു നായിഡു വിജയിച്ചതിന്‍റെ എഫക്ട് ഓഹരി വിപണിയിലും പ്രതിഫലിച്ചിരുന്നു. അതിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ ഓഹരി ക്ഷീര ഉൽപന്ന മേഖലയിലെ സ്മോൾ ക്യാപ് ഓഹരിയായ ഹെറിറ്റേജ് ഫുഡ്‌സ് ആണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം വെറും 2 ദിവസത്തിനുള്ളിൽ ഈ സ്മോൾക്യാപ് ഓഹരി 32 ശതമാനത്തോളമാണ് ഉയർന്നത്. ജൂൺ 6-ന് ഓഹരി അതിൻ്റെ റാലി 10% അപ്പർ സർക്യൂട്ടിലും പുതിയ എക്കാലത്തെയും ഉയർന്ന വിലയിലേക്കും കുതിച്ചു.
എന്തുകൊണ്ടാണ് ഹെറിറ്റേജ് സ്റ്റോക്ക് ഇത്ര ശക്തമായ ബുൾ റൺ രേഖപ്പെടുത്തിയത്, ടിഡിപിയുമായി അതിന് എന്താണ് ബന്ധം, നിലവിലെ ഓഹരി വില എത്രയാണ് തുടങ്ങിയ കാര്യങ്ങൾ നമുക്ക് വിശദമായി നോക്കാം.
ഹെറിറ്റേജ് ഫുഡ്സ്
തങ്ങളുടെ പാലും പാലുൽപ്പന്നങ്ങളായ തൈര്, നെയ്യ്, പനീർ, എന്നിവ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലായി 1.5 ദശലക്ഷത്തിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്നു എന്നാണ് ഹെറിറ്റേജ് ഫുഡ്സ് പറയുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഹെറിറ്റേജിന്റെ പാലും പാലുൽപ്പന്നങ്ങളും കൂടുതലായും വിൽക്കുന്നത്.

ചന്ദ്രബാബു നായിഡുമായുള്ള ബന്ധം
ഹെറിറ്റേജ് ഫുഡ്‌സിൻ്റെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, 2024 മാർച്ച് 31 വരെ കമ്പനിയുടെ 24.37% ശതമാനം ഓഹരി കൈവശം വച്ചിരിക്കുന്നത് ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യ നര ഭുവനേശ്വരിയാണ്. അദ്ദേഹത്തിൻ്റെ മകൻ നാരാ ലോകേഷിന് ഏകദേശം 1,00,37,453 ഇക്വിറ്റി ഓഹരികൾ അല്ലെങ്കിൽ 10.82 ശതമാനം പങ്കാളിത്തമുണ്ട്.
അതോടൊപ്പം ഹെറിറ്റേജിൽ 5.59 ശതമാനം ഓഹരിയുള്ള മെഗാബിഡ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെൻ്റിൻ്റെ ഡയറക്ടർമാരാണ് നര ഭുവനേശ്വരിയും നാരാ ലോകേഷും. അതായത് ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യയ്ക്കും മകനും കൂടി ഹെറിറ്റേജ് ഫുഡ്‌സിൽ 41 ശതമാനം ഓഹരി പങ്കാളിത്തമുണ്ട് എന്ന് സാരം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 10 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 601.15 രൂപ എന്നതാണ് നിലവിൽ ഹെറിറ്റേജ് ഫുഡ്സ് ഓഹരിയുടെ വില. കഴിഞ്ഞ 5 ദിവസത്തിനിടെ 45.40 ശതമാനമാണ് ഓഹരി മുന്നേറിയത്. ഒരു മാസത്തിനിടെ 81 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 97 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 190.62 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഹെറിറ്റേജ് ഫുഡ്സ് ഓഹരിക്ക് സാധിച്ചു.

മികച്ച വരുമാനം
2024 സാമ്പത്തിക വർഷത്തിൽ നികുതിയാനന്തര ലാഭത്തിൽ 83.6 ശതമാനം വർധനവോടെ 106.50 കോടി രൂപയാണ് ഹെറിറ്റേജ് ഫുഡ്സ് നേടിയത്. കമ്പനിയുടെ വരുമാനം 17.1 ശതമാനം ഉയർന്ന് 3,793.9 കോടി രൂപയായി. പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം (ഇബിഐടിഡിഎ) 51.5 ശതമാനം വർധിച്ച് 209.50 കോടി രൂപയായി.
ഓഹരി വില വീണ്ടും പറക്കും
ജൂൺ 12 ന് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതൊടെ ഓഹരി വില വീണ്ടും പറക്കുമെന്നാണ് വിലയിരുത്തൽ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
